ഹനിയെ താമസിക്കുന്ന കെട്ടിടത്തിലെ മൂന്ന് മുറികളില്‍ ബോംബ് വയ്ക്കാൻ നിയോഗിച്ചത് മൂന്ന് ഇറാന്‍ സുരക്ഷാഏജന്റുമാരെ:- വധത്തിന് പ്രതികാരം ചെയ്യുമെന്ന് ആയത്തുല്ല ഖമേനി...
ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയെ വധിക്കാൻ ഇസ്രയേല്‍ ചാരസംഘടന മൊസാദ്, മൂന്ന് ഇറാന്‍ സുരക്ഷാഏജന്റുമാരെ വിലയ്‌ക്കെടുത്തതായി റിപ്പോര്‍ട്ട്. ഹനിയെ താമസിക്കുന്ന കെട്ടിടത്തിലെ മൂന്ന് മുറികളില്‍ ബോംബ് വെക്കാനായിരുന്നു ഇവരെ നിയോഗിച്ചത്. മേയില്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഹനിയെയെ വധിക്കാനായിരുന്നു അദ്യപദ്ധതിയെന്നും അന്തര്‍ദേശീയ മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു. സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ആള്‍ക്കൂട്ടം കാരണം പദ്ധതി പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇസ്മായിൽ ഹനിയ ഇറാനിലെത്തുമ്പോൾ സ്ഥിരമായി താമസിക്കുന്ന മുറി മനസിലാക്കുന്നു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ കീഴിലുള്ള ടെഹ്റാനിലെ നെഷാത്ത് എന്നറിയപ്പെടുന്ന കോമ്പൗണ്ടിലെ ഗസ്റ്റ് ഹൗസിൽ ഹനിയ താമസിക്കുന്ന മുറി അങ്ങനെയാണ് കൊലപാതകത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ മുറിയിൽ ബോംബ് സ്ഥാപിക്കാനാണ് ഇറാന്‍ ഏജന്റുമാര്‍ നിയോഗിക്കപ്പെട്ടത്. മിനിറ്റുകള്‍കൊണ്ട് കെട്ടിടത്തില്‍ രഹസ്യമായി പ്രവേശിച്ച് ബോംബ് സ്ഥാപിച്ച് പുറത്തുവരുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടുപേരും രാജ്യം വിട്ടതായി സൂചനയുണ്ട്. അന്‍സാര്‍ അല്‍ മഹ്ദി സുരക്ഷാ യൂണിറ്റിലെ അംഗങ്ങളാണ് ഇവരെന്ന് ഐ.ആര്‍.ജി.സിയിലെ ഒരംഗം ടെലഗ്രാഫിനോട് പറഞ്ഞു. ടെഹ്‌റാനില്‍വെച്ച് ഹനിയെയെ കൊലപ്പടുത്തിയ സംഭവം ഇറാന് അപമാനകരമാണെന്നും വലിയ സുരക്ഷാവീഴ്ചയാണെന്നും ഐ.ആര്‍.ജി.സി. പറയുന്നു. എങ്ങനെ സംഭവിച്ചുവെന്നത് വലിയ ചോദ്യമാണ്. ഉന്നതതലത്തില്‍ ആര്‍ക്കും അറിയാത്ത എന്തോ നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ഹനിയെയുടെ കൊലപാതകത്തെച്ചൊല്ലി ഐ.ആര്‍.ജി.സിക്കുള്ളിലും വിരുദ്ധാഭിപ്രായങ്ങളുണ്ടെന്നാണ് സൂചന. ടെല്‍ അവീവ് ലക്ഷ്യമാക്കി തിരിച്ചടിക്കും ഇവര്‍ പദ്ധതിയിടുന്നുണ്ട്. ഹിസ്ബുള്ളയുടെ അടക്കം സഹകരണം ഇതില്‍ തേടിയേക്കും.
ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഇസ്മായിൽ ഹനിയയെ മൊസാദ് വധിക്കുന്നത്. ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോഴാണ് ആദ്യത്തെ ആക്രണത്തിന് ഇസ്രയേൽ പദ്ധതിയിട്ടത്. വലിയ ജനക്കൂട്ടമുള്ളതിനാൽ പദ്ധതി ഉപേക്ഷിച്ചു. വലിയ ജനക്കൂട്ടത്തിനിടയിൽ ആക്രമണ പദ്ധതി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് രണ്ട് ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനു പിന്നാലെ പദ്ധതി പരിഷ്ക്കരിച്ചു. ഇറാനിൽ ഇസ്രയേലിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ ഈസ്ലാമിക് റവല്യൂഷണറി ഗാർഡുകളുടെ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിൽ മൂന്ന് മുറികളിൽ ബോംബുകൾ സ്ഥാപിച്ചു. വിശിഷ്ട അതിഥികൾ താമസിക്കുന്ന സ്ഥലമായതിനാലാണ് ഈ ഗസ്റ്റ് ഹൗസ് തിരഞ്ഞെടുത്തത്.
മൊസാദിന് ലെബനനിലും സിറിയയിലും ഇറാനിലും പാലസ്തീനിലും അടക്കം നിരവധി രാജ്യങ്ങളിൽ ചാരൻമാരുണ്ട്. ഔദ്യോഗിക രഹസ്യങ്ങളും നേതാക്കളുടെ നീക്കങ്ങളും നിരീക്ഷിച്ച് ഇസ്രയേലിന് വിവരങ്ങൾ കൈമാറുന്നത് ഇവരാണ്. വിദൂര നിയന്ത്രിത ഉപകരണം ഉപയോഗിച്ചാണ് ഇസ്മയിൽ ഹനിയയുടെ മുറിയിൽ സ്ഫോടനം നടത്തിയത്. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമായിരുന്നു ആക്രമണം.
സുരക്ഷാ വീഴ്ചയെക്കുറിച്ച് ഇറാൻ അന്വേഷണം ആരംഭിച്ചു. വടക്കൻ ടെഹ്റാനിൽ ഹനിയ താമസിച്ച കെട്ടിടത്തിൽ ജൂലൈ 30ന് പുലർച്ചെ 2 ന് ആയിരുന്നു ആക്രമണം. സുരക്ഷാഗാർഡും കൊല്ലപ്പെട്ടു. ഏപ്രിലിൽ ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ ഹനിയയുടെ 3 ആൺമക്കളും 4 പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിനുശേഷം സംഘടനയുടെ നേതാക്കളെ വകവരുത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.
വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചില്ല. ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിനു പിന്നാലേ പശ്ചിേമഷ്യയിൽ യുഎസ് സൈനിക വിന്യാസം ശക്തിപ്പെടുത്തി.
https://www.facebook.com/Malayalivartha