Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കോഹിനൂര്‍ ഇനി കാമിലയുടെ കിരീടമാകും; ബ്രിട്ടണില്‍ ഇതാ ചാള്‍സ് രാജകുമാരന്റെ പഴയ കാമുകി കാമില രാജ്ഞിയാകുന്നു, ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരുടെ അധീനതയില്‍ വന്ന വിഖ്യാതമായ കൊഹിനൂര്‍ രത്‌നം പതിച്ച കിരീടം ഇനി കാമിലയുടെ തലയെ അലങ്കരിക്കും... ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് രാജപത്‌നി പദവി എലിസബത്ത് രാജ്ഞി മുന്‍കൂട്ടി സമ്മാനിച്ചത് ഏഴുപതാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽ

10 SEPTEMBER 2022 03:02 PM IST
മലയാളി വാര്‍ത്ത

പെണ്ണുങ്ങളാണേല്‍ ഇങ്ങനെ വേണം തലേവരെയെന്ന് പറഞ്ഞാല്‍ എത്രയോ ശരിയാണ്. ബ്രിട്ടണില്‍ ഇതാ ചാള്‍സ് രാജകുമാരന്റെ പഴയ കാമുകി കാമില രാജ്ഞിയാവുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവായി മാറുമ്പോള്‍ കാമില ബ്രിട്ടന്റെ രാജ്ഞിയായി അവരോധിക്കപ്പെടും. ഇവര്‍ക്ക് മക്കളില്ലാത്തതിനാല്‍ ചാള്‍സിന്റെ മക്കള്‍തന്നെ അടുത്ത ബ്രിട്ടീഷ് രാജാവകാശികളായി തുടരുകയും ചെയ്യും.

ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരുടെ അധീനതയില്‍ വന്ന വിഖ്യാതമായ കൊഹിനൂര്‍ രത്‌നം പതിച്ച കിരീടം ഇനി കാമിലയുടെ തലയെ അലങ്കരിക്കുമെന്നതാണ് മറ്റൊരു കൗതുകം. ആയിരം വര്‍ഷത്തിലേറെ ചരിത്രവും പാരമ്പര്യവുമുള്ള ഇന്ത്യയുടെ രത്‌നം കാമിലയുടെ ശിരസില്‍ എത്തുമെന്ന് ഒരാളും കരുതിയിരുന്നില്ല. ഡയാന രാജകുമാരി ഇരിക്കേണ്ടിയിരുന്ന സിംഹാസനത്തില്‍ ചാള്‍സിന്റെ പഴയ കാമുയും പിന്നീട് ഭാര്യയുമായി മാറിയ കാമില ഉടന്‍ കടന്നുവരികയാണ്. കാമാല റോസ് മേരി ഷാന്ത് എന്ന കാമിലാ രാജ്ഞിക്ക് 75 വയസാണ് പ്രായം.

ബ്രിട്ടണിലെ കിഴക്കന്‍ മേഖലയായ സുസസ്‌ക്‌സില്‍ ജനിച്ച കാമില ഇംഗഌണ്ടിലും സ്വിറ്റ്‌സര്‍ലണ്ടിലും ഫ്രാന്‍സിലുമാണ് പഠനം നടത്തിയിട്ടുള്ളത്. 1973ല്‍ ബ്രീട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്ന ആന്‍ഡ്രൂ പാര്‍ക്കര്‍ ബൗള്‍സിനെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. 1995ല്‍ വിവാഹമോചനം നേടിയ ശേഷമാണ് 2005ല്‍ ചാള്‍സ് രാജകുമാരന്റെ രണ്ടാം ഭാര്യയായി വിവാഹിതയായത്. ആംഗ്ലിക്കൻ ക്കന്‍ സഭാ ആചാരത്തിലും അനുമതിയിലുമായിരുന്നു ഇവരുടേയും രണ്ടാം വിവാഹം. വിവാഹ ശേഷം ചാള്‍സിനൊപ്പം ഒട്ടേറെ യാത്രകളിലും പൊതുചടങ്ങുകയും ഇവര്‍ പങ്കെടുത്തിരുന്നു. വിവിധ കാരുണ്യ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും സഹകാരിയായിട്ടുണ്ട് കാമില. അസ്ഥിരോഗബാധിതരെ സഹായിക്കുന്ന സന്നദ്ധസംഘടനയിലെ പ്രവര്‍ത്തനത്തിന് ഇവര്‍ക്ക ഒട്ടേറെ ആദരവുകളും പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

1971ലാണ് ചാള്‍സ് രാജകുമാരന്‍ ആദ്യമായി കാമിലയെ കാണുന്നത്. 1970ല്‍ കാമില ഭര്‍ത്താവില്‍നിന്ന് അകന്നതിനുശേഷമാണ് ചാള്‍സുമായി കൂടുതല്‍ അടുക്കുന്നത്. ഡയാനയെ പ്രണിയിച്ച് വിവാഹം ചെയ്ത കാലത്തും ഇവര്‍ തമ്മിലുള്ള പരിചയം തുടരുകയും ചെയ്തിരുന്നു. മാത്രവുമല്ല ഡയാനയുമായുള്ള വിവാഹത്തിനു മുന്‍പ് കാമലയെ വിവാഹം ചെയ്യാന്‍ ചാള്‍സ് ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെ മകന്‍ ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവാകുന്ന അതേ വേളയില്‍ തന്നെ കാമി രാജ്ഞി പദവിയിലെത്തുകയാണ്. ചാള്‍സ് മൂന്നാമന്‍ എന്ന പേരാകും അദ്ദേഹം സ്വീകരിക്കുകയെന്ന് കൊട്ടരാവൃത്തങ്ങള്‍ പറയുന്നു. മാത്രവുമല്ല ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാള്‍സ്.

ഏഴുപതാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് രാജപത്‌നി പദവി എലിസബത്ത് രാജ്ഞി മുന്‍കൂട്ടി സമ്മാനിച്ചത്. തന്റെ കാലശേഷം ചാള്‍സിനെ രാജകുമാരനെന്നും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നും വിളിക്കാമെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. ഏഴു പതിറ്റാണ്ടിനുശേഷമാണ് ഗ്രേറ്റ് ബ്രിട്ടണ് വീണ്ടും പുരുഷ ഭരണാധികാരിയെ ലഭിക്കുന്നത്. 1958 ല്‍ വെയില്‍സിന്റെ രാജകുമാരനെന്ന പദവിയിലെത്തിയെങ്കിലും 1969ലാണ് ഔദ്യോഗികമായി അവരോധിക്കപ്പെടുന്നത്. എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തയാണ് ചാള്‍സ്.

ഡയാനയുടെ മരണത്തിന് കാരണമായ വാഹനാപകടത്തിലും ചാള്‍സ് രാജകുമാരനെ സംശയമുനയില്‍ നിര്‍ത്തി. ചാള്‍സ് രാജകുമാരാന്‍ സ്ഥാപിച്ച ചാരിറ്റബള്‍ ഫണ്ട്, അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചെന്ന റിപ്പോര്‍ട്ട് അടുത്തകാലത്ത് വിവാദമായിരുന്നു. എന്തായാലും ഇനി ബ്രിട്ടന്റ് രാജ്ഞിയായി മാറുകയാണ് കാമില.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends