Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തേജസിന് വമ്പൻ ഡിമാന്റ്! റാഞ്ചി പറക്കാൻ മലേഷ്യ? വഴിമുടക്കി ചൈനയും കൊറിയയും

24 JUNE 2022 06:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ നിന്ന് തേജസ് യുദ്ധവിമാനം വാങ്ങാന്‍ മലേഷ്യ പദ്ധതിയിടുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാവുന്ന കാര്യമാണ് ഇത്. കാരണം, ഇന്ത്യ വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റാണ് തേജസ്. ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തമാണെന്ന് ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ കരാര്‍.

മലേഷ്യ പുതിയ യുദ്ധ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ ആദ്യ പരിഗണന ഇന്ത്യയ്ക്കാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഹിന്ദുസ്ഥാന്‍ എയ്റോനോടിക്സ് ലിമിറ്റഡ് ആണ് തേജസിന്റെ നിര്‍മാതാക്കള്‍.

മാത്രമല്ല മലേഷ്യയുടെ കൈവശമുള്ള റഷ്യന്‍ നിര്‍മിത സുഖോയ് എസ്യു 30 യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു നല്‍കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തതായാണ് വിവരം. സര്‍കാര്‍ തലത്തില്‍ ഇതിനെചൊല്ലിയുള്ള കൂടിയാലോചനകള്‍ നടത്തിയിരുന്നു. അതേസമയം ഇക്കാര്യത്തില്‍ മലേഷ്യ ഒരു തീരുമാനം എടുത്തിട്ടില്ല എന്നും കരാര്‍ ആര്‍ക്കു നല്‍കും എന്നതില്‍ മലേഷ്യയുടെ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മലേഷ്യയ്ക്ക് യുദ്ധ വിമാനങ്ങള്‍ നല്‍കാന്‍ വന്‍ശക്തികളായ ചൈനയും ദക്ഷിണ കൊറിയയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ സുഖോയ് വിമാനങ്ങള്‍ നന്നാക്കി പരിചയമില്ലാത്തത് കാരണം അവരുടെ സാധ്യതയ്ക്കു മങ്ങലേല്‍ക്കുകയാണ്.. എന്നാല്‍ ഇന്ത്യയ്ക്കാകട്ടെ ഇക്കാര്യത്തില്‍ നല്ല പ്രാവീണ്യമുണ്ട്. ഇന്ത്യയുടെ സുഖോയ് എംകെഐ വിമാനങ്ങളുടെ മറ്റൊരു വകഭേദമാണ് മലേഷ്യയുടെ പക്കലുള്ള എംകെഎം യിദ്ധവിമാനങ്ങള്‍. അതിനാല്‍ വര്‍ഷങ്ങളായി ഇവ കൈകാര്യം ചെയ്തുള്ള സാങ്കേതിക പരിജ്ഞാനം ഇന്ത്യയ്ക്കുണ്ട്.

അതേസമയം ഒരു തേജസ് വിമാനത്തിന് 42 ദശലക്ഷം രൂപയാണ് ഇന്ത്യ വിലയിട്ടിരിക്കുന്നത്. 2025 ആകുമ്പോള്‍ 36,500 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്താനാണ് സര്‍കാര്‍ ലക്ഷ്യമിടുന്നത്. 2014നു ശേഷം ആറിരട്ടിയായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വര്‍ധിച്ചിരുന്നതായും ഈ വര്‍ഷം മാര്‍ച് വരെ 11,607 കോടി രൂപയുടെ കയറ്റുമതി നടന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി അജയ് ഭട് അറിയിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends