കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ അമേരിക്കന്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കെല്ലി ഗിസന്‍ഡേനര്‍ എന്ന അമേരിക്കന്‍ വനിതയുടെ വധശിക്ഷ നടപ്പിലാക്കി. വിഷമരുന്ന് കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കെല്ലിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന് നേരത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു.
70 വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കയിലെ ജോര്‍ജിയയില്‍ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കുന്നത്. കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ജാക്‌സണിലെ ഡയഗണസ്റ്റിക് ആന്റ് ക്ലാസിഫിക്കേഷന്‍ ജയിലില്‍ വച്ചായിരുന്നു 47 കാരിയായ കെല്ലി ഗിസന്‍ഡേനര്‍ക്ക് വിഷമരുന്ന് കുത്തിവെച്ചത്.
1997-ലായിരുന്നു കേസിനാസ്പദമായ സംഭവം. കാമുകനായ ഗ്രിഗറി ഓവനെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെല്ലി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ച അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കെല്ലിയുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മാര്‍പ്പാപ്പ അധികൃതര്‍ക്ക് കത്തും നല്‍കിയിരുന്നു.
മുമ്പ് വിഷമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് തവണ കെല്ലിയുടെ വധശിക്ഷ മാറ്റിവെച്ചിരുന്നു. അമേരിക്കയില്‍ വധശിക്ഷ തിരിച്ചു കൊണ്ടുവന്നതിന് ശേഷം 16-ാമത്തെ വനിതയുടെ ശിക്ഷയാണ് നടപ്പാക്കിയത്. അതിനിടെ ഒക്ലഹോമയില്‍ റിച്ചാര്‍ഡ് ഗ്ലോസിപ്പ് എന്നയാളുടെ വധശിക്ഷ ഗവര്‍ണര്‍ അവസാന നിമിഷം മാറ്റിവെച്ചു. വിഷമരുന്ന് കുത്തിവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വധശിക്ഷ മാറ്റിവെച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha