സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഹയില്‍ ഗൊര്‍ബച്ചോവിന് ഭാര്യ റെയ്‌സയ്ക്കരികെ മോസ്‌കോയിലെ നോവോഡെവിചി സെമിത്തേരിയില്‍ അന്ത്യവിശ്രമം... ഔദ്യോഗിക ബഹുമതികളില്ലാതെ നടന്ന സംസ്‌കാരച്ചടങ്ങില്‍ നിന്ന് റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ വിട്ടുനിന്നെങ്കിലും ആയിരങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തി

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഹയില്‍ ഗൊര്‍ബച്ചോവിന് (91) ഭാര്യ റെയ്‌സയ്ക്കരികെ മോസ്‌കോയിലെ നോവോഡെവിചി സെമിത്തേരിയില്‍ അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതികളില്ലാതെ നടന്ന സംസ്‌കാരച്ചടങ്ങില്‍ നിന്ന് റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ വിട്ടുനിന്നെങ്കിലും ആയിരങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തി.
ഒട്ടേറെ യോഗങ്ങള്‍, ഒരു രാജ്യാന്തര ഫോണ്‍ സംഭാഷണം, അടുത്തയാഴ്ചത്തെ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കം എന്നിവ മൂലമാണു തിരക്കിലായിപ്പോയതെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. പുട്ടിനു തിരക്കായതുകൊണ്ടു എത്താനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഗൊര്‍ബച്ചോവ് മരിച്ച ദിവസം പുട്ടിന്‍ ആശുപത്രിയിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചിരുന്നു.
ക്രെംലിനോടു ചേര്‍ന്ന പ്രശസ്തമായ ഹൗസ് ഓഫ് യൂണിയന്‍സിലായിരുന്നു പൊതുദര്‍ശനമുണ്ടായിരുന്നത്. ജോസഫ് സ്റ്റാലിന്‍ അടക്കം സോവിയറ്റ് നേതാക്കളുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചതും ഇവിടെയാണ്.
ഗൊര്‍ബച്ചോവിന്റെ മകള്‍ ഐറിനയും രണ്ടു മക്കളും സന്നിഹിതരായിരുന്നു. ആയിരങ്ങള്‍ പൂക്കളുമായി മണിക്കൂറുകളോളം വരിനിന്നു ലോകനേതാവിന് ആദരം അര്‍പ്പിക്കവേ, 'ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്' സിനിമയില്‍നിന്നുള്ള വിഷാദസംഗീതം പശ്ചാത്തലത്തില്‍ അലയടിച്ചു.
"
https://www.facebook.com/Malayalivartha



























