Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വന്‍ ഭൂകമ്പം.. മരണം 1000ത്തിലേക്ക്!! ഹെലികോപ്ടറുകള്‍ പോയെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താനാകുന്നില്ല, ആശുപത്രിയും ചികിത്സാസംവിധാനങ്ങളും പരിമിതം; അഫ്ഗാന്‍ തകര്‍ന്നടിഞ്ഞു..

22 JUNE 2022 02:20 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനെ വിറപ്പിച്ച വന്‍ഭൂകമ്പത്തില്‍ മരണസഖ്യ ആയിരങ്ങളിലേക്കു കുതിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നുണ്ടായ വന്‍ഭൂചനത്തില്‍ ഇതോടകം അഞ്ഞൂറിലേറെപ്പേര്‍ക്ക് മരണം സംഭവിക്കുകയും മൂവായിരം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അഫ്ഗാനിലെ പകതിക പ്രവിശ്യയിലുള്ള നാലു ജില്ലകളിലാണ് ഭൂചനം വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരിക്കുന്നത്. ഇതേ പ്രവിശ്യയിലാണ് കൂടുതല്‍ മരണവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും. അയ്യായിരത്തിലേറെ കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ നിലംപൊത്തിയതാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

റിക്ചര്‍ സ്‌കെയില്‍ 6.1 രേഖപ്പെടുത്തിയ ചലനത്തില്‍ അഫ്ഗാനിസ്താനിലുടനീളം വന്‍ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. പാക്കിസ്ഥാന്‍ അതിര്‍ത്തിക്കു സമീപം ഖോസ്റ്റ് നഗരത്തിന് 44 കിലോമീറ്റര്‍ മാറിയാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം.

ഒട്ടേറെ ബഹുനില മന്ദിരങ്ങള്‍ തകര്‍ന്നുവീണു. കാബൂളില്‍ ഉള്‍പ്പെടെ കാലഹരണപ്പെട്ട കെട്ടിടങ്ങളാണ് ഏറെയുമുള്ളത്. കല്ലുകളില്‍ നിര്‍മിച്ച ഈ കെട്ടിടങ്ങള്‍ക്ക് നൂറു വര്‍ഷത്തിലേറെയാണ് പഴക്കം. താലിബാന്റെ കര്‍ക്കശമായ നിയന്ത്രങ്ങള്‍ വന്നതോടെ സ്ത്രീകള്‍ ഏറെയും വീടുകളില്‍ തന്നെയാണ് കഴിയുന്നത്.


അര മിനിറ്റോളം നീണ്ടു നിന്ന ചലനത്തില്‍ റോഡുകളും പാലങ്ങളും നിലംപൊത്തി. കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ കുരുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രധാന ദുരന്ത മേഖലകളിലേക്ക് ഹെലികോപ്ടറുകള്‍ പോയിട്ടുള്ളതല്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആശുപത്രി, ചികിത്സാസംവിധാനള്‍ ഗ്രാമീണമേഖലയില്‍ ഏറെ പരിമിതവുമാണ്. മലമ്പദേശങ്ങളാല്‍ ചുറ്റപ്പെട്ട അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ എളുപ്പവുമല്ല. അഫ്ഗാനില്‍ നിലവിലുള്ള താലാബാന്‍ ഭരണകൂടത്തോട് നയതന്ത്രബന്ധം പാശ്ചാത്യ രാജ്യങ്ങള്‍ക്കില്ലാത്തതിനാല്‍ അടിയന്തിര സഹായങ്ങള്‍ ലഭ്യക്കാനുള്ള സാധ്യത ഏറെ കുറവാണുതാനും.

 

തു ചലനങ്ങള്‍ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ ഇനിയും ദുരന്തത്തിന് വ്യാപ്തി കൂടാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മരുന്നിനും ഭക്ഷണത്തിനും അടിയന്തിരസഹായത്തിനും താലിബാന്‍ ഭരണകൂടം ഇന്ത്യ ഉള്‍പ്പെടെ അയല്‍രാജ്യങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനം പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാദില്‍വരെ അനുഭവപ്പെട്ടതായി പാക്കിസ്ഥാന്‍ വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. പാക്കിസ്ഥാന്റെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.


ലോകത്തില്‍ ഏറ്റവുമധികം ഭൂചലന ദുരന്തങ്ങള്‍ക്കിരയായിട്ടുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. പത്തു വര്‍ഷത്തിനുള്ളില്‍ വിവിധ ഭൂകമ്പങ്ങളിലായി ഏഴായിരത്തിലധികം പേര്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചനങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും ശരാശരി 600 പേര്‍ക്ക് അഫ്ഗാനില്‍ ഭൂചനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (21 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (27 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (33 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (53 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends