അരിസോണ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്: ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

നോര്‍ത്തേണ്‍ അരിസോണ യൂണിവേഴ്‌സിറ്റി(എന്‍.എ.യു) കാമ്പസിലുണ്ടായ വെടിവയ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് എന്‍.എ.യുവിന്റെ ഫ്‌ളാഗ്സ്റ്റാഫ് കാമ്പസിലെ ഹോസ്റ്റലില്‍ വെടിവയ്പ്പ് ആരംഭിച്ചത്. തുടര്‍ന്ന് പൊലീസെത്തി അക്രമിയായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ കീഴ്‌പ്പെടുത്തി. പതിനെട്ടുകാരനായ സ്റ്റീവന്‍ ജോണ്‍സാണ് പിടിയിലായത്.
ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ കാമ്പസില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വെടിവയ്പുണ്ടായതെന്ന് കരുതുന്നതായി പൊലീസ് സൂചിപ്പിച്ചു. അക്രമത്തെ തുടര്‍ന്ന് കാമ്പസിലും പരിസരത്തും പൊലീസ് ബന്ദവസ് ശക്തമാക്കി.
തോക്കുമായി വിദ്യാര്‍ത്ഥികള്‍ കാമ്പസിലെത്തി ആക്രമണം നടത്തുന്ന സംഭവങ്ങള്‍ യു.എസില്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞയാഴ്ച ഒറിഗണ്‍ കമ്മ്യൂണിറ്റി കോളേജില്‍ നടന്ന വെടിവയ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha