Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

യുഎസ് സൈനിക താവളത്തിലേക്ക് ഇറാഖിൽ നിന്ന് ആക്രമണം...അഞ്ചോളം റോക്കറ്റുകൾ വിക്ഷേപിച്ചത്... ബൈഡനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം, ഇറാഖ് പ്രധാനമന്ത്രി തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണം...

22 APRIL 2024 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

സിറിയയിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാഖിൽ നിന്ന് ആക്രമണം. ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് അഞ്ചോളം റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇറാഖിൽ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തി വന്നിരുന്ന ആക്രമണം ഫെബ്രുവരി ആദ്യ ആഴ്ചയോടെ അവസാനിപ്പിച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇറാഖിൽ നിന്നും ഇത്തരം ഒരു ശ്രമം ഉണ്ടാകുന്നത്.വൈറ്റ് ഹൗസിൽ യുഎസ് പസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇറാഖിന്റേയും സിറിയയുടേയും അതിർത്തി നഗരമായ സുമ്മറിൽ ട്രക്കിന്റെ പിന്നിൽ ഘടിപ്പിച്ച റോക്കറ്റ് ലോഞ്ചറുകൾ കണ്ടിരുന്നതായി സുരക്ഷാ വൃത്തങ്ങൾ പറയുന്നു.പ്രദേശത്ത് ഉടനീളം ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും, രക്ഷപ്പെട്ട അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

 

കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും, ഇവരെ കണ്ടെത്താനായി ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇറാഖിലെ സൈനിക ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചു.സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേലില്‍ ഇറാന്‍ ഏപ്രില്‍ 14 ന് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയത്. ഇതിനു മറുപടിയായാണ് ഇന്നലെ രാത്രി ഇറാനിലേക്ക് ഡ്രോണ്‍ ആക്രമണം ഇസ്രയേല്‍ നടത്തിയതെന്നാണ് കരുതുന്നത്. ഇറാന്‍ നഗരമായ ഇസ്ഫഹാനിലാണ് സ്‌ഫോടനമുണ്ടായത്. ഇറാന്റെ സുപ്രധാനമായ വ്യോമതാവളം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍.ഇസ്ഫഹാൻ പ്രവിശ്യയിൽ ഡ്രോണുകളെ വ്യോമ പ്രതിരോധം വെടിവെച്ച് വീഴ്ത്തിയതായി ഔദ്യോഗിക ടെലിവിഷൻ മാധ്യമം സ്ഥിരീകരിച്ചു.

ഇസ്ഫഹാനിൽ കഴിഞ്ഞദിവസം രാത്രി കേട്ട ശബ്ദം വ്യോമപ്രതിരോധ സംവിധാനം 'സംശയാസ്പദമായ വസ്തുവിനെ' ലക്ഷ്യം വച്ചതാണ് കാരണമാണെന്ന് ഇറാൻ സൈന്യത്തിലെ മുതിർന്ന കമാൻഡർ സിയാവോഷ് മിഹാൻദൗസ്റ്റ് ഔദ്യോഗിക ടെലിവിഷന്‍ മാധ്യമത്തോട്‌ പറഞ്ഞു. ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഇറാനെതിരെ ഇസ്രയേൽ സൈനിക നീക്കം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു. എന്നാൽ എന്തുതരം ആക്രമണമാണ് നടത്തിയതെന്ന് യു എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. 24 മുതൽ 48 മണിക്കൂറിനുള്ളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച ഇസ്രായേൽ ബൈഡൻ ഭരണകൂടത്തെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു.പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്സി ഈയാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കും.

 

ഇസ്രായേലില്‍ ഇറാന്‍ ആക്രമണം നടത്തുകയും ഇസ്രായേല്‍ തിരിച്ചടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്..സന്ദര്‍ശന വേളയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയാകും. മുസ്ലീം രാജ്യങ്ങളെന്ന നിലയില്‍ ഇറാനും പാകിസ്ഥാനും ഇസ്രായേല്‍ വിരുദ്ധ നിലപാടാണുളളത്.ഇറാന്‍ പ്രസിഡന്റിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇറാനുമായി നല്ല ബന്ധമാണ് ഇന്ത്യക്കുളളത്. ഇറാനിലെ ചബഹര്‍ തുറമുഖത്തെ ഇന്ത്യന്‍ താത്പര്യങ്ങളും പാകിസ്ഥാനിലെ ഗദര്‍ തുറമുഖത്തിന് 170 കിലോമീറ്റര്‍ മാത്രം അകലെയാണ് ചബഹര്‍ തുറമുഖമെന്നതും പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്.ഇതിന് പുറമെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഇസ്രായേലിനെ അനുകൂലിച്ചുളള നിലപാടാണ് പൊതുവെ സ്വീകരിച്ചിട്ടുളളത്.ഇസ്രായേലില്‍ കടന്നുകയറി ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നാണ് ഇന്ത്യന്‍ നിലപാട്. ഇസ്രായേലും പാലസ്തീനും ചര്‍ച്ച നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.ജനുവരിയില്‍ ഭീകരരെ നേരിടാനെന്ന പേരില്‍ ഇറാന്‍ അതിര്‍ത്തിയില്‍ കടന്നുകയറി പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു.

തുടര്‍ന്ന് തിരിച്ച് ഇറാനും ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായിരുന്നു.ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കുകയും സന്ദര്‍ശന ലക്ഷ്യമാണ്.സന്ദര്‍ശന വേളയില്‍ പാകിസ്ഥാന്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സെനറ്റ് ചെയര്‍മാനെയും ദേശീയ അസംബ്ലി സ്പീക്കറെയും റൈസി കാണുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഭീകരതയുടെ ഭീഷണി ചെറുക്കുന്നതിനുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും.ലാഹോറും കറാച്ചിയും ഉള്‍പ്പെടെയുളള പ്രമുഖ നഗരങ്ങളിലും ഇറാന്‍ പ്രസിഡന്റ് സന്ദര്‍ശനം നടത്തും.ഏതാനും ദിവസം മുമ്പ് ഇറാന്‍ നടത്തിയ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ടതായി ഇസ്രായേല്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് തിരിച്ചടിക്കരുതെന്നും പൂര്‍ണയുദ്ധത്തിലേക്ക് പോകുന്നത് വലിയ നാശമുണ്ടാക്കുമെന്നും അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

 

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇറാന് നേര്‍ക്ക് ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ അറിയിച്ചെങ്കിലും ഇറാന്‍ അത് തളളിക്കളഞ്ഞു. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല.ഇസ്രയേൽ-ഇറാൻ തർക്കത്തിൽ ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില 90 ഡോളറിനടുത്തേക്കെത്തുന്നു. ഇസ്രയേൽ തിരിച്ചടിച്ചതോടെയാണ് എണ്ണവില ഉയരാൻ തുടങ്ങിയത്. അടുത്ത ഘട്ടമായി ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുകയാണെങ്കിൽ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) മുൾപ്പെടെയുള്ള പെട്രോളിയംവസ്തുക്കളുടെ വില ഇനിയും വർധിക്കും. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയടക്കം പല രാജ്യങ്ങളും സൗദി അറേബ്യയിൽ നിന്നും, ഇറാഖിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യമുണ്ടായാൽ കടുത്ത വിലവർധനവിലേക്ക് കാര്യങ്ങളെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends