ഇസ്രേല്‍ വ്യോമാക്രമണം; ഗര്‍ഭിണിയായ പലസ്തീന്‍ യുവതിയും മകളും കൊല്ലപ്പെട്ടു

ഇസ്രേല്‍ വ്യോമാക്രമണത്തില്‍ അഞ്ചു മാസം ഗര്‍ഭിണിയായ പലസ്തീന്‍ യുവതിയും മുന്നു വയസുകാരിയായ മകളും കൊല്ലപ്പെട്ടു. ഞായറാഴ്ച കിഴക്കന്‍ ഗാസയിലാണ് ഇസ്രേല്‍ വ്യോമാക്രമണം നടന്നത്. മുപ്പതുകാരിയായ നൂര്‍ ഹസനും ഇവരുടെ കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
ഹമാസിന്റെ സൈനിക കേന്ദ്രത്തിനു സമീപമായിരുന്നു ഇവരുടെ വീട്. ഇസ്രേല്‍ ആക്രമണത്തില്‍ വീട് തകര്‍ന്നു വീണാണ് നൂര്‍ഹസനും കുട്ടിയും മരിച്ചത്. എന്നാല്‍ ഹമാസിന്റെ ആയുധ നിര്‍മാണ കേന്ദ്രമാണ് തങ്ങള്‍ ആക്രമിച്ചതെന്നാണ് ഇസ്രേല്‍ സൈന്യം പറയുന്നത്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha