യുദ്ധം അവസാനിപ്പിക്കണം പക്ഷേ കാര്യങ്ങള്‍ കൈവിട്ടു തല പുകഞ്ഞ് പുടിന്‍ ഇനി സംഭവിക്കാന്‍ പോകുന്നത്

യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്ന ചിന്തയിലായിരിണ് പുട്ടിനും യുക്രെയ്‌നും സഖ്യകക്ഷികളും. രാജ്യത്തിനു നേരെയുണ്ടായ സാമ്പത്തിക, സാങ്കേതിക, ഉപരോധങ്ങളുടെ ഫലങ്ങള്‍ റഷ്യയില്‍ ആഴത്തില്‍ പ്രതിഫലിക്കുന്നുണ്ട്. 15,000–ത്തോളം അതിസമ്പന്നര്‍ ഈ വര്‍ഷം റഷ്യ വിട്ടേക്കാമെന്ന ബ്രിട്ടിഷ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് റഷ്യ നേരിടുന്ന ബൗദ്ധികശോഷണത്തിന്റെ ഏകദേശ ചിത്രം നല്‍കുന്നു. യുദ്ധശേഷം ഉണ്ടായ, പ്രധാന ആഗോള കമ്പനികളുടെ റഷ്യയില്‍ നിന്നുള്ള പിന്‍മാറ്റം അവയില്‍ ജോലി ചെയ്തിരുന്നവരുടെ കുടിയേറ്റത്തിനിടയാക്കും. റഷ്യന്‍ സാങ്കേതിക വിദഗ്ധരുടെ വീസ നടപടികള്‍ എളുപ്പമാക്കിയുള്ള ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നയം ഇതിനെ കൂടുതല്‍ വേഗത്തിലാക്കുന്നു.
വേനല്‍ക്കാലത്ത് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിനോദയാത്രകള്‍ തടയപ്പെട്ടത് ക്രെംലിന്റെ സഹായികളായ ഒളിയാര്‍ക്കുകളെന്ന വന്‍ വ്യവസായികളുടെയും മധ്യവര്‍ഗ റഷ്യക്കാരുടെയും ഇടയില്‍ മുറുമുറുപ്പുകള്‍ കൂട്ടുന്നുണ്ട്. നീണ്ട യുദ്ധത്തിനു വേണ്ട സാമ്പത്തികവും സൈനികവുമായ തയാറെടുപ്പുകള്‍ റഷ്യയും നടത്തിയിട്ടില്ല. പ്രത്യേക സൈനിക നീക്കം എന്നു പേരിട്ട ഈ യുദ്ധത്തിന്റെ ആദ്യ പ്രഖ്യാപിത ലക്ഷ്യങ്ങളായ യുക്രെയ്‌നിന്റെ സൈനിക നിരായുധീകരണം, നാത്‌സി രാഷ്ട്രീയ ഉന്മൂലനം തുടങ്ങിയവയെല്ലാം റഷ്യ നിലവില്‍ ഉപേക്ഷിച്ച മട്ടാണ്.
പതിനെട്ടാം നൂറ്റാണ്ടിലെ പീറ്റര്‍ ദ് ഗ്രേറ്റ് എന്ന സാര്‍ ചക്രവര്‍ത്തിയുടെ 21 വര്‍ഷം നീണ്ട മഹത്തായ വടക്കന്‍ യുദ്ധത്തോടാണ് ഈ യുദ്ധത്തെ പുട്ടിന്‍ ഉപമിച്ചത്. അതുവഴി, യുദ്ധം റഷ്യന്‍ സാമ്രാജ്യ വികസന സൈനിക നീക്കമാണെന്ന് അദ്ദേഹം ഏറെക്കുറെ സമ്മതിച്ചിരിക്കുന്നു. പക്ഷേ അന്ന് റഷ്യന്‍ വിജയത്തിലേക്ക് പീറ്റര്‍ ചക്രവര്‍ത്തിയെ നയിച്ച സഖ്യകക്ഷികളുടെ വര്‍ത്തമാനകാല നിലപാടുകള്‍ പുട്ടിന്റെ മഹത്തായ റഷ്യന്‍ സാമ്രാജ്യ പുനഃസൃഷ്ടിയെ ഒരു സ്വപ്മായി അവശേഷിപ്പിച്ചേക്കാം, ഇതിനായി റഷ്യ നല്‍കുന്ന വന്‍വില അതിനെ കാതങ്ങള്‍ പിന്നിലേക്കു നടത്തുകയാണെന്ന സത്യവും പുട്ടിന്‍ മനസ്സിലാക്കുന്നുണ്ടാവുമോ?
https://www.facebook.com/Malayalivartha


























