രണ്ടാം എലിസബത്ത് രാജ്ഞി ഇനി ചരിത്രത്തില്‍ ജ്വലിക്കുന്ന ഒരു യുഗസ്മരണ... .ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അന്തസുറ്റ പ്രതീകമെന്ന നിലയില്‍ ഏഴ് പതിറ്റാണ്ട് ലോകം സ്നേഹാദരങ്ങളോടെ രാജ്ഞി എന്ന് വിളിച്ച രണ്ടാം എലിസബത്ത് രാജ്ഞിക്ക് വിട

രണ്ടാം എലിസബത്ത് രാജ്ഞി ഇനി ചരിത്രത്തില്‍ ജ്വലിക്കുന്ന ഒരു യുഗസ്മരണ... .ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അന്തസുറ്റ പ്രതീകമെന്ന നിലയില്‍ ഏഴ് പതിറ്റാണ്ട് ലോകം സ്നേഹാദരങ്ങളോടെ രാജ്ഞി എന്ന് വിളിച്ച രണ്ടാം എലിസബത്ത് രാജ്ഞിക്ക് വിട
സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ 96ാം വയസില്‍ എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ കിരീടാവകാശിയായ ഏക പുത്രനും മുന്‍ വെയില്‍സ് രാജകുമാരനുമായ ചാള്‍സ് ( 73 ) പുതിയ രാജാവായി മാറി. ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജ് ഇനി 'കിംഗ് ചാള്‍സ് മൂന്നാമന്‍' എന്നാവും ഇനി അറിയപ്പെടുക.
ഇന്ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ചാള്‍സിനെ ഔദ്യോഗികമായി രാജാവായി പ്രഖ്യാപിക്കും. ചാള്‍സിന്റെ ഭാര്യ കാമില്ലയ്ക്ക് രാജ്ഞിയുടെ പദവിയും കൈവരും. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ രാജാവാണ് ചാള്‍സ്.
ഏറ്റവും കൂടുതല്‍ കാലം കിരീടത്തിനായി കാത്തിരുന്ന അവകാശിയും അദ്ദേഹമാണ്.ബ്രിട്ടന്റെ രാജവാഴ്ചയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞി വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്കാണ് അന്തരിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അറിയിപ്പില്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാജ്ഞിയെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാക്കിയിരുന്നു. അന്ത്യസമയത്ത് ചാള്‍സ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നു.കീഴ്വഴക്കം അനുസരിച്ച് മരണം നടന്ന് പതിനൊന്നാം ദിവസമാണ് രാജ്ഞിയുടെ സംസ്‌കാരം. വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ ജോര്‍ജ് ആറാമന്‍ രാജാവിന്റെ സ്മാരകമായ ചാപ്പലില്‍ ആയിരിക്കും സംസ്‌കാരം.
എലിസബത്ത് രാജ്ഞിയുടെ മാതാപിതാക്കളെയും സഹോദരിയെയും കഴിഞ്ഞ വര്‍ഷം അന്തരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരനെയും സംസ്‌കരിച്ചത് ഇവിടെയാണ്.കഴിഞ്ഞ ചൊവ്വാഴ്ച ബ്രിട്ടന്റെ 56ാം പ്രധാനമന്ത്രിയായി ലിസ് ട്രസിനെ നിയമിച്ചതിന് പിന്നാലെയാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗം. തന്റെ കാലത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ പതിനഞ്ച് പ്രധാനമന്ത്രിമാരെയാണ് രാജ്ഞി നിയമിച്ചത്.
"
https://www.facebook.com/Malayalivartha



























