Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

ചൈനയിൽ മനുഷ്യാവകാശലംഘനങ്ങൾ വർദ്ധിക്കുന്നു...യുഎസ് റിപ്പോർട്ട്..നിയമവിരുദ്ധമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു..തടവിലും ഇവർ വലിയ ക്രൂരതകൾക്കാണ് ഇരയാകുന്നത്...

23 APRIL 2024 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

ചൈനയിൽ മനുഷ്യാവകാശലംഘനങ്ങൾ വർദ്ധിക്കുന്നതായി യുഎസ് റിപ്പോർട്ട്. കൺട്രി റിപ്പോർട്‌സ് ഓൺ ഹ്യൂമൻ റൈറ്റ്‌സ് പ്രാക്ടീസ് 2023ന്റെ
ഉള്ളടക്കത്തിൽ ആണ് ഈ കണ്ടെത്തലുകൾ ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം, അറസ്റ്റുകൾ, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം തുടങ്ങീ ചൈനയിലെ വലിയൊരു വിഭാഗം ജനങ്ങൾ അടിച്ചമർത്തലുകളും അനീതിയും നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.2017 മുതൽ 2013 വരെ പത്ത് ലക്ഷത്തിലധികം ഉയിഗുർ മുസ്ലീങ്ങളെയും, മറ്റ് മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരേയും ചൈനീസ് സർക്കാർ ഏകപക്ഷീയമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഉയിഗുർ മുസ്ലീങ്ങളും, സിൻജിയാങിൽ നിന്നുള്ള മുസ്ലീങ്ങളും വലിയ തോതിൽ വംശഹത്യയ്‌ക്കും മറ്റ് ക്രൂരതകൾക്കും ഇരയായിട്ടുണ്ട്.

 

ഏകപക്ഷീയമായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.നിയമവിരുദ്ധമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.തടവിലും ഇവർ വലിയ ക്രൂരതകൾക്കാണ് ഇരയാകുന്നത്. എങ്കിൽ പോലും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനോ താക്കീത് ചെയ്യാനോ സർക്കാർ ശ്രമിച്ചിട്ടില്ല. ചൈനീസ് സർക്കാരോ അവരുടെ ഏജന്റുമാരോ നിയമവിരുദ്ധമായ കൊലപാതകങ്ങൾ ഉൾപ്പെടെ നടത്തിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.എന്നാൽ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങളോ കണക്കുകളോ ഒന്നും ലഭ്യമായിട്ടില്ല.സിൻജിയാങ്ങിലെ ജയിലുകളിൽ നിരവധി കസ്റ്റഡി മരണങ്ങളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈദുൽ ഫിത്തറിന് മുൻപായി സിൻജിയാങ്ങിലെ തുംഷുക് ജയിലിൽ നിന്ന് 26ലധികം ഉയിഗുർ തടവുകാരുടെ മൃതദേഹങ്ങളാണ് അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതെന്ന് റേഡിയോ ഫ്രീ ഏഷ്യയുടെ റിപ്പോർട്ടിൽ പറയുന്നു.

നിർബന്ധിത തിരോധാനം രാജ്യവ്യാപകമായി വർദ്ധിച്ചു. ആളുകളെ ബലം പ്രയോഗിച്ച് നിർബന്ധിതരായി നാടുകടത്തും. ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി വ്യക്തികളെ തടങ്കലിൽ വയ്‌ക്കുന്നതും പതിവ് കാഴ്‌ച്ചയാണ്. ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും നിഷേധിച്ച് കൊണ്ടാണ് ഭരണകൂടത്തിന്റെ നീക്കങ്ങളെന്നും റിപ്പോർട്ടിൽ വിമർശനം ഉന്നയിക്കുന്നു.ഇതിന് പുറമെ രാജ്യത്തെ മാദ്ധ്യമങ്ങൾക്കും പത്രപ്രവർത്തകർക്കും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ശിക്ഷകളെ ഭയന്ന് കൊണ്ട് ജനങ്ങൾ പലപ്പോഴും രാഷ്‌ട്രീയ വിഷയങ്ങളും നേതാക്കൾ ഉൾപ്പെട്ട സംഭവങ്ങളും ചർച്ച ചെയ്യുന്നത് ഒഴിവാക്കുകയാണ്. പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ വിമർശിക്കുന്നവർക്കെതിരെ അധികാരികൾ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.

 

ഭരണകൂടത്തെ വിമർശിക്കുന്ന കമന്റുകളോ അഭിപ്രായങ്ങളോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കുന്നതിന് വിലക്കുകൾ ഉണ്ട്.ഇതിനെ മറികടന്നാൽ കടുത്ത ശിക്ഷാനടപടികൾക്ക് ഇരയാകേണ്ടി വരും. സാങ്കേതികവിദ്യകളുടെ സഹായത്തോടെ സർക്കാർ ജനങ്ങളെ വ്യാപകമായി നിരീക്ഷിക്കുന്നു. ഉയിഗുർ വിഭാഗത്തെ പിന്തുണച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന പത്രപ്രവർത്തകരുടെ ബന്ധുക്കളെ കാണാതാവുകയോ തടങ്കലിലാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യവും ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (10 minutes ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (55 minutes ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (1 hour ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (2 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (2 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (7 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (7 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (7 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (7 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (7 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (7 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (7 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (7 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (8 hours ago)

Malayali Vartha Recommends