ഗ്വാട്ടിമാലയിലുണ്ടായ മണ്ണിടിച്ചിലിലും കനത്ത മഴയിലും 30 മരണം: 600 ഓളം പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ലാറ്റിനമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലുണ്ടായ മണ്ണിടിച്ചിലിലും കനത്ത മഴയിലും 30 പേര്‍ മരിച്ചു. 600 ഓളം പേരെ കാണാതായതാണ് റിപ്പോര്‍ട്ട് . തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയ്ക്ക് സമീപമാണ് ദുരന്തം. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 125ഓളം വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നിട്ടുണ്ട്.
ഗ്വാട്ടി മാല സിറ്റിയ്ക്ക് സമീപം സാന്റ കറ്റാറിന എന്ന ചെറു ടൗണിലും എല്‍ കാംബ്രെ എന്ന ഗ്രാമത്തിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. 34 പേരെ മണ്ണിനടിയില്‍ നിന്ന് രക്ഷിയ്ക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. 25ഓളം പേര്‍ക്ക് പരുക്കേറ്റു. ദുരന്തനിവാരണസേനയും പൊലീസും സൈന്യവും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
മെയ് മുതല്‍ നവംബര്‍ വരെ നീളുന്ന ഗ്വാട്ടിമാലയിലെ ദീര്‍ഘമായ മഴക്കാലം എല്ലാ വര്‍ഷവും ദുരന്തത്തിലേയ്ക്ക് നയിയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രകൃതി ദുരന്തങ്ങളില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെടുകയും 9000 ത്തോളം വീടുകള്‍ തകര്‍ന്നു പോവുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha