Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കൊവിഡിന് ശേഷം സെക്‌സ് പാടില്ല? യുവാവിന്റെ ജീവിതം നശിപ്പിച്ച് സൂപ്പര്‍ ഗൊണോറിയ എന്ന ഭീകരന്‍; ലോകം മുള്‍മുനയില്‍!!

23 JUNE 2022 07:06 PM IST
മലയാളി വാര്‍ത്ത

കൊവിഡ് എന്ന് മഹാമാരി വന്നതിന് ശേഷം സത്യത്തില്‍ മനുഷ്യരുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി എന്നാണ് വിദഗ്ധരടക്കം പറയുന്നത്. കാരണം, കൊവിഡ് ബാധിച്ചവര്‍ക്ക് പിന്നാലെ പിന്നാലെ മറ്റുള്ള വ്യാധികളും വരുന്നുണ്ട്. ശ്വാസം മുട്ടല്‍ മുതല്‍ ഇപ്പോഴിതാ ഗുരുതരമായ സൂപ്പര്‍ ഗൊണോറിയ വരെ എത്തിയിട്ടുണ്ട്.

മറ്റുള്ള അസുഖങ്ങള്‍ പോലെയല്ല ഈ സൂപ്പര്‍ ഗൊണോറിയ. ഈ രോഗം മാറ്റുന്നതിനായി നിരവധി മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ആധുനിക ശാസ്ത്രം കണ്ടെത്തിയ ഒരു മരുന്നിനും ഗൊണോറിയയെ ഭേദമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഗൊണോറിയ എന്നത് ഗുരുതരമായ ലൈംഗിക രോഗമാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കമ്പോഡിയയിലാണ് ഈ അസുഖം ആദ്യം സ്ഥിരീകരിച്ചത്.

 

ഒരു ലൈംഗിക തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 50 വയസ്സിലധികം പ്രായമുള്ള ഒരു ഓസ്ട്രിയക്കാരനാണ് സൂപ്പര്‍ ഗൊണോറിയ ബാധിച്ചത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഇയാളില്‍ പക്ഷേ രോഗത്തിന്റേതായ ലക്ഷണങ്ങളൊന്നും ആദ്യ ദിവസങ്ങളില്‍ കണ്ടിരുന്നില്ല എന്നാല്‍ അഞ്ചാമത്തെ ദിവസം മുതല്‍ അയാള്‍ക്ക് മൂത്രമൊഴിക്കാനും മലവിസര്‍ജ്ജനം ചെയ്യാനും ബുദ്ധിമുട്ട് ഉണ്ടാവുകയും ഈ സമയത്ത് നീറ്റല്‍ അനുഭവപ്പെടുകയും ലിംഗാഗ്രത്തില്‍ നിന്നും ഒരു സ്രവം വരുന്നതായി കാണപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ഡോക്ടര്‍മാര്‍ സാധാരണ ഈ അസുഖത്തിന് നല്‍കുന്ന മരുന്നുകള്‍ നല്‍കുകയും ചെയ്തു. അതേസമയം മരുന്നുകള്‍ കഴിച്ചതോടെ ഗൊണോറിയ രോഗ ലക്ഷണങ്ങള്‍ മാറിയെങ്കിലും രോഗം അപ്പോഴും മാറിയിരുന്നില്ല. എന്നുവെച്ചാല്‍ ചികിത്സ പരാജയപ്പെട്ടെന്ന് സാരം. കൊറോണ വൈറസുകളേക്കാള്‍ മാരകകാരികളാണ് സൂപ്പര്‍ ഗൊണോറിയ രോഗകാരികള്‍ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ഇത് വ്യാപിക്കുകയാണെങ്കില്‍ മറ്റൊരു മഹാദുരന്തം കൂടി ലോകത്തെ കീഴടക്കും എന്നത് നിസ്സംശയം പറയാന്‍ സാധിക്കും.

 

ഇതുവരെ ഗൊണോറിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയയ്‌ക്കെതിരെ പൊരുതാന്‍ ശേഷിയുള്ള മരുന്നോ അല്ലെങ്കില്‍ ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിനോ കണ്ടെത്താത്തതാണ് അതിന് കാരണം. മാത്രമല്ല വിദേശ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് സര്‍വ്വസാധാരണമായ കാര്യമാണ്. അതുകൊണ്ട് തന്നെ എത്രയും വേഗം മരുന്ന് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്.

അതേസമയം അവിടെ മറ്റൊരു ആശങ്ക കൂടി ഉയരുന്നുണ്ട്. അതായത്, മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഓസ്ട്രിയന്‍ പൗരനുമായി ബന്ധത്തിലേര്‍പ്പെട്ട യുവതിയെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം. ഒരു പക്ഷെ മറ്റ് രാജ്യങ്ങളിലുള്ളവരിലേക്കും ഈ രോഗം ഇതിനകം തന്നെ പകര്‍ന്നിരിക്കാം എന്നാണ് സൂചന.

ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ലൈംഗിക രോഗമാണ് ഗൊണോറിയ എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല രോഗം ബാധിക്കുന്നവരുടെ പ്രതിവര്‍ഷകണക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്. ബ്രിട്ടനില്‍ പ്രതിവര്‍ഷം 60,000 പേരെ ഈ ബാക്ടീരിയ ബാധിക്കുന്നു. കൂടാതെ അമേരിക്കയില്‍ ഓരോ വര്‍ഷവും 6,80,000 ഗൊണോറിയ രോഗികള്‍ ഉണ്ടാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം കൊവിഡിന് മുമ്പ് വരെ ഈ അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം പുതിയ രൂപത്തിലെത്തിയ സൂപ്പര്‍ ഗൊണോറിയ വളരെ അപകടം നിറഞ്ഞതാണ്.

 

മൂത്ര വിസര്‍ജ്ജന സമയത്ത് വേദനയും എരിച്ചിലും ഉണ്ടാകുമെന്ന് മാത്രമല്ല സാന്ദ്രതയേറിയ പച്ച അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള ഒരു സ്രവം പുറത്തുവരുകയും ചെയ്യും ഇതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചികിത്സിച്ചില്ലെങ്കില്‍ ഒരു പക്ഷെ സ്ഥിരമായ വന്ധ്യതയ്ക്കും മരണത്തിനും വരെ സൂപ്പര്‍ ഗൊണോറിയ കാരണമായേക്കാം. എന്നാല്‍ ഈ രോഗംല ഗര്‍ഭിണികള്‍ക്കാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന് സ്ഥിരമായ അന്ധതയ്ക്കും കാരണമാകും.

കൊവിഡ് വന്നതുമുതല്‍ ലോകം മുള്‍മുനയിലാണ്. അതിനിടയിലാണ് ഇപ്പോള്‍ ഒന്നിനുപുറകെ മറ്റൊന്നായി മനുഷ്യരാശിയെ നശിപ്പിക്കാന്‍ പലവിധ അസുഖങ്ങളും വരുന്നത്. മരുന്നുകള്‍ പോലും ഇല്ലാത്ത ഇത്തരം അസുഖങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് പലപ്പോഴും കഴിയണമെന്നില്ല. വരാതിരിക്കാന്‍ പരമാവധി ശ്രമിക്കുക എന്നത് മാത്രമാണ് ഒരേയൊരു പോംവഴി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (18 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (24 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (30 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (50 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends