റോക്ക് ആന്‍ഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെട്ടിരുന്ന വിഖ്യാത ഗായിക ടീന ടേണര്‍ അന്തരിച്ചു... വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്റ് സൂറിച്ചിലെ സ്വവസതിയിലായിരുന്നു അന്ത്യം

റോക്ക് ആന്‍ഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെട്ടിരുന്ന വിഖ്യാത ഗായിക ടീന ടേണര്‍ (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്റ് സൂറിച്ചിലെ സ്വവസതിയിലായിരുന്നു അന്ത്യം.
റിവര്‍ ഡീപ് - മൗണ്ടന്‍ ഹൈ, ദ ബെസ്റ്റ്, വാട്ട്‌സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ് തുടങ്ങി നിരവധി ഗാനങ്ങളിലൂടെ ടീന ടേണര്‍ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ചു. സംഗീതത്തിലെ ഇതിഹാസവും റോള്‍ മോഡലുമാണ് വിസ്മൃതിയിലായതെന്ന് അവരുടെ പ്രതിനിധി പ്രതികരിച്ചു.
സംഗീതം കൊണ്ടും ഊര്‍ജസ്വലതകൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ത്രസിപ്പിക്കാനും നിരവധി കലാകാരന്മാര്‍ക്ക് പ്രചോദനമാകാനും ടീനയ്ക്ക് സാധിച്ചെന്ന് ഗായികയുടെ പ്രതിനിധി പറഞ്ഞു. തികച്ചും സ്വകാര്യമായി നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമേ പങ്കെടുക്കൂ എന്നും പ്രതിനിധി വ്യക്തമാക്കി.
അതേസമയം എട്ട് തവണയാണ് ടീന ഗ്രാമി പുരസ്‌കാരം നേടിയത്. 2018-ല്‍ ഗ്രാമി പ്രത്യേക പുരസ്‌കാരമായ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും സ്വന്തമാക്കി ടീന .
https://www.facebook.com/Malayalivartha