Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

തേംസ് നദിയിലെ എല്ലാ അരയന്നങ്ങൾ! ഡോൾഫിനുകൾ, സ്വന്തമായി രണ്ട് ഡോർഗിസ് നായ്ക്കൾ..... ബൽമോർ കൊട്ടാരത്തിലെ പ്രധാന ഹോളിൽ ഒരു കൂട്ടം വവ്വാലുകളുടെ കോളനി; എലിസബത്ത് രാജ്ഞിയുടെ ശേഖരത്തിൽ അമ്പരപ്പിക്കും പക്ഷി-മൃഗാദികൾ, കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന മറ്റു ശേഖരങ്ങളും! എലിസബത്ത് രാജ്ഞിയുടെ 39 വിചിത്ര സ്വത്തുക്കൾ ഇതൊക്കെ...

09 SEPTEMBER 2022 12:00 PM IST
മലയാളി വാര്‍ത്ത

ഏഴ് പതിറ്റാണ്ടോളം ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്നാണ് എലിസബത്ത് രാജ്ഞി ഈ ലോകത്ത് നിന്ന് മടങ്ങുന്നത്. കഴിഞ്ഞ ദിവസം ബാൽമോറൽ കാസിലിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിൽ കഴിയുകയായിരുന്നു അവർ. ബ്രിട്ടന്റെ തലയെടുപ്പിന് കൂട്ടായി മാറിയ രാജ്ഞിയുടെ പല സവിശേഷതകളും ചർച്ചയായി മാറുകയാണ്.

അതായത് കരകൗശല വസ്തുക്കളോടും പക്ഷി-മൃഗാദികളോടും എലിസബത്ത് രാജ്ഞിക്കുള്ള പ്രിയം ലോകപ്രശസ്തമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽപ്പെട്ട വസ്തുക്കളുടെ വിചിത്ര ശേഖരമാണ് രാജ്ഞിയുടെ ഉടമസസ്ഥതയിൽ തന്നെ ഉണ്ടായിരുന്നത്. തേംസ് നദിയിലെ എല്ലാ അരയന്നങ്ങളുടേയും അവകാശം എലിസബത്ത് രാജ്ഞിക്കാണ് ഉള്ളത്. യു.കെയിലെ എല്ലാ ഡോൾഫിനുകളും രാജ്ഞിയുടെ സ്വന്തമാണ്. കൂടാതെ രാജ്ഞിക്ക് സ്വന്തമായി രണ്ട് ഡോർഗിസ് നായ്ക്കളുമുണ്ട്. ഈ ഡോർഗിസ് ആണ് രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട ശ്വാന ബ്രീഡ്. ബൽമോർ കൊട്ടാരത്തിലെ പ്രധാന ഹോളിൽ ഒരു കൂട്ടം വവ്വാലുകളുടെ കോളനിയുമുണ്ട് എന്നാണ് അറിയപ്പെടുന്നത്.

അതോടൊപ്പം തന്നെ ലണ്ടിനലെ എല്ലാ റീജന്റ് സ്ട്രീറ്റുകളും രാജ്ഞിയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. പ്രതിവർഷം 7.5 മല്യൺ സഞ്ചാരികളാണ് ഇവിടെ എത്തുന്നത് എങ്കിലും ഇവിടുള്ള കടകളിൽ നിന്നുള്ള ആദായമൊന്നും രാജ്ഞിക്ക് അവകാശപ്പെട്ടതല്ല. ആറ് രാജകീയ കൊട്ടാരങ്ങളും രാജ്ഞിക്ക് സ്വന്തമായുണ്ട്. അങ്ങനെ 775 മുറികളുള്ള ബക്കിംഗ്ഹാം പാലസും, ലോകത്തെ ഏറ്റവും വലിയ ജനവാസമുള്ള കൊട്ടാരമെന്ന നിലയിൽ അറിയപ്പെടുന്ന വിൻഡ്‌സർ കാസിലും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. കൂട്ടത്തിൽ ബാലമോർ കാസിലാണ് രാജ്ഞിയുടെ പ്രയിപ്പെട്ട വേനൽകാല വസതി എന്നത്. സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലാണ് രാജകുടുംബം ക്രിസ്മസ് ആഘോഷിക്കുക.

അതേസമയം രാജ്ഞിയെ ഹാൻഡ്ബാഗില്ലാതെ കാണുക അപൂർവമാണ്. ഈ ബാഗ് ഉപയോഗിച്ചാണ് പലപ്പോഴും രാജ്ഞി സ്റ്റാഫ് അംഗങ്ങൾക്ക് ചില സൂചനകൾ നൽകുന്നത് പോലും. ലണ്ടൻ ഡിസൈനറായ ലോണറിന്റെ ട്രാവിയാറ്റയുടേയും ബാഗുകളാണ് രാജ്ഞിയുടെ പ്രിയപ്പെട്ടവയിൽ ഉൾപ്പെടുന്നത്. രാജ്ഞിക്ക് ഇവയുടെ 200 ൽ അധികം ബാഗുകളുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഭൂഗർഭ അറയിൽ രാജ്ഞിക്കായി മാത്രം ഒരു സ്വകാര്യ എടിഎം ഉണ്ട്.

കൂടാതെ 10 മില്യൺ ഡോളർ മൂല്യം വരുന്ന കാറുകളുടെ വലിയ ശേഖരമാണുള്ളത്. ലണ്ടാം ലോക മഹായുദ്ധകാലത്ത് ട്രക്ക് ഡ്രൈവറായും മെക്കാനിക്കായും എലിസബത്ത് രാജ്ഞി സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. അന്ന് തുടങ്ങിയതാണ് രാജ്ഞിയുടെ ഈ വാഹനപ്രേമം. ലാൻഡ് റോവർ ഡിഫൻഡറാണ് എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട വാഹനം. മൂന്ന് റോൾസ് റോയ്‌സ്, രണ്ട് ബെന്റ്‌ലി, റേഞ്ച് റോവർ ഇങ്ങനെ നീളുന്നു മറ്റ് കാറുകളുടെ ലിസ്റ്റ്.

എന്നാൽ രാജ്ഞിയുടെ ട്രേഡ് മാർക്കാണ് കിരീടം. നാല് കാരറ്റിന്റെ മഞ്ഞ വജ്രം നടുക്കും 1333 വജ്രങ്ങൾ ചുറ്റും പതിപ്പിച്ച രാജ്ഞിയുടെ ടിയാര ജോർജ് നാലാമന് വേണ്ടി 1821 ൽ നിർമിച്ചതാണ്. എന്നാൽ ഇതാണ് തലമുറകൾ കൈമാറി രാജ്ഞിക്ക് ലഭിച്ചത്.

കൂടാതെ വിംബിൾഡണിലെ പ്രത്യേക ഇരിപ്പിടം, ലണ്ടൻ ടവർ, 150,000 ലേറെ വരുന്ന പെയിന്റിങ്ങുകൾ, ക്വീൻ വിക്ടോറിയയുടെ സ്‌കെച്ച് ബുക്ക്, മത്സരയോട്ടത്തിനുള്ള കുതിരകൾ, ഫാബർഷെ മുട്ടകളും മറ്റ് കരകൗശല വസ്തുക്കളും, വെസ്റ്റ് മിനിസ്റ്റ് അബേ, ഹൈഡ് പാർക്ക്, ലോകത്തെ ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രം, അബർഡീൻ ആംഗസ് പശു (സ്‌കോട്ട്‌ലൻഡിലെ പശു ഇനം), സെയ്ചൽസിലെ ആമകൾ, സ്വന്തമായി ഒരു പതാക, നാല് ഗിന്നസ് ലോക റെക്കോർഡുകൾ, ഗോൾഡ് ബ്ലൂ പീറ്റർ ബാഡ്ജ്, സമുദ്രത്തിന്റെ അടിത്തട്ട്, കാറ്റാടി പാടങ്ങൾ, സ്‌കോട്ട്‌ലൻഡിലെ എല്ലാ സ്വർണ ഖനികളും, 25,000 ഏക്കർ കാടുകൾ. ട്രഫാൽഗർ സ്‌ക്വയർ, വിക്ടോറിയ രാജ്ഞിയുടെ വിവാഹ വസ്ത്രം, ഹെന്റി എട്ടാമന്റെ പടച്ചട്ട, ബക്കിംഗ്ഹാം പാലസിലെ മൾബറികൾ…ഇങ്ങനെ നീളുന്നു വിചിത്ര സ്വത്തുക്കളുടെ പട്ടിക എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends