പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീകരാക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലി-ബുര്‍ക്കിന ഫസോ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. മാലിയിലെ ഡൗനാപെന്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയാണ് ആക്രമണം നടത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബുര്‍ക്കിന ഫസോയിലെ സമോറോഗ്വോനില്‍ ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ പിന്നില്‍ ജിഹാദിസ്റ്റുകളാണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha