അന്താരാഷ്‌ട്ര സാമ്പത്തിക കുറ്റങ്ങളുടെ പേരിൽ ഏർപ്പെടുത്തപ്പെട്ട നിയന്ത്രണങ്ങളിൽ കുടുങ്ങി കിടക്കുന്ന പാകിസ്ഥാന് പുറത്ത് കടക്കാൻ കച്ചിത്തുരുമ്പ് കിട്ടി; എന്നാൽ അവിടെയും ഇമ്രാൻ ഖാന്റെ നീക്കം തലവേദനയാകുന്നു

പാകിസ്ഥാനിൽ വീണ്ടും അസ്വസ്ഥകൾ ഉടലെടുക്കുകയാണ്. അന്താരാഷ്‌ട്ര സാമ്പത്തിക കുറ്റങ്ങളുടെ പേരിൽ ഏർപ്പെടുത്തപ്പെട്ട നിയന്ത്രണങ്ങളിൽ കുടുങ്ങി കിടക്കുകയാണ് പാകിസ്ഥാൻ. എന്നാൽ ഇതിൽ നിന്നും പുറത്തുകടക്കാൻ സാഹചര്യം വരുമ്പോൾ പാകിസ്ഥാനിൽ പോർമുഖം തുറക്കുകയാണ്. എന്നാൽ ഇതിനിടയിൽ ഇമ്രാൻ ഖാൻ മറ്റൊരു അവകാശ വാദവുമായി രംഗത്ത് വന്നിരിക്കുകയാണ്.
അന്താരാഷ്‌ട്ര നിയന്ത്രണങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചത് തന്റെ സ്വാധീനവും ഇടപെടലുമാണെന്ന അവകാശവാദമാണ് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഉയർത്തിയിരിക്കുന്നത്. പാകിസ്താനിലെ ഭരണരംഗത്ത് പെട്ടെന്ന് ഉണ്ടായ മാറ്റവും തീവ്രവിഭാഗക്കാർക്കെതിരെ ഭരണകൂടമെടുത്ത നടപടികളുമാണ് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടാൻ കാരണമായത് . ഷഹബാസ് ഷെരീഫിന്റെ ജനാധിപത്യ വീക്ഷണവും നയങ്ങളും ആ പരിഗണന വർദ്ധിപ്പിക്കാൻ കാരണമായി. അത് ഭരണപക്ഷത്തിന് തിരിച്ചടിയായി മാറി.
ഭീകരതയ്‌ക്കായി വിദേശപണം ഉപയോഗിക്കുന്നു, കൊടുംഭീകരർ പാകിസ്താനിലെ ഔദ്യോഗിക അക്കൗണ്ടുകൾ ഉപയോഗിക്കുന്നു തുടങ്ങിയ കാരണങ്ങളാലാണ് പാകിസ്താൻ ഗ്രേ ലിസ്റ്റിൽ പെട്ടത്. ഈ മാസം 13 മുതൽ 17 വരെ ബർലിനിൽ നടന്ന എഫ് എടിഎഫ് യോഗത്തിലും പാകിസ്ഥാനെ ഒഴിവാക്കാനുള്ള സാദ്ധ്യതകൾ കാണുകയാണ്. അന്താരാഷ്‌ട്ര പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നടപടി സ്വീകരിക്കാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























