ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ; ഇറാന് നേരെ വെടിയുതിര്‍ത്ത് യുഎസ് യുദ്ധക്കപ്പല്‍ അതി ഭീതിതമായ സാഹചര്യം

ഇറാനും യുഎസും തമ്മില്‍ ആണവ കരാറിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ, ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് സ്പീഡ് ബോട്ട് യുഎസ് പടക്കപ്പലിനു നേരെ പാഞ്ഞടുക്കുകയും പടക്കപ്പലില്‍നിന്ന് മുന്നറിയിപ്പ് വെടി മുഴങ്ങുകയും ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചു. ലോകത്തെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഹോര്‍മൂസ് കടലിടുക്കിലൂടെയാണ്.
യുഎസ് നാവികസേനയുടെ ബഹ്‌റൈന്‍ ആസ്ഥാനമായ അഞ്ചാം കപ്പല്‍പ്പടയുടെ യുഎസ് എസ് സിറോക്കോ, നാവികസേനാ ചരക്കുകപ്പല്‍ യുഎസ്എന്‍എസ് ചോക്ടോ എന്നിവയുടെ 45 മീറ്റര്‍ അടുത്തുവരെ തിങ്കളാഴ്ച റവല്യൂഷനറി ഗാര്‍ഡ് ബൊഗാമര്‍ ബോട്ട് പാഞ്ഞെത്തി. യുഎസ് പടക്കപ്പല്‍ അപായ സൈറന്‍ മുഴക്കി. മുന്നറിയിപ്പ് വെടി മുഴങ്ങി. ഇറാന്റെ പതാക വഹിച്ചിരുന്ന ബോട്ട് ഉടന്‍ പിന്തിരിഞ്ഞതിനാല്‍ ഏറ്റുമുട്ടല്‍ ഒഴിവായി. സംഭവം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 4ന് പേര്‍ഷ്യന്‍ ഗള്‍ഫിലും സമാന സംഭവം നടന്നിരുന്നു.
അതേസമയം, ഇറാന്‍ രഹസ്യസങ്കേതത്തില്‍ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ പദ്ധതിയിടുന്നതായി യുഎന്‍ ആണവ നിരീക്ഷണ ഏജന്‍സി (ഐഎഇഎ) റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര നിരീക്ഷണം കുറഞ്ഞതോടെ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണ ശ്രമങ്ങള്‍ തുടരുന്നതായും ആയുധം നിര്‍മ്മിക്കാവുന്ന നിലവാരത്തോട് അടുക്കുകയാണെന്നും യുഎസ് ആരോപിച്ചു.
https://www.facebook.com/Malayalivartha


























