മറച്ച് കണക്ക് കണ്ട് കണ്ണുതള്ളി ലോകം... 5 ദിവസം; 13,000 മരണം ജനസംഖ്യയുടെ 80 ശതമാനത്തിനും കോവിഡ് ബാധിച്ചു... വലഞ്ഞ് ചൈന

ജനസംഖ്യയുടെ 80 ശതമാനത്തിനും കോവിഡ് ബാധിച്ചുവെന്ന് ചൈന. രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച പഠനഫലം പുറത്ത് വിട്ടത്. അടുത്ത മൂന്ന് മാസത്തിൽ വലിയ കോവിഡ് ബാധ ചൈനയിലുണ്ടാവാനുള്ള സാധ്യത വിരളമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ചൈനയില്‍ ജനുവരി 13 നും 19നും ഇടയില്‍ മാത്രം കൊവിഡും കൊവിഡാനന്തര രോഗങ്ങളും മൂലം മരിച്ചത് 13000 പേരെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഇതും സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം മരിച്ച അറുപതിനായിരം പേര്‍ക്ക് പുറമെയാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൈനീസ് പുതുവര്‍ഷം ആഘോഷിച്ചത്. ചൈനയിലെ പുതുവർഷത്തോട് അനുബന്ധിച്ച് ആഘോഷങ്ങൾ നടക്കുന്നതിനാൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നേക്കാം. എന്നാൽ, പുതിയൊരു തരംഗത്തിന് സാധ്യതയില്ലെന്നാണ് ചൈനയുടെ സെന്റർ ഫോർ ഡീസിസ് കൺട്രോളിലെ ശാസ്ത്രജ്ഞർ അറിയിച്ചു.
പുതിയ വര്‍ഷത്തില്‍ മഹാമാരിയുടെ കെടുതിയില്‍ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാനുള്ള പ്രാര്‍ത്ഥനയിലാണ് ചൈനയിലെ ജനങ്ങളെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ചൈനീസ് പുതുവത്സരത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുക.
ചൈന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ ജനങ്ങളുടെ യാത്രകൾ ഇക്കുറി വർധിക്കുമെന്നാണ് റിപ്പോർട്ട്. സീറോ കോവിഡ് നയത്തിൽ നിന്നും മാറിയാണ് ചൈന നിയന്ത്രണങ്ങൾ കുറച്ചത്. ആഗോള തലത്തില്‍ ചൈന കൊവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്ന് വ്യാപക ആരോപണം ഉയര്‍ന്നതിന് പിന്നാലെ അടുത്തിടെയാണ് ബീജിംഗ് കണക്കുകള്‍ ലഭ്യമാക്കിയത്.
ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ റിപ്പോര്‍ട്ടില്‍ 60,000 കൊവിഡ് മരണങ്ങളുണ്ടായതായി ചൈന വ്യക്തമാക്കിയിരുന്നു. ചൈനയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനമാളുകൾക്കും ഇതിനോടകം കൊറോണ ബാധിച്ചുവെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഡിസംബർ 8 നും ഈ വർഷം ജനുവരി 12 നും ഇടയിൽ ചൈനയിൽ 59,938 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ജിയാവോ യാഹുയി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ആശുപത്രികളിൽ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങൾ മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് വിവരം. കൊറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങൾ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കിൽ ഉൾപ്പെട്ടിരുന്നു. ഡിസംബർ ആദ്യം സീറോ കൊവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി രൂക്ഷമായ ആരോപണം ഉയർന്നിരുന്നു.
രാജ്യത്തെ കേസുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയ സമയത്ത് കൊവിഡ് ബാധ പിടിച്ചുകെട്ടാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കനത്ത നിയന്ത്രണങ്ങള്‍ക്കെതിരെ പൊതുജനം തെരുവിലിറങ്ങിയ സ്ഥിതിവിശേഷം ചൈനയില്‍ ഉടലെടുത്തിരുന്നു. ഒടുവില്‍ വ്യവസ്ഥകളില്‍ അയവ് വരുത്താന്‍ ചൈനീസ് ഗവണ്‍മെന്റ് നിര്‍ബന്ധിതരായി. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് രാജ്യത്ത് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായത്.
രാജ്യത്ത് മഹാമാരി ബാധിച്ച് മരിക്കുന്നവരുടെ പ്രതിദിന കണക്ക് 36,000 കവിയുമെന്നാണ് മുന്നറിയിപ്പ്. ലൂണാർ ന്യൂ ഇയർ അവധിയോടെ അനുബന്ധിച്ച് ജനങ്ങൾ യാത്രകൾ ചെയ്യുന്നതും ഒത്തുകൂടുന്നതും വർധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഡിസംബറിൽ സീറോ കൊവിഡ് നയം ചൈന അവസാനിപ്പിച്ചത് മുതൽ ഏകദേശം 6,00,000 ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് രാജ്യത്തെ സ്വതന്ത്ര ഏജൻസികൾ നൽകുന്ന വിവരം.
https://www.facebook.com/Malayalivartha