Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗാസയിൽ ആക്രമണം നടത്തി ഇസ്രായേൽ; വെടിനിര്‍ത്തലിനും-ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിൽ പുരോഗതിയെന്ന് സൂചന...

13 JULY 2024 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഗാസയില്‍ വെടിനിര്‍ത്തലിനും-ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കാരാര്‍ ഇസ്രയേലും, ഹമാസും അംഗീകരിച്ചതായി സൂചന. നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ ഭാഗമായി ഇരു രാജ്യങ്ങളെയും വിഭജിക്കുന്ന എട്ട് മൈല്‍ ഇടനാഴിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഈജിപ്തുമായി ചര്‍ച്ച നടത്തുന്ന റിപ്പോര്‍ട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് തള്ളിയെങ്കിലും ബൈഡന്‍ മുന്നോട്ട് വച്ച ഉപാധികള്‍ ഇരുവരും അംഗീകരിച്ചു എന്നാണ് സൂചന.

ഈ ആഴ്ചയിലെ നാറ്റോ ഉച്ചകോടിയുടെ സമാപനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ബൈഡന്‍ , ആറാഴ്ച മുമ്പ് താന്‍ ആവിഷ്‌കരിച്ച വെടിനിര്‍ത്തല്‍ പദ്ധതിയുടെ ''ചട്ടക്കൂട്'' ഇസ്രയേലും,ഹമാസും അംഗീകരിച്ചതായും, ഒരു കരാറില്‍ എത്തിച്ചേരാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഹമാസിന്റെ അടിമത്തത്തില്‍ കഴിയുന്ന നൂറിലധികം ബന്ദികളുടെ കുടുംബങ്ങള്‍ ഇസ്രയേലില്‍ നെതന്യാഹു കരാര്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നതില്‍ മുന്‍പന്തിയിലാണ് .

ആറ് ആഴ്ചത്തെ പ്രാരംഭ ഘട്ടത്തില്‍ വെടിനിര്‍ത്തലും മാനുഷിക സഹായവും ഉള്‍പ്പെടുന്നു. എല്ലാ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുകയും ഗാസയില്‍ തടവിലാക്കപ്പെട്ട സ്ത്രീകളും പ്രായമായവരും മുറിവേറ്റവരുമായ ബന്ദികളെ ഇസ്രായേലില്‍ തടവിലാക്കിയ നൂറുകണക്കിന് ഫലസ്തീന്‍ തടവുകാര്‍ക്ക് കൈമാറും.

ഇസ്രായേല്‍ സൈന്യം ദീര്‍ഘകാലമായി തടഞ്ഞുവച്ചിരിക്കുന്ന പ്രദേശങ്ങളില്‍ പലസ്തീന്‍കാര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള സൗജന്യ പാതയും ഉണ്ടായിരിക്കും. ഈ കരാറില്‍ ലംഘനങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ ഉണ്ടാകും. മൂന്നാം ഘട്ടം അന്താരാഷ്ട്ര ധനസഹായത്തോടെയുള്ള ഗാസ പുനര്‍നിര്‍മ്മാണം, എന്‍ക്ലേവിനുള്ള പുതിയ ഫലസ്തീന്‍ ഭരണം, ഒടുവില്‍ ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവ ആരംഭിക്കും.

ശാശ്വത വെടിനിര്‍ത്തലിന് പകരം, ബന്ദികളെ വിട്ടയച്ചാലും 'യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ' ഇസ്രായേലിന് 'പോരാട്ടത്തിലേക്ക് മടങ്ങാന്‍' കഴിയുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇരു വിഭാഗവും തമ്മിലെ ഭിന്നതകള്‍ കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സംഘം കെയ്‌റോയില്‍ തന്നെ തുടരുകയാണ്.

 

 

 

ബന്ദി മോചന കരാറിന് ഒരുക്കമാണെങ്കിലും അപ്രായോഗിക ഉപാധികളാണ് ഹമാസ് ഉന്നയിക്കുന്നതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഗസ്സയില്‍ ഈജിപ്തിനോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളുടെ നിയന്ത്രണം വേണം എന്നതുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ നെതന്യാഹു അമേരിക്കക്ക് മുമ്പാകെ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ലക്ഷ്യം പൂര്‍ത്തീകരിക്കാതെ സൈനിക പിന്‍മാറ്റത്തിന് തയ്യാറല്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി.

 

 

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തന്നെ ഗസ്സ സിറ്റിയില്‍ നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ച ഇസ്രായേല്‍ വ്യാപക ആക്രമണം തുടരുകയാണ്. റഫ, ഖാന്‍ യൂനുസ്, ശുജാഇയ എന്നിവിടങ്ങളില്‍ നിരവധി കൂട്ടക്കുരുതികള്‍ അരങ്ങേറി. ശുജാഇയില്‍ നിന്ന് മാത്രം 60 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വടക്കന്‍ ഗസ്സയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു. സുരക്ഷിതമെന്ന് സൈന്യം പറയുന്ന ദേര്‍ അല്‍ബലാഹ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കും ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിച്ചു. ഒമ്പത് മാസം പിന്നിട്ട ഗസ്സ ആക്രമണത്തില്‍ 38,345 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends