ഇന്ത്യ സഹായവുമായി അഫ്ഗാൻ മണ്ണിൽ പറന്നെത്തി, ഭൂകമ്പത്താൽ ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് സഹായവുമായി ഇന്ത്യ, പ്രത്യേക സൈനിക വിമാനത്തില്‍ ദുരിതാശ്വാസ സാമഗ്രികൾ... മാനുഷികസഹായം എത്തിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സാങ്കേതിക സംഘത്തേയും കാബൂളിലെത്തിച്ചു, ഇനിയും സഹായം എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം...!

താലിബാൻ ഭരണത്താൽ പൊറുതി മുട്ടിയ അഫ്ഗാനിലെ ജനങ്ങൾക്ക് ഭൂകമ്പം ഇരുട്ടടിയായി.അഫ്ഗാനിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളും മാനുഷിസഹായം എത്തിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സാങ്കേതിക സംഘത്തെയുമാണ് പ്രത്യേക സൈനിക വിമാനത്തില്‍ കാബൂളിലെത്തിച്ചത്.
ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികള്‍ അധികൃതര്‍ക്ക് കൈമാറി. തുടര്‍ന്നും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കാബൂളിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ചാണ് സാങ്കേതികസംഘം പ്രവര്‍ത്തിക്കുക. അഫ്ഗാന്‍ ജനതക്ക് മാനുഷിക സഹായം ഫലപ്രദമായി വിതരണം ചെയ്യുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിനുമാണ് പ്രത്യേക സാങ്കേതിക സംഘത്തെ വിന്യസിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാന്‍ ജനതയുമായി ഇന്ത്യക്ക് ചരിത്രപരവും നാഗരികവുമായ ദീര്‍ഘകാല ബന്ധവുമുണ്ട്. മാനുഷിക സഹായം ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം മുന്നോട്ടുള്ള സമീപനത്തെ നയിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, താലിബാൻ ഭരണത്താൽ പൊറുതി മുട്ടിയ അഫ്ഗാനിലെ ജനങ്ങൾക്ക് ഭൂകമ്പം ഇരുട്ടടിയായി മാറിയിരിക്കുകയാണ്. ഇവിടെ രക്ഷാപ്രവർത്തനം യന്ത്രസാമഗ്രികളുടെ അഭാവത്താൽ ഇഴയുകയാണ്. ഭൂകമ്പത്തിൽ തകർന്ന കൊട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള നടപടികൾ ഇതോടെ പരുങ്ങലിലായി.
പഖ്തിക, ഖോസ്ത് പ്രവിശ്യകളിൽ നാശം വിതച്ച ഭൂകമ്പത്തിൽ മരണം ആയിരത്തിലേറെയാണ്. പരുക്കേറ്റവർ 1500. രക്ഷപ്പെട്ടവർ ഉറ്റവർക്കായി കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ വെറുംകൈ കൊണ്ട് തിരയുന്നു.
കൂടാതെ ചികിത്സാ സൗകര്യങ്ങളുടെ കുറവ്, മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ദൗർലഭ്യം തുടങ്ങി പരാധീനതകൾ ആണ് രക്ഷാപ്രവർത്തനത്തെ പിന്നോട്ട് വലിക്കുന്നത്. 20 വര്‍ഷത്തിനിടെ അഫ്ഗാനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്.
https://www.facebook.com/Malayalivartha


























