അമേരിക്കയില്‍ ഓറിഗണിലെ കോളേജില്‍ വെടിവയ്പ്: 10 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ഓറിഗണ്‍ സംസ്ഥാനത്തെ ഒരു ഉള്‍നാടന്‍ ഗ്രാമമായ റോസ്ബര്‍ഗിലുള്ള ഉംപ്ക്വാ കമ്മ്യൂണിറ്റി കോളേജില്‍ കടന്നു കയറിയ അക്രമി 10 വിദ്യാര്‍ത്ഥികളെ വെടിവച്ചു കൊന്നു, സ്റ്റാംഫംഗങ്ങള്‍ക്ക് വെടിവയ്പില്‍ പരുക്കേറ്റിട്ടുണ്ട്.
പോലീസെത്തി വിദ്യാര്‍ത്ഥികളോടും സ്റ്റാഫംഗങ്ങളോടും ഇരുകൈകളും ഉയര്‍ത്തി പുറത്തുപോകാനാവശ്യപ്പെട്ടതിനുശേഷം ക്രിസ് ഹാര്‍പര്‍ മേര്‍സെന്‍ എന്ന 26 കാരനായ അക്രമിയെ വെടിവച്ചു കൊന്നു.
കോളേജില്‍ കടന്നു കയറിയ ക്രിസ് ഹാര്‍പ്പറുടെ മുന്നില്‍പെട്ട വിദ്യാര്‍ത്ഥികളോട് അയാള്‍ ആദ്യം നിലത്തു കിടക്കാനാവശ്യപ്പെട്ടു. തുടര്‍ന്ന് അവരില്‍ ക്രിസ്ത്യാനികളുണ്ടെങ്കില്‍ എഴുന്നേറ്റു നില്‍ക്കാനാവശ്യപ്പെട്ടു. അപ്രകാരം എഴുന്നേറ്റു നിന്നവരോടു നിങ്ങള്‍ ക്രിസ്ത്യാനികളാണെങ്കില്‍ അടുത്ത സെക്കന്റില്‍ നിങ്ങള്‍ ദൈവത്തെ കാണും എന്നു പറഞ്ഞു കൊണ്ട് അവരില്‍ ഓരോരുത്തര്‍ക്കു നേരെയും നിറയൊഴിക്കുകയായിരുന്നു. ഒബ്‌സസ്സീസ് കമ്പല്‍സീവ് ഡിസ്ഓര്‍ഡര്‍ഉം മറ്റു ചില മാനസിക അസ്വാസ്ഥ്യങ്ങളുമുള്ളയാളാണ് പ്രതി എന്നാണ് പറയപ്പെടുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ലൈവ് പ്രോഗ്രാം ചെയ്തു കൊണ്ടിരുന്ന ചാനല്‍ 7 ലെ ന്യൂസ് റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കറിനേയും ഫോട്ടോ ജേര്‍ണലിസ്റ്റ് ആഡം വാര്‍ഡിനേയും വെടിവച്ചു കൊന്ന വെസ്റ്റര്‍ പ്ലനഗന്റെ ആരാധകനായിരുന്ന ക്രിസ് ഹാര്‍പ്പര്‍ ഈ കൊല നടത്തുന്നതിന് രണ്ടു ദിവസം മുമ്പ് അയാളെ പ്രകീര്‍ത്തിച്ച് ഒരു പോസ്റ്റിട്ടിരുന്നു.ആര്‍ക്കും പരിചയമില്ലാതിരുന്ന ഒരാള്‍ ഒരൊറ്റ നിമിഷം കൊണ്ടാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നതെന്നും എത്രയധികം പേരെ കൊല്ലുന്നുവോ അത്രയധികം പ്രശസ്തി ലഭിക്കുമെന്നാണ് പോസ്റ്റ്.
ബ്രിട്ടനില്‍ ജനിച്ചയാളാണ് ക്രിസ് ഹാര്‍പര്‍. മൂന്നു ദിവസത്തിനു മുമ്പുള്ള മറ്റൊരു പോസ്റ്റില്‍ 2012 ഡിസംബര്‍ 14 ന് അമേരിക്കയിലെ സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളില്‍ നടന്ന വെടിവയ്പിനെ കുറിച്ചുള്ള ബിബിസി ഡോക്യൂമെന്ററി പോസ്റ്റു ചെയ്തിരുന്നു. 2012-ല്‍ ആഡം ലന്‍സ എന്ന 20- കാരന്‍ സ്‌കൂളില്‍ കടന്ന് 20 വിദ്യാര്‍ത്ഥികളെയും 6 സ്റ്റാഫംഗങ്ങളെയും വെടിവച്ചു കൊല്ലുകയായിരുന്നു. അതിനു മുമ്പ് വീട്ടില്‍ വച്ച് ഇയാള്‍ സ്വന്തം അമ്മയെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
അനസ്റ്റാസിയ ബോയ്‌ലന്‍ എന്ന 18 കാരിയും ക്രിസ് ഹാര്‍പ്പറുടെ വെടിയേറ്റിയിരുന്നെങ്കിലും അത്ര ഗുരുതരമല്ലാതിരുന്നതിനാല്‍ മരിക്കുകയുണ്ടായില്ല. വെടിയേറ്റ് നിലത്തു വീണതിനുശേഷം ജീവനില്ലാത്തതു പോലെ അഭിനയിച്ചതു കൊണ്ടാണ് പിന്നീട് വെടിവയ്ക്കാതിരുന്നതെന്നു പറഞ്ഞ അനസ്റ്റാസിയയാണ് അവിടെ നടന്നതെന്താണെന്ന് മാധ്യമങ്ങളോട് വിവരിച്ചത്.
സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിഡന്റ് ബരാക് ഓബാമയെ ധരിപ്പിച്ചതായി പ്രാദേശിക ഗവണ്‍മെന്റ് അറിയിച്ചു. അക്രമത്തിന് പിന്നാലെ അമേരിക്കയില്‍ തോക്കുപയോഗിക്കുന്നതിന് കൂടുതല്‍ നിയന്തരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും സജീവമായിട്ടുണ്ട്. ഏതാനും നാളുകള്‍ക്ക് മുന്‍പ് അമേരിക്കയിലെ കാരോലിനയില്‍ ഒരു പള്ളിയിലുണ്ടായ വെടിവയ്പില്‍ 9 പേര്‍ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha