ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കിനെ പിന്തള്ളി ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്... മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് 47കാരിയായ ട്രസ്

ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കിനെ പിന്തള്ളി ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് 47കാരിയായ ട്രസ്. ഇന്ന് വൈകിട്ടോ ബുധനാഴ്ചയോ അധികാരമേല്‍ക്കും.
പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ മുന്‍ ധനമന്ത്രികൂടിയായ ഋഷി സുനാക് വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു.
എന്നാല്‍ അവസാന ഘട്ടമായതോടെ, ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ലിസ് ട്രസ് മുന്നേറുകയാണുണ്ടായത്.ഇന്നലെ അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനത്തില്‍ ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനാകിന് 60,399 വോട്ടുമാണ് ലഭിച്ചത്.
ബോറിസ് ജോണ്‍സണ്‍ നാളെ സ്ഥാനമൊഴിയും. പ്രധാനമന്ത്രിയാകാനുള്ള അവകാശവാദവുമായി എലിസബത്ത് രാജ്ഞിയെ ലിസ് ട്രസ് സന്ദര്‍ശിക്കും. ആചാരപരമായ ചടങ്ങുകള്‍ക്കുശേഷമാകും അധികാരമേല്‍ക്കുക.
സ്‌കോട്ട്‌ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറിലാണ് ഇപ്പോള്‍ എലിസബത്ത് രാജ്ഞിയുള്ളത്. 70 വര്‍ഷത്തിലേറെയായി അധികാരത്തിലുള്ള രാജ്ഞി ഇതിനോടകം 14 പേരെ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. അവയെല്ലാം ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരത്തിലായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കോട്ട്‌ലന്‍ഡിലെ ബാലമോറില്‍ ചടങ്ങുകള്‍ നടക്കുക.
"
https://www.facebook.com/Malayalivartha



























