Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യൂറോപ്യൻ യൂണിയനിൽ അം​ഗമാകുന്നതിന് യുക്രെയ്നിന് പരിഗണന; ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ യുക്രെയ്ന് അം​ഗത്വത്തിനായുള്ള സ്ഥാനാർത്ഥി പദവി നൽകുന്നതിന് ഏകകണ്ഠമായ അംഗീകാരം നൽകി യൂറോപ്യൻ യൂണിയന്റെ 27 രാജ്യങ്ങളുടെ നേതാക്കൾ

24 JUNE 2022 10:52 AM IST
മലയാളി വാര്‍ത്ത

യൂറോപ്യൻ യൂണിയനിൽ അം​ഗമാകുന്നതിന് യുക്രെയ്നിനെ പരി​ഗണിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയന്റെ 27 രാജ്യങ്ങളുടെ നേതാക്കൾ യുക്രെയ്ന് അം​ഗത്വത്തിനായുള്ള സ്ഥാനാർത്ഥി പദവി നൽകുന്നതിന് ഏകകണ്ഠമായ അംഗീകാരം നൽക്കുകയായിരുന്നു. യുക്രെയിൻ പ്രതിരോധ മന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "ഇത് ആഘോഷിക്കാനുള്ള ഒരു ദിവസമായിരിക്കാം... പക്ഷേ ഞങ്ങളുടെ അപേക്ഷ നമ്മുടെ യോദ്ധാക്കളുടെയും സാധാരണക്കാരുടെയും രക്തത്തിൽ എഴുതിയതായിരുന്നു. ഞങ്ങൾ പടിഞ്ഞാറോട്ട് നീങ്ങുകയാണ്. പക്ഷേ ഞങ്ങളുടെ യുദ്ധം കിഴക്ക് തുടരുകയാണ്." എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച നടന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിന് മുമ്പ് സ്ഥാനാർത്ഥി പദവിയുള്ള ആറ് പടിഞ്ഞാറൻ ബാൾക്കൻ രാജ്യങ്ങളുമായി യൂറോപ്യൻ യൂണിയൻ ചർച്ചകൾ ഉണ്ടായിരുന്നു.

"യുക്രെയ്നിന്റെ ഭാവി യൂറോപ്യൻ യൂണിയനിലാണ്. ഇതൊരു വിജയമാണ്. ഞങ്ങൾ 120 ദിവസങ്ങളും 30 വർഷവുമായി കാത്തിരിക്കുകയാണ്, യുദ്ധത്തിന്റെ ദൈർഘ്യത്തെയും സോവിയറ്റ് യൂണിയൻ തകരുമ്പോൾ യുക്രെയ്ൻ സ്വതന്ത്രമായതിന് ശേഷമുള്ള ദശാബ്ദങ്ങളെയും പരാമർശിച്ച് യുക്രെനിയൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കി ഇൻസ്റ്റാഗ്രാമിൽ വ്യക്തമാക്കി. " ഇനി ഞങ്ങൾ ശത്രുവിനെ പരാജയപ്പെടുത്തും." എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന മറ്റൊരു മുൻ സോവിയറ്റ് റിപ്പബ്ലിക്കായ മോൾഡോവ രാജ്യത്തിനും യൂണിയൻ സ്ഥാനാർത്ഥി പദവി നൽകിയിട്ടുണ്ട്. "ഇത് യൂറോപ്പിന് നല്ല ദിവസമാണ്" എന്ന് ‌യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ ചൂണ്ടിക്കാണിച്ചു.

"ഒരു ചരിത്ര നിമിഷം. യൂറോപ്യൻ യൂണിയനിലേക്കുള്ള നിങ്ങളുടെ പാതയിലെ നിർണായക ചുവടുവെപ്പാണ് ഇന്ന്, നമ്മുടെ ഭാവി ഒരുമിച്ചാണ്." യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ വ്യക്തമാക്കി. അതോടൊപ്പം തന്നെ യുക്രെയ്‌നിന് യൂറോപ്യൻ യൂണിയൻ സ്ഥാനാർത്ഥിത്വം, അധിനിവേശത്തിനെതിരെയുള്ള ശക്തമായ സൂചനയാണ് റഷ്യയ്ക്ക് നൽകുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. അയൽരാജ്യത്തിനെതിരായ റഷ്യയുടെ ആക്രമണത്തിന് മുന്നിൽ, "ശക്തവും ഏകീകൃതവുമായ യൂറോപ്പിന്റെ" അടയാളമാണെന്ന് ഫ്രഞ്ച് നേതാവ് ഈ നീക്കത്തെ പ്രശംസിക്കുകയുണ്ടായി.

അതേസമയം ഫെബ്രുവരി 24-ന് റഷ്യയുടെ മോസ്‌കോ അധിനിവേശത്തിന് ശേഷമാണ് അംഗത്വത്തിനായി തന്നെ യുക്രെയ്‌ൻ അപേക്ഷ നൽകിയത്. അ​ഗത്വം സംബന്ധിച്ച തീരുമാനം അസാധാരണമായ വേഗത്തിലായിരുന്നു നടന്നത്. യൂണിയൻ വിപുലീകരണം മന്ദഗതിയിൽ നീങ്ങുമ്പോൾ, യുക്രെയ്ൻ യുദ്ധമാണ് വേഗത്തിലുള്ള പരിഗണനയ്ക്കുള്ള കാരണമായി മാറിയത്. അംഗത്വം നേടുന്നതിന്, നിയമവാഴ്ചയോടും മറ്റ് ജനാധിപത്യ തത്വങ്ങളോടും ഉള്ള പ്രതിബദ്ധത ഉൾപ്പെടെ സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥകൾ രാജ്യങ്ങൾ പാലിക്കേണ്ടതാണ്.

സർക്കാർ അഴിമതി തടയുകയും മറ്റ് പരിഷ്കാരങ്ങൾ സ്വീകരിക്കുകയും വേണം. ഉച്ചകോടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യൂറോപ്യൻ പാർലമെന്റ് യുക്രെയ്നിന്റെ അ​ഗത്വം അംഗീകരിക്കുകയുണ്ടായി. യൂറോപ്യൻ യൂണിയൻ ഗവൺമെന്റുകളോട് കാലതാമസം കൂടാതെ നീങ്ങാനും അവരുടെ ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റാനും ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കിയിട്ടുമുണ്ട്.

"ഇത് യുക്രെയ്നെ ശക്തിപ്പെടുത്തും. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള തീരുമാനമാണിത്." എന്നാണ് അന്തിമ തീരുമാനത്തിന് മുന്നോടിയായി യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോള പറഞ്ഞത്. പണവും ആയുധവും ഉപയോഗിച്ചുള്ള റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ യുക്രെയ്‌നെ പിന്തുണയ്ക്കുന്നതിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി ക്രെംലിനെതിരെ അഭൂതപൂർവമായ സാമ്പത്തിക ഉപരോധവും സ്വീകരിക്കുകയുണ്ടായി.

ഒരു രാജ്യത്തിന് അംഗത്വം ലഭിച്ചുകഴിഞ്ഞാൽ, ഒരു അംഗം സായുധ ആക്രമണത്തിന് ഇരയായാൽ, മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അവരുടെ ശക്തിയിലുള്ള എല്ലാ മാർഗങ്ങളിലൂടെയും ആ രാജ്യത്തെ സഹായിക്കാൻ ബാധ്യസ്ഥരാണെന്ന് ഉടമ്പടിയുമുണ്ട്. യൂറോപ്യൻ യൂണിയൻ അംഗത്വത്തിന്റെ പ്രധാന നേട്ടങ്ങൾ സാമ്പത്തികമാണ്, കാരണം ഇത് തൊഴിൽ, ചരക്കുകൾ, സേവനങ്ങൾ, മൂലധനം എന്നിവയുടെ സ്വതന്ത്രമായ ചലനത്തോടെ 450 ദശലക്ഷം ഉപഭോക്താക്കളുടെ വിപണിയിലേക്ക് പ്രവേശനം നൽകുകയാണ്. എന്നാൽ അം​ഗത്വത്തിനുള്ള സ്ഥാനാർത്ഥിയായി പരി​ഗണിക്കപ്പെട്ടതുകൊണ്ട് യുക്രെയിനിന് ഉടനടി സുരക്ഷ ലഭിക്കില്ല എന്നതും എടുത്തുപറയേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends