റഫയിലെ സൈനിക നടപടിക്ക് മുമ്പായി ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് സുരക്ഷിത പാത, ഒരുക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു; 24 ലക്ഷം ജനങ്ങള്‍ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ച് ഉത്തരമില്ല:- റഫയില്‍, ആക്രമണം നടത്തി കൊലപ്പെടുത്തിയത് 28 പേരെ...
ഗാസയിലെ തെക്കന്‍ നഗരമായ റഫയിലെ സൈനിക നടപടിക്ക് മുമ്പായി ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് സുരക്ഷിത പാത, ഒരുക്കുമെന്ന് അറിയിച്ച്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം. റഫയിലെ ഇസ്രായേല്‍ സൈനിക നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. റഫയിലെ സാധാരാണ പൗരന്‍മാര്‍ക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് നെതന്യാഹു ആവര്‍ത്തിക്കുന്നുണ്ടെങ്കിലും 24 ലക്ഷം ജനങ്ങള്‍ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ച് നെതന്യാഹു ഉത്തരം നല്‍കുന്നില്ല. അഭയാര്‍ഥികള്‍ തമ്പടിച്ച ഗാസയിലെ റഫയില്‍ കൂട്ടക്കൊല തുടങ്ങിയ ഇസ്രായേല്‍ സൈന്യം ശനിയാഴ്ച 28 പേരെ കൊലപ്പെടുത്തി.
ഗാസയില്‍ ജനങ്ങളില്‍ പകുതിയും താമസിക്കുന്ന റഫയില്‍ ആക്രമണം നടത്തിയാല്‍ അവര്‍ക്ക് പോകാന്‍ മറ്റൊരു ഇടമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഫയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്ന്, ഹമാസ് മുന്നറിയിപ്പ് നല്‍കി. അതിനിടെ, തടവുകാരായ ഗാസക്കാരോട് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ക്രൂരതകളുമായി ഇസ്രയേല്‍ സൈന്യം.
തടവുകാരെ ബന്ധിതരാക്കി, കണ്ണുകള്‍ കെട്ടി ചിത്രീകരിക്കുന്നതും അത് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നതുമായ ഇസ്രയേല്‍ സൈനികരുടെ രീതി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്‍ പ്രതികരിച്ചു. അനാവശ്യമായി തടവുകാരെ അപമാനിക്കരുതെന്ന അന്താരാഷ്ട്ര നിയമം നിലനില്‍ക്കേയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍. യുദ്ധത്തിലെ തടവുകാരോട് പെരുമാറുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ രീതി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലിലെ ഐക്യ രാഷ്ട്ര സഭ ഉപദേശകന്‍ ഡോ. മാര്‍ക് എല്ലിസ് പറഞ്ഞു.
'അടിവസ്ത്രം മാത്രം ധരിപ്പിച്ച് തടവുകാരെ നടത്തിക്കുന്നതും അത് ദൃശ്യവത്കരിക്കുന്നതും ഈ നിയമങ്ങള്‍ ലംഘിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ഇത്തരം രീതികള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ കോടതി ഈ ദൃശ്യങ്ങള്‍ വിലയിരുത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ മൈക്കിള്‍ മാന്‍സ് ഫീല്‍ഡ് പറഞ്ഞു. മൂന്നാം ജനീവ കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 13ല്‍ അക്രമം, അപമാനം എന്നിവയില്‍ നിന്നും തടവുകാര്‍ സംരക്ഷിക്കപ്പെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കാതെ തടവുകാരെ പൊതുമധ്യത്തില്‍ അപഹാസ്യരാക്കുന്ന രീതിയാണ് ഇസ്രയേല്‍ സൈന്യം തുടരുന്നത്. 2023 നവംബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം നൂറുകണക്കിന് വീഡിയോ ഇസ്രയേല്‍ സൈന്യം പങ്കുവച്ചിട്ടുണ്ടെന്നും അതില്‍ എട്ടെണ്ണം തടവുകാരുടേത്, ആണെന്നും അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേല്‍ സൈന്യം പങ്കുവെച്ച വീഡിയോകളില്‍ പലതിലും സംഘര്‍ഷത്തിന്റെയും ഒഴിഞ്ഞ വീടുകളില്‍ അതിക്രമിച്ചു കയറുന്ന സൈനികരുടെ വീഡിയോയുമാണ് കാണാന്‍ സാധിക്കുന്നത്. ആക്രമണം നടത്തുന്ന സൈനികരുടെയും ഒഴിഞ്ഞ പലസ്തീന്‍ വീട്ടില്‍ പിസ റസ്റ്റോറന്റ് സ്ഥാപിക്കുന്നതുമായ വീഡിയോകളും പങ്കുവെക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തടവുകാരെ ചിത്രീകരിച്ച വീഡിയോകളിലും അവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് കാണാന്‍ സാധിക്കുന്നത്. തടവുകാരുടെ ഐഡന്റിന്റി മറച്ചുവെക്കാതെയുള്ള വീഡിയോകളാണ് പങ്കുവെച്ചതില്‍ പലതും.
https://www.facebook.com/Malayalivartha