Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..


2021ല്‍ ആര്യ രാജേന്ദ്രന്‍ കാട്ടിയ മണ്ടത്തരം വിവി രാജേഷ് ചെയ്തില്ല..പല സംഭവങ്ങളും ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് മേയര്‍ വിമാനത്താവള സന്ദര്‍ശനം ഒഴിവാക്കിയത്..


എന്റെ പഴയ കാല സുഹൃത്ത്... വിവി രാജേഷ്... രാവിലെ മുതൽ മോദി ഒളിപ്പിച്ച ട്വിസ്റ്റ്.. പരിപാടിയ്ക്ക് ശേഷം മേയറുടെ തോളില്‍ കൈയ്യിട്ടാണ് മോദി പോയത്..ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെ..

'അവർ മരണപ്പെട്ടേക്കാം...മുഴുവൻ ബന്ദികളേയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ല', എല്ലാ തടവുകാരേയും മോചിപ്പിക്കുന്നതുവരെ യുദ്ധം നിര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇസ്രയേൽ...!

18 JUNE 2024 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..

യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..

പറന്നുയർന്നതും അമേരിക്കൻ പ്രസിഡന്റ് സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി..ലെെറ്റുകൾ എല്ലാം കൂട്ടത്തോടെ അണഞ്ഞു..പിന്നിൽ ഇറാനോ..? കാരണം വെളിപ്പെടുത്തി വെെറ്റ് ഹൗസ്

സാങ്കേതിക തകരാർ.... യു.എസ് പ്രസിഡന്റ് ഡോണാൾഡ് ​ട്രംപിന്റെ വിമാനം തിരികെ പറന്നു

മുഴുവൻ ബന്ദികളേയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ. എല്ലാ തടവുകാരേയും മോചിപ്പിക്കുന്നതുവരെ യുദ്ധം നിര്‍ത്തുന്നത് അംഗീകരിക്കാന്‍ ഇസ്രയേലിന് കഴിയില്ലെന്നും ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ നിരവധി ആളുകള്‍ തീര്‍ച്ചയായും ജീവിച്ചിരിപ്പുണ്ട്. പത്തുപേര്‍ ഉറപ്പായും ജീവിച്ചിരിപ്പുണ്ട്, ഈ വിഷയത്തില്‍ പരസ്യമായി സംസാരിക്കാന്‍ തനിക്ക് അധികാരമില്ലാത്തതിനാല്‍ തന്റെ പേര് വെളിപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ക്ക് അവരെ അവിടെ ഉപേക്ഷിക്കാന്‍ കഴിയില്ല, അവര്‍ മരണപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ യുദ്ധം ഉടനെങ്ങും അവസാനിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ബന്ദികളെ മുഴുവൻ ജീവനോടെ തങ്ങൾക്ക് കിട്ടിയാൽ അല്ലെങ്കിൽ മോചിപ്പിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ യുദ്ധത്തിന് ചെറിയ അയവ് ഉണ്ടാകാം.

അതിനിടെ ആറംഗ യുദ്ധ മന്ത്രി സഭ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിരിച്ചുവിട്ടു. മുൻ പ്രതിരോധ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്റ്‌സ് യുദ്ധകാല മന്ത്രിസഭയിൽ നിന്ന് രാജി വെച്ചതിന് പിന്നാലെയാണ് നടപടി. ബെന്നി ഗാന്റ്‌സും സഖ്യകക്ഷിയായ ഗാഡി ഐസെൻകോട്ടും പിന്തിരിഞ്ഞതിന് പിന്നാലെയാണ് ഈ തീരുമാനം. പുതിയ മാറ്റം സൈന്യത്തിന്റെ കമാന്റിംഗ് ശൃംഖലയെ ബാധിക്കില്ലെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വക്താവ് അറിയിച്ചത്. പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സിന്റെ പ്രത്യേക ആവശ്യ പ്രകാരം അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ് ക്യാബിനറ്റ് രൂപീകരിച്ചതെന്നും അദ്ദേഹം ഒഴിഞ്ഞതോടെ ഇനി അതിന്റെ ആവശ്യമില്ല എന്നും നെതന്യാഹു പറഞ്ഞു.

തീവ്ര വലതുപക്ഷ സഖ്യകക്ഷികൾ പുതിയ യുദ്ധമന്ത്രി സഭയ്ക്കായി നെതന്യാഹുവിന്റെ മേൽ സമ്മർദ്ദം ചെലത്തുതായി റിപ്പോർട്ടുകളുണ്ട്. യുദ്ധ മന്ത്രി സഭ പിരിച്ച് വിട്ടാലും സംഘർഷത്തിൽ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ ക്യാബിനെറ്റാണ് എന്നതാണ് കാരണം. യുദ്ധമന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം ഇസ്രയേലില്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കടുപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം തുടരുന്നതിനിടെയും ഗാസയിൽ‍ നിന്ന് ബന്ദികളെ കണ്ടെത്തി തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേൽ‍ സേന. 4 ബന്ദികളെ മോചിപ്പിക്കാൻ കഴിഞ്ഞതോടെ കൂടുതൽ പേരെ പുറത്തെത്തിക്കാം എന്ന കണക്കുകൂട്ടലുകളിലാണ് സേന.ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലാണ് ഹമാസ് ഇസ്രയേല്‍ ബന്ദികളെ പാര്‍പ്പിച്ചത്. തുടര്‍ന്ന് ആഴ്ചകളോളം ആസൂത്രണം ചെയ്ത രക്ഷാദൗത്യത്തിലൂടെ നാല് ബന്ദികളെ ഇസ്രായേല്‍ രക്ഷപ്പെടുത്തിയിരുന്നു. വേഷം മാറി ഇസ്രായേല്‍ കമാന്റോസ് ക്യാമ്പില്‍ നുഴഞ്ഞു കയറിയാണ് ബന്ദികളെ മോചിപ്പിച്ചത്.

ബന്ദികളെ കണ്ടെത്തുന്നതിനായി ഇസ്രയേല്‍ ഇന്റലിജന്‍സ് യുഎസ് സഹായത്തോടെ ഡിജിറ്റല്‍ ഡാറ്റ, ഡ്രോണ്‍ ഫൂട്ടേജ് അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. ഇസ്രയേല്‍ കമാന്റിങ്ങ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാദൗത്യം നിരീക്ഷിച്ചു. രഹസ്യ വാഹനങ്ങളില്‍ വേഷംമാറിയാണ് സേന ക്യാമ്പിലെത്തിയത്. ഇസ്രായേല്‍ സൈനികര്‍ ഹമാസ് തീവ്രവാദികളുമായി ഇടപഴകുന്നതിനിടെയാണ് പെട്ടെന്നുള്ള വെടിവയ്പുണ്ടായതെന്ന് ദൃക്സാക്ഷികള്‍ വിവരണം.നോഹ അഗര്‍മണി (26), അല്‍മോഗ് മെയര്‍ ജാന്‍ (22), ആന്ദ്രേ കോസ്ലോവ് (27), ഷ്‌ലോമി സിവ് (41) എന്നിവരെ മോചിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (2 minutes ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (8 minutes ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (12 minutes ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (19 minutes ago)

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (36 minutes ago)

V V RAJESH മേയറെ കാണാന്‍ മോദി  (58 minutes ago)

ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്  (1 hour ago)

അധ്യാപകനെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍  (1 hour ago)

അടുത്ത നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും: അടിയന്തര ഇടപാടുകള്‍ ഇന്നു തന്നെ നടത്തുക  (2 hours ago)

മതിൽ ഇടിഞ്ഞു വീണ് രണ്ട് ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം  (2 hours ago)

VV RAJESH താരമായി മേയര്‍  (2 hours ago)

മാതാപിതാക്കളോ ബന്ധുക്കളോ, വീഡിയോ കണ്ടാൽ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി: കസ്റ്റഡിയിലെടുത്ത ശേഷം പ്രതി ഷിംജിതയ്ക്ക് വേഷം മാറാൻ അവസരമൊരുക്കി: പോലീസിനെതിരെ ദീപക്കിന്റെ കുടു  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്‍...  (3 hours ago)

സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 24ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും...  (4 hours ago)

Malayali Vartha Recommends