Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സഹപാഠിയെ യുവാവ് കഴുത്തറുത്ത് കൊന്നു...

21 JUNE 2022 09:06 PM IST
മലയാളി വാര്‍ത്ത

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സഹപാഠിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ഈജിപ്തിലെ മന്‍സൂറ സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ പട്ടാപ്പകലായിരുന്നു സംഭവം. യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് ഫാക്കല്‍റ്റിയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന നാഇറ അഷ്‌റഫാണ്(21) കൊല്ലപ്പെട്ടത്. ഘര്‍ബെയ ഗവര്‍ണറേറ്റിലെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി.

ഇതിനിടെ യൂണിവേഴ്‌സിറ്റി ഗേറ്റിന് മുന്നില്‍ വച്ച് യുവാവ് തടഞ്ഞു നിര്‍ത്തി. നാഇറയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ യുവതിയെ പ്രതി അടിച്ചു വീഴ്ത്തി. കൈയില്‍ കരുതിയ കത്തി കൊണ്ട് നിലത്തു വീണ യുവതിയുടെ കഴുത്തറുത്തു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിസരത്തുണ്ടായിരുന്നവരും സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. അന്വേഷണത്തില്‍ ഇതാദ്യമായല്ല പ്രതി കൊല്ലപ്പെട്ട യുവതിയെ ശല്യം ചെയ്തതെന്നും കണ്ടെത്തി.

ഇത്തരത്തില്‍, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ മാത്രമല്ല, പ്രണയം നടിച്ചു പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ചതിക്കുന്ന ആളുകളുടെ എണ്ണവും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്.പാലായിലെ കൊലപാതകമെടുത്ത് പരിശോധിച്ചാല്‍, തന്നെ പ്രണയം മനുഷ്യന്റെ ജീവനെടുക്കുന്ന അരുംകൊലയുടെ ആഴങ്ങള്‍ മനസ്സിലാക്കാനാകും.

നിഥിനയെന്ന ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്താന്‍ പേപ്പര്‍ കട്ടര്‍ പോലുള്ള ആയുധം ഉപയോഗിച്ചതിലും കരുതിക്കൂട്ടി കൊലപ്പെടുത്താന്‍ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടതുമൊക്കെ കേരളീയ സമൂഹത്തെ ഞെട്ടിച്ചിരുന്നതാണ്.ആദ്യം മൊഴി മാറ്റി പറഞ്ഞതിലും പിന്നീട് തെളിവെടുപ്പിനും പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനുമൊടുവില്‍ പ്രതി കുറ്റസമ്മതം നടത്തി രംഗത്തുവന്നതും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകം ആസൂത്രിതമാണെന്നും പ്രതിക്ക് സഹായം ലഭിച്ചിരുന്നുവെന്നുമുള്ള പൊലീസിന്റെ സംശയവും ദുരൂഹതകള്‍ ബാക്കിയാക്കുകയാണ്. ഒറ്റ കുത്തില്‍ നിഥിനയുടെ വോക്കല്‍ കോഡ് അറ്റുപോയതും പഞ്ചഗുസ്തി ചാമ്പ്യനായ പ്രതിക്ക് അനായാസം കൃത്യം ചെയ്യാനായെന്നുമുള്ള വിലയിരുത്തലും ആ പെണ്‍കുട്ടിയുടെ കുടുംബത്തെ തകര്‍ത്തു കളയുന്നതിനു തുല്യമായിരുന്നു.

നിഥിനയെ കൊല്ലുമെന്ന് സുഹൃത്തിന് പ്രതി സന്ദേശമയച്ചിരുന്നതും വൈരുദ്ധ്യമായ മൊഴികള്‍ പ്രതി പറഞ്ഞിരുന്നതും സമൂഹം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്.മതിയായ കൗണ്‍സിലിംഗും ബോധവല്‍ക്കരണവും ഇത്തരക്കാരില്‍ ഇല്ലാത്തതാണ് ആത്മഹത്യകള്‍ പെരുകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വീട്ടുകാര്‍ അറിയാതെ പലരും പ്രണയത്തിലാവുകയും അത് പിന്നീട് ചതിക്കുഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടാകുന്നതാണ് പല സംഭവങ്ങളിലും പൊതുവേ കൂടുതല്‍ കണ്ടുവരുന്നത്.

ഇത്തരം കൊലപാതകങ്ങള്‍ക്ക് ഇനിയെങ്കിലും അറുതി വരുത്തണമെന്നാണ് പൊതുസമൂഹം ഭരണസംവിധാനങ്ങളോട് ആവശ്യപ്പെടുന്നത്. കുറ്റവാളികളെ പിടികൂടി യഥാസമയം മാതൃകാപരമായി ശിക്ഷ നടപ്പിലാക്കുകയും പൊതുജനങ്ങളോട് സംഭവങ്ങളുടെ വ്യാപ്തി വിശദീകരിച്ച് വിശദമായ ബോധവല്‍ക്കരണം നടത്താന്‍ കഴിയുകയും ചെയ്യുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (19 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (25 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (31 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (51 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends