ഗാസയിലെ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഏഴ് സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...
ഗാസയിലെ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഏഴ് സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്ന് സമ്മതിച്ച അദ്ദേഹം ആക്രമണം മനഃപൂര്‍വമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞദിവസം ഞങ്ങളുടെ സൈന്യം ഗാസയിലെ നിരപരാധികളായ ആളുകള്‍ക്കുമേല്‍ മനഃപൂര്‍വമല്ലാതെ ആക്രമണം നടത്തിയ സംഭവമുണ്ടായി. യുദ്ധത്തില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. ഞങ്ങള്‍ വിശദമായ അന്വേഷണം നടത്തുന്നതാണ്. ഇത്തരത്തിലൊന്ന് വീണ്ടും സംഭവിക്കാതിരിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യും, നെതന്യാഹു പറഞ്ഞു. വ്യോമാക്രമണത്തിന് പിന്നാലെ യു.എസും യു.കെയും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളില്‍നിന്ന് വ്യാപകവിമര്‍ശനം ഇസ്രയേലിന് നേരിടേണ്ടിവന്നിട്ടുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കായിരുന്നു ഇസ്രയേല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇതിന് പിന്നാലെ അവര്‍ മേഖലയിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha