1000 മരണം; രക്ഷാ പ്രവര്‍ത്തനം അറിയാതെ നട്ടം തിരിഞ്ഞ് താലിബാന്‍;

അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1000 പേര്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു. 1500 പേര്‍ക്കു പരുക്കേറ്റു. തെക്ക്കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഖോസ്റ്റ്, പക്ടിക പ്രവിശ്യകളില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പക്ടികയില്‍ 90 വീടുകള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം. പക്ടികയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റര്‍ വഴിയാണ് രക്ഷപ്പെടുത്തുന്നത്. ഖോസ്റ്റ് പ്രവിശ്യയില്‍ 25 പേര്‍ കൊല്ലപ്പെടുകയും 95 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രദേശിക അധികൃതര്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. കൂടാതെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുല്‍ത്താന്‍, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഈ പ്രദേശങ്ങളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശമുണ്ടായതാണ് റിപ്പോര്‍ട്ട്.
നഗരമേഖലകളില്‍ നിന്നും അകലെ വിദൂരമായ മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ഭൂചലനം കൂടുതല്‍ നാശം വിതച്ചത്. ദുരന്ത പ്രതിരോധത്തിലെ താലിബാന്‍ സര്‍ക്കാരിന്റെ പരിചയക്കുറവ് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായാണ് ഭൂചലനം വിശേഷിപ്പിക്കപ്പെടുന്നത്.
കെട്ടിടങ്ങള്‍ പലതും നാമാവശേഷമായി. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ പുതഞ്ഞു കിടക്കുകയാണ്. ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനും അവശ്യ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കാനുമാണ് സര്‍ക്കാര്‍ പ്രധാനമായും ശ്രമിക്കുന്നത്.
താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം ലോകരാജ്യങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം വഷളായിരുന്നു. അന്താരാഷ്ട്ര സഹായം ലഭ്യമാകുന്നതിന് ഈ രാഷ്ട്രീയ സാഹചര്യവും വിലങ്ങു തടിയാകുന്നുണ്ട്.
https://www.facebook.com/Malayalivartha


























