Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യുക്രൈന് ആയുധം വാങ്ങാന്‍ പണം നല്‍കിയാല്‍; റഷ്യയുടെ പൊട്ടിച്ചിതറിയ ആയുധങ്ങളുടെ പാര്‍ട്‌സുകള്‍ വീട്ടിലെത്തിക്കാമെന്ന് യുക്രൈന്‍ സംഘടന; പുതിയ തന്ത്രം റഷ്യയ്ക്ക് പണിയാകുന്നു

23 JUNE 2022 12:50 PM IST
മലയാളി വാര്‍ത്ത

യുദ്ധമുഖത്ത് പുത്തന്‍ തന്ത്രങ്ങളുമായി യുക്രൈന്‍ അനുകൂല സംഘടനകള്‍. യുദ്ധത്തിനാവശ്യമായ ആയുധങ്ങള്‍ വാങ്ങുന്നതിനാണ് യുക്രെയ്ന്‍ സേനയ്‌ക്കൊപ്പം പോരാട്ടത്തിലുറച്ചുനില്‍ക്കുന്ന പൗരന്മാര്‍ പുതിയ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അതായത് യുദ്ധഫണ്ടിലേക്ക് 40 ഡോളര്‍ സംഭാവന ചെയ്യുകയാണെങ്കില്‍. റഷ്യ തൊടുത്ത ആര്‍ട്ടിലറി ഷെല്ലിലോ പൊട്ടിച്ചിതറിയ ഗ്രനേഡ് പാളിയിലോ തകര്‍ന്ന യുദ്ധ ടാങ്കുകളുടെ ലോഹത്തകിടിലോ നിങ്ങള്‍ ആവശ്യപ്പെടുന്ന സന്ദേശം പതിച്ചു കൈമാറും എന്നാണ് വ്യവസ്ഥ.

മാത്രമല്ല നാലക്കമുള്ള തുക സംഭാവന ചെയ്താല്‍ തകര്‍ന്നുവീണ റഷ്യന്‍ ഹെലികോപ്റ്റര്‍ പാളിയിലോ ഫൈറ്റര്‍ ജെറ്റിന്റെ തകിടിലോ സന്ദേശമെഴുതി തരുമത്രേ. യൂറോപ്യന്‍ യൂണിയന്റെ സഹകരണം ലഭിക്കുമെന്നു പ്രതീക്ഷയിലിരിക്കുന്ന യുക്രെയ്‌നിന്റെ പ്രതിരോധ രംഗത്ത് കഴിയുംവിധം സഹായമെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. വെബ് സൈറ്റുകളിലും ടെലഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകളിലുമെല്ലാം യുദ്ധഫണ്ട് സമാഹരണത്തിനായി യുക്രെയ്ന്‍ പൗരന്മാര്‍ വിവിധ പരിപാടികള്‍ നടത്തുന്നുമുണ്ട്. യുദ്ധരംഗത്തുള്ള സൈനികര്‍ക്ക് വേണ്ട ആയുധമുള്‍പ്പെടെയുള്ളവ വാങ്ങാന്‍ ഈ ഫണ്ട് ഉപയോഗിക്കുന്നതാണ് രീതി

താരതമ്യേന ദുര്‍ബലരെന്നു ലോകം വിലയിരുത്തിയ യുക്രെയ്ന്‍ യുദ്ധത്തിന്റെ നവീന സാധ്യതകളാണ് നിലവില്‍ പ്രതിരോധത്തിന് ഉപയോഗിക്കുന്നത്. റഷ്യന്‍ ബ്ലാക് സീ ഫ്‌ലീറ്റിലുണ്ടായ മോസ്‌കാവ എന്ന യുദ്ധക്കപ്പല്‍ കപ്പല്‍വേധ മിസൈന്‍ ഉപയോഗിച്ച് യുക്രെയ്ന്‍ തകര്‍ത്തത് രാജ്യാന്തര തലത്തില്‍ തന്നെ വലിയ വാര്‍ത്തയായി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യമായാണ് റഷ്യയ്ക്ക് യുദ്ധക്കപ്പല്‍ ഇത്തരത്തില്‍ നഷ്ടമാകുന്നത്. ഡ്രോണുകളുടെ സൂക്ഷ്മമായ ഉപയോഗം, ആര്‍ട്ടിലറിയുടെയും ടാങ്കുകളുടെയും കണിശമായ ഉപയോഗം തുടങ്ങി പല മേഖലകളിലും പ്രതിരോധത്തിന്റെ പുത്തന്‍ രീതികള്‍ തീര്‍ത്ത യുക്രെയ്ന്‍ പക്ഷേ റഷ്യയെ മാനസികമായി തകര്‍ത്തത് മറ്റൊരു രീതിയിലാണെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. യുക്രെയ്‌നിലെ യുദ്ധരംഗത്തു നിന്ന് തുടര്‍ച്ചയായി യുദ്ധദൃശ്യങ്ങള്‍ സേന മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. കരുത്തരായ റഷ്യയുടെ ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ക്കുന്നതും ഒറ്റപ്പെട്ടു പോയ റഷ്യന്‍ സൈനികനെ യുക്രെയ്ന്‍ ഡ്രോണ്‍ പിന്തുടര്‍ന്നു തുരത്തുന്നതും ഹെലികോപ്റ്ററും റഷ്യയുടെ അചഞ്ചലമായ ടാങ്കുകള്‍ നിഷ്പ്രഭമാകുന്നതുമെല്ലാം ഇന്നു സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. ഈ അപമാനം റഷ്യ പോലെയൊരു രാജ്യത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് വിലയിരുത്തല്‍. വിവിധ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍പന നടത്തുന്ന റഷ്യയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടി ഇതാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണവുമുണ്ട്.

റഷ്യ പോലൊരു സാമ്പത്തിക ശക്തിയോട് പോരടിക്കുന്ന യുക്രെയ്ന്‍ യുദ്ധ ഫണ്ട് സമാഹരണത്തിനും നവീന രീതികള്‍ അവലംബിച്ചിരിക്കുന്നത് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. യുദ്ധ ഫണ്ടിലേക്ക് ഏത് രാജ്യത്തിരുന്ന് ആര്‍ക്കുവേണമെങ്കിലും സംഭാവന ചെയ്യാം. ഇതിനു വേണ്ട അനുമതി യുഎസിന്റെ അനുമതിയോടെ വിവിധ സമൂഹമാധ്യമ സ്ഥാപനങ്ങള്‍ ചെയ്തു നല്‍കുകയും ചെയ്തു. യുദ്ധഫണ്ട് സമാഹരിക്കാന്‍ പ്രത്യേക അക്കൗണ്ട് ആരംഭിച്ച യുക്രെയ്ന്‍, ഈ അക്കൗണ്ട് ഗൂഗിള്‍ പേയിലേക്ക് ലിങ്ക് ചെയ്യുകയും ചെയ്തു. യുക്രെയന്‍ സെന്‍ട്രല്‍ ബാങ്കില്‍ ആരംഭിച്ചിരിക്കുന്ന ഈ അക്കൗണ്ടിലേക്ക് ഏതു രാജ്യക്കാര്‍ക്കും നേരിട്ട് പണം അയക്കാം. യുഎസ് ഡോളര്‍, പൗണ്ട്, യൂറോ തുടങ്ങിയ കറന്‍സികളിലാണ് പണമയക്കാന്‍ കഴിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (18 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (24 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (30 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (50 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends