സിറിയയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഇസ്രായേല്‍.

സിറിയയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഇസ്രായേല്‍. അലെപ്പോ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയോ ടെയാണ് ആക്രമണം നടന്നിരിക്കുന്നത്. സിറിയയില്‍ ഭീകരര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഭീകരത നിയന്ത്രിക്കുന്നതില്‍ സിറിയ യാതൊരു വിധ അനുകൂല നിലപാടും എടുക്കാത്തതിലെ തിരിച്ചടിയാണ് നടന്നിരിക്കുന്നത്. മിസൈല്‍ ആക്രമണത്തില്‍ ആള്‍നാശമെത്രയെന്നോ മറ്റ് നഷ്ടങ്ങളെക്കുറിച്ചോ സിറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനത്താവള മേഖലയില്‍ നിന്ന് നിരവധി തവണ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയാണ് ആക്രമണ വിവരം ആദ്യം പുറത്തുവിട്ടത്.
നാലു മിസൈലുകള്‍ ഇസ്രായേല്‍ സിറിയയ്ക്ക് മേല്‍ തൊടുത്തുവെന്നാണ് നിഗമനം. വിമാനത്താവളത്തിലെ സംഭരണശാലകളാണ് തകര്‍ത്തത്. ഇറാന് വേണ്ടിയുള്ള റോക്കറ്റുകള്‍ സൂക്ഷിച്ചിരുന്ന സംഭരണശാലയാണ് തകര്‍ത്തതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
സിറിയയിലെ ജനവാസമേഖലകളെ ആക്രമിക്കില്ലെന്നും സൈനിക കേന്ദ്രവും ഭീകരരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും തകര്‍ക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2011ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച സമയം മുതല്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തി ക്കുന്ന ഹിസ്ബുള്ള ഭീകരര്‍ക്കെതിരെ ഇസ്രായേല്‍ ശക്തമായിട്ടാണ് പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha



























