Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ചൈനയില്‍ നിന്ന് വാങ്ങിയ യുദ്ധക്കപ്പലുകള്‍ കട്ടപ്പുറത്ത് ഇനി മീന്‍ പിടിക്കാന്‍ കൊള്ളാം? 750 മില്യണ്‍ ഡോളര്‍ സ്വാഹ പണി പാളി പാകിസ്ഥാന്‍

22 JUNE 2022 09:03 PM IST
മലയാളി വാര്‍ത്ത

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ സ്വന്തമാക്കിയ യുദ്ധക്കപ്പലുകള്‍ ഒരു ഉപയോഗവുമില്ലാത്ത കാഴ്ചവസ്തുക്കളാകുന്നു. നിരവധി സാങ്കേതിക പോരായ്മകള്‍ ഈ കപ്പലുകളുടെ പ്രവര്‍ത്തനത്തെ നിരന്തരമായി തടസപ്പെടുത്തുന്നുവെന്ന് പ്രതിരോധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ നാവികസേനയുടെ ഭാഗമായിട്ടുള്ള ചൈനീസ് നിര്‍മ്മിത മള്‍ട്ടിറോള്‍ ഫ്രിഗേറ്റുകള്‍ക്കാണ് സാങ്കേതിക പ്രശ്‌നങ്ങളുള്ളത്. കപ്പലില്‍ നിന്നും മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

വ്യോമ പ്രതിരോധം, ശത്രുവിന്റെ കപ്പലുകളെ തടയല്‍, വാണിജ്യ റെയ്ഡിംഗ്, പട്രോളിംഗ്, എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ (ഇഇസെഡ്) സംരക്ഷണം, ഹെലിബോണ്‍ ഓപ്പറേഷന്‍സ് എന്നീ വിവിധോദ്ദേശങ്ങള്‍ക്ക് അനുയോജ്യമായ കപ്പലുകളാണ് പാകിസ്ഥാന്‍ വാങ്ങിയത്. എന്നാല്‍ കൈമാറിയ ശേഷം പാക് നേവിയുടെ പ്രവര്‍ത്തനത്തില്‍ കപ്പലില്‍ നിന്നും മിസൈല്‍ വിക്ഷേപിക്കുമ്പോള്‍ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. മിസൈല്‍ സിസ്റ്റത്തിന്റെ ഓണ്‍ബോര്‍ഡ് ഇമേജിംഗ് ഉപകരണത്തിനുണ്ടായ തകരാറാണ് പ്രധാന കാരണം. തെറ്റായ ദിശയില്‍ മിസൈല്‍ അയക്കുവാന്‍ ഇത് ഇടയാക്കും. ലക്ഷ്യത്തിലേക്ക് ലോക്ക് ചെയ്യാന്‍ സിസ്റ്റത്തിന് കഴിയാത്തതിനാല്‍ മിസൈലുകളുടെ ഉപയോഗം ഫലമില്ലാതെയാവുന്നു. ഇതിന് പുറമെ കപ്പലിലെ ഇന്‍ഫ്രാറെഡ് സെന്‍സറുകളിലും തകരാര്‍ കണ്ടെത്തി. വ്യോമമാര്‍ഗത്തിലെത്തുന്ന ശത്രുവിനെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന അവശ്യ സെന്‍സറുകളാണ് ഇവ.

2009 ജൂലായില്‍ നാല് ചൈനീസ് യുദ്ധക്കപ്പലുകള്‍ വാങ്ങുവാനാണ് പാകിസ്ഥാന്‍ തീരുമാനിച്ചത്. ഇതില്‍ മൂന്നെണ്ണം ചൈന ഷിപ്പ് ബില്‍ഡിംഗ് ട്രേഡിംഗ് കമ്പനിയില്‍ നിന്നും നേരിട്ടും, ഒരെണ്ണം ചൈനീസ് കമ്പനിയുമായുള്ള സാങ്കേതിക കൈമാറ്റ കരാറോടെ കറാച്ചി ഷിപ്പ്യാര്‍ഡ് ആന്‍ഡ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സില്‍ നിര്‍മ്മിച്ചതുമാണ്. 2013നുള്ളില്‍ കരാര്‍ പ്രകാരം നാല് കപ്പലുകളും പാക് നാവിക സേനയ്ക്ക് കൈമാറി. 750 മില്യണ്‍ ഡോളറിന്റെ കരാറാണ് യുദ്ധക്കപ്പലുകള്‍ക്കായി പാകിസ്ഥാന്‍ ചൈനയുമായി ഒപ്പുവച്ചത്.

പാകിസ്ഥാന്‍ ചൈനയില്‍ നിന്നും സ്വന്തമാക്കിയ യുദ്ധക്കപ്പലുകള്‍ക്ക് കുതിപ്പേകുന്നത് ഡീസല്‍ എഞ്ചിനുകളാണ്. എന്നാല്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ് താപനില കാരണം എഞ്ചിന്‍ വേഗത കുറവായിരുന്നു. ഇതിന് പുറമേ പീരങ്കി തോക്കുകളിലും പോരായ്മ കണ്ടെത്തി. ഇതാദ്യമായിട്ടല്ല ചൈനയുടെ ആയുധങ്ങള്‍ വാങ്ങി പാകിസ്ഥാന്‍ അബദ്ധത്തിലാവുന്നത്. അടുത്തിടെ പാകിസ്ഥാന്‍ സൈന്യം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടാങ്കുകള്‍ക്കും, പീരങ്കി തോക്കുകള്‍ക്കും ഗുണനിലവാരത്തില്‍ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലോകത്തിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളായ അമേരിക്ക, റഷ്യ എന്നിവയുടേത് പോലെ ഗുണനിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ ചൈനയ്ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. പ്രധാനമായും ചൈനീസ് ആയുധങ്ങള്‍ യുദ്ധത്തില്‍ പരീക്ഷിക്കപ്പെടുന്നില്ലെന്നതും പോരായ്മയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (19 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (25 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (31 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (51 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends