മോദി അതുക്കും മേലെ... അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച് നരേന്ദ്ര മോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നല്‍കി ആദരിച്ച് റഷ്യ; ഇന്ത്യക്കുള്ള അംഗീകാരമെന്ന് മോദി; ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിന് റഷ്യക്ക് നന്ദി, കുട്ടികളുടെ മരണം വേദനാജനകം, യുദ്ധത്തിനെതിരെ മോദി

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അപൂര്‍വ ബഹുമതി നല്‍കിയിരിക്കുകയാണ് റഷ്യ. ലോക രാഷ്ട്രങ്ങള്‍ ഇപ്പോള്‍ തന്നെ മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ വിലയിരുത്തുന്നുണ്ട്. അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പാകിസ്ഥാനകട്ടെ ശരിക്കും ആശങ്കയുമുണ്ട്.
അതേസമയം റഷ്യ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി സമ്മാനിച്ചു. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു.
പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. റഷ്യ - യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി തുറന്ന ചര്‍ച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയില്‍ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് നേരിട്ട് പറഞ്ഞു.
മോദി ഇന്നലെ പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആഞ്ഞടിച്ചിരുന്നു. ഇതാദ്യമായാണ് തന്റെ റഷ്യന്‍ യാത്ര ലോകം ഇങ്ങനെ ഉറ്റുനോക്കുന്നതെന്ന് മോദി പറഞ്ഞപ്പോള്‍ പുടിന്‍ പുഞ്ചിരിച്ചു കൊണ്ടാണ് അതിനോട് പ്രതികരിച്ചത്.
ഇന്നലെ യുക്രെയിനിലെ കുട്ടികളുടെ ആശുപത്രിയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 37 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് വന്‍ കുറ്റവാളിയെ ആണ് ആലിംഗനം ചെയ്തതെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആഞ്ഞടിച്ചു.
മോദിയുടെ സന്ദര്‍ശനത്തില്‍ അമേരിക്കയും ആശങ്ക അറിയിച്ചിട്ടുണ്ട്. അതിനിടെ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സെലന്‍സ്‌കിയുടെ പ്രസ്താവന ആയുധമാക്കി രംഗത്ത് വന്നു. എന്നാല്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് വേദനാജനകമെന്നും സംഘര്‍ഷം തീര്‍ക്കണമെന്നും മോദി പരസ്യമായി പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വഴികളും പുതിയ ആശയങ്ങളും ഉയര്‍ന്നു വന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും മോദി പറഞ്ഞെങ്കിലും കൂടുതല്‍ വിശദീകരിച്ചില്ല.
റഷ്യന്‍ സേനയിലേക്ക് സഹായികളായി റിക്രൂട്ട് ചെയ്ത 40തോളം ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന മോദിയുടെ ആവശ്യം പുടിന്‍ അംഗീകരിച്ചു. ഇന്ത്യ-റഷ്യ ബന്ധം ദൃഢമാക്കുന്നതും യുക്രയിന്‍ സംഘര്‍ഷവും കൂട്ടികുഴയ്‌ക്കേണ്ടതില്ലെന്ന സന്ദേശമമാണ് മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ നല്‍കിയത്.
ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിന് റഷ്യയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് തന്റെ റഷ്യന്‍ യാത്ര ലോകം മുഴുവന്‍ ഉറ്റു നോക്കുന്നത്. ഇന്നലെ യുക്രൈന്‍ വിഷയത്തില്‍ തുറന്ന ചര്‍ച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവില്‍ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവന്‍ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുട്ടികളുടെ ജീവന്‍ നഷ്ടമാകുന്നത് അതീവ ദുഖഃകരമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലെ തര്‍ക്കത്തിന് ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധത്തിന്റെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാന്‍ കഴിയില്ല. ഇന്നലെ പ്രസിഡന്റ് പുടിനുമായി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ച നടത്തി. പുടിനുമായുള്ള ചര്‍ച്ചയില്‍ പല ആശയങ്ങളും ഉയര്‍ന്നു. തന്റെ അഭിപ്രായം പുടിന്‍ കേട്ടത് സന്തോഷകരമെന്നും നരേന്ദ്രമോദി പറഞ്ഞു.
https://www.facebook.com/Malayalivartha