പാക്കിസ്ഥാനില്‍ മതപരിവര്‍ത്തനത്തിന് വഴങ്ങാത്ത പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും വഴങ്ങാത്ത ഹിന്ദു പെണ്‍കുട്ടിയെ പാക്കിസ്ഥാനില്‍ വെടിവച്ചു കൊന്നു. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനില്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോകുന്നതും മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതും വഴങ്ങാത്തവരെ കൊല്ലുന്നതും ആദ്യ സംഭവമല്ല. പാക്കിസ്ഥാനില്‍ നൂറുകണക്കിന് പെണ്‍കുട്ടികളുടെ അനുഭവങ്ങളില്‍ ഒന്നു മാത്രമാണിത്.
പാക്കിസ്ഥാനിലെ സിന്ധിലാണ് ക്രൂരമായ ഈ കൊലപാതകം അരങ്ങേറിയത്. പതിനെട്ടു വയസ് മാത്രം പ്രായമുള്ള പൂജാകുമാരിയുടേതാണ് ഈ ദാരുണാനുഭവം. സുക്കൂര്‍ ജില്ലയിലെ റോഹ്‌റി ജില്ലയില്‍ പരമ്പരാഗതമായ തുന്നല്‍ ജോലികള്‍ ചെയ്തു പുലരുന്ന കുടംബമായിരുന്നു പൂജയുടേത്. കറാച്ചിയില്‍ നിന്ന് 460 കിലോമീറ്റര്‍ വടക്കാണ് റോഹ്‌റി ടൗണ്‍. പൂജയെ തനിക്ക് വിവാഹം കഴിച്ചു തരണമെന്നാവശ്യപ്പെട്ട് പൂജയുടെ അമ്മാവന്‍ ഒധിനെ നിരന്തരമായി ശല്യപ്പെടുത്തി വരികയായിരുന്നു .
ലഷാരി ഗോത്രവംശത്തില്‍പ്പെട്ട വാഹിദ് ബക്‌സ് ലഷാരി എന്ന യുവാവ്. മാര്‍ച്ച് 24-ന് തന്നെ പൂജയെ തനിക്ക് വിവാഹം ചെയ്തു തരണമെന്ന് അയാള്‍ അമ്മാവന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെ പൂജയുടെ കുടംബം പോലീസിനെ വിവരം അറിയിച്ചു. റോഹ്‌റി പ്രദേശത്തെ വന്‍ ഭൂ ഉടമകളാണ് വാഹിദ് ബക്‌സ് ലാഹരിയുടെ കുടംബം. മാര്‍ച്ച് 21-ന് വാഹിദും കൂട്ടാളികളും പൂജയുടെ വീട് അതിക്രമിച്ച് കയറുകയും പൂജയെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ പൂജ ശക്തമായി എതിര്‍ത്തു.
തുടര്‍ന്നാണ് വാഹിദ് ബുക്‌സ് ലഷാരി പൂജയെ വെടിവച്ചു കൊന്നത്. തന്റെ ഹിന്ദു മതവിശ്വാസത്തിന് പുറത്ത് ഒരു വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനമുള്ള പെണ്‍കുട്ടിയായിരുന്നു പൂജാകുമാരി. ഒരു മുസ്ലീമിന്റെ നിര്‍ബന്ധിത തടങ്കലിനേക്കാൾ മരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അമ്മാവനോടും അവള്‍ പറഞ്ഞിരുന്നു.
പാക്കിസ്ഥാനിലെ സാമൂഹിക മാധ്യമങ്ങളില്‍ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ് സംഭവമിപ്പോള്‍. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം ആയിരത്തോളം ഹിന്ദുപെണ്‍കുട്ടികളാണ് ഇത്തരം മതപരിവര്‍ത്തനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നതെന്നാണ് കണക്കുകള്‍. മുസ്ലീം യുവാക്കള്‍ ബോധപൂര്‍വം ചെയ്യുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്ന ആരോപണവും ഉണ്ട്.
https://www.facebook.com/Malayalivartha


























