ഹമാസ് ബന്ദിയാക്കിയ യുവതി, പാതാള തുരങ്കത്തിൽ കുഞ്ഞിന് ജന്മം നൽകി...

ഹമാസ് ബന്ദിയാക്കിയ യുവതി, പാതാള തുരങ്കത്തിൽ കുഞ്ഞിന് ജന്മം നൽകി. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ ബന്ദിയാക്കിയ ഗര്‍ഭിണിയാണ് പ്രസവിച്ചതെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ അറിയിച്ചു. ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം. തട്ടിക്കൊണ്ടുപോയ സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണി ആയിരുന്നു. ഹമാസ് തടവറിയില്‍ അവര്‍ കുഞ്ഞിനു ജന്മനം നല്‍കി-യു.എസ് പ്രഥമ വനിത ജില്‍ ബൈഡന് എഴുതിയ കത്തില്‍ സാറ നെതന്യാഹു പറഞ്ഞു.
യുവതി ഇസ്രയേലിൽ ജോലി ചെയ്യുന്ന തായ്‌ലൻഡ് സ്വദേശിയാണെന്നാണ് അധികൃതരുടെ അനുമാനം. തട്ടിക്കൊണ്ടുപോയ സ്ത്രീകളിൽ ഒരാൾ ഗർഭിണിയായിരുന്നു. അവൾ ഹമാസിന്റെ അടിമത്തത്തിൽ അവളുടെ കുഞ്ഞിന് ജന്മം നൽകി. ആ ചെറുപ്പക്കാരിയായ അമ്മയുടെ മനസ്സിൽ എന്തായിരിക്കും കടന്നുപോകുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഈ കൊലപാതകികൾ പത്തു മാസം പ്രായമുള്ള കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി. നടക്കാനും സംസാരിക്കാനും പഠിക്കുന്നതിന് മുമ്പുതന്നെ അവൻ അടിമത്തത്തിലായി, ഈ കുട്ടികൾക്ക് വേണ്ടി നമ്മൾ ശബ്ദമുയർത്തണം. എല്ലാവരേയും ഉടൻ മോചിപ്പിക്കാൻ ആവശ്യപ്പെടണം. റെഡ് ക്രോസ് അവരെ ഉടൻ സന്ദർശിക്കണമെന്ന് ആവശ്യപ്പെടണം, ഒരു മാസം മുമ്പ് തുടങ്ങിയ ഈ പേടി സ്വപ്നം അവസാനിക്കണം എന്നായിരുന്നു ജില്‍ ബൈഡന് എഴുതിയ കത്തില്‍ സാറ നെതന്യാഹു കുറിച്ചത്.
https://www.facebook.com/Malayalivartha


























