കണ്ണുകൾക്ക് ദൃശ്യ വിസ്മയമൊരുക്കി ആകാശത്ത് പെയ്തിറങ്ങി പെഴ്‌സിയിഡിസ് ഉൽക്കാവർഷം... മൂന്നുറിലേറെ പേരാണ് ഉൽക്കാവർഷം കാണാനെത്തിയത്...
സിനിമകളിലും ഗ്രാഫിക് വീഡിയോകളിലും മാത്രം കണ്ടിട്ടുള്ള ഉൽക്ക വർഷം ഭൂമിയിലേക്ക് ഇറങ്ങി വന്നാൽ എങ്ങനെ ഇരിക്കും അതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത് . കണ്ണുകൾക്ക് ദൃശ്യ വിസ്മയമൊരുക്കി ആകാശത്ത് പെയ്തിറങ്ങി പെഴ്‌സിയിഡിസ് ഉൽക്കാവർഷം. ഷാർജയിലെ മെലീഹ മരുഭൂമിയിൽ, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ മൂന്നുറിലേറെ പേരാണ് ഉൽക്കാവർഷം കാണാനെത്തിയത്. വിപുലമായ സജ്ജീകരണങ്ങളായിരുന്നു വിസ്മയക്കാഴ്ച കാണാനായി ഒരുക്കിയിരുന്നതെന്ന് കാണികൾ പറഞ്ഞു.അത്യാധുനിക ടെലിസ്‌കോപുകളിലൂടെ വാനനിരീക്ഷണം നടത്താനുള്ള സൗകര്യമടക്കം ഒരുക്കിയാണ് ആകാശവിസ്മയം കാണാനെത്തിയവരെ മെലീഹ നാഷണൽ പാർക്ക് സ്വീകരിച്ചത്.
ഈ അപൂർവ്വ ദൃശ്യം ആസ്വദിക്കാൻ വെള്ള വെളിച്ചം പൂർണമായി ഒഴിവാക്കി, മങ്ങിയ ചുവപ്പ് വെളിച്ചം മാത്രമായിരുന്നു ഒരുക്കിയിരുന്നത്. രാത്രി 10 മണിയോടെ കൺകുളിർമയേകുന്ന ആകാശക്കാഴ്ചയായ ഉൽക്കാവർഷം ദൃശ്യമായി തുടങ്ങിയെന്നും മെലീഹ നാഷണൽ പാർക്ക് അധികൃതർ വ്യക്തമാക്കി.ഉൽക്കാവർഷ നിരീക്ഷണത്തിനു പുറമേ, പ്രായഭേദമന്യേ പങ്കെടുക്കുന്നവരെയെല്ലാം ആകർഷിക്കാൻ പാകത്തിൽ വൈവിധ്യമാർന്ന വേറെയും പരിപാടികൾ ഒരുക്കിയിരുന്നു. വിദഗ്ധരുടെ നേതൃത്വത്തിൽ ഉൽക്കാവർഷത്തെക്കുറിച്ചുള്ള പ്രത്യേക സെമിനാർ, അതിഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു.ഇതിനുപുറമെ ദൂരദർശിനിയിലൂടെ ചന്ദ്രനെയും മറ്റ് ഗ്രഹങ്ങളെയും കാണാനുള്ള സൗകര്യവും പാർക്കിലെത്തിയവർക്ക് ഒരുക്കിയിരുന്നു.
വരും വർഷങ്ങളിൽ ഇത്രയും വ്യക്തതയോടെ പെഴ്‌സിയിഡിസ് ഉൽക്കവർഷം കാണാൻ ആകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്..വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന പ്രതിഭാസമാണിത്. ഛിന്നഗ്രഹം, വാൽനക്ഷത്രം തുടങ്ങിയവ സഞ്ചരിച്ച പാതയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഉൽക്കാവർഷം ദൃശ്യമാകുന്നത്. വാൽനക്ഷത്രം സഞ്ചരിച്ച പാതയിൽ അവയുടെ കണങ്ങൾ അവശേഷിക്കുന്നുണ്ടായിരിക്കും.ഇതേ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോൾ കണങ്ങൾ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പർക്കത്തിൽ വരികയും ഭൂമിയിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്നതാണ് ഉൽക്കാവർഷം.ഒരു വാൽനക്ഷത്രമോ ഛിന്നഗ്രഹമോ കടന്നുപോയ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോളാണ് ഉല്‍ക്കാ മഴകളുണ്ടാകുന്നത്.ഈ പാതയില്‍ വാല്‍നക്ഷത്രങ്ങളില്‍ നിന്നുള്ള പൊടിയോ പാറകളോ അവശേഷിക്കും. ഭൂമി ഈ പാതയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഇവ ഉല്‍ക്കകളായി പെയ്തിറങ്ങും.
96P/Machholz അവശേഷിപ്പിച്ച അവശിഷ്ടങ്ങള്‍ക്ക് സമീപം ഭൂമി കടന്നുപോകുമ്പോഴാണ് ഡെൽറ്റ അക്വാറിഡ്‌സ് ഉല്‍ക്കാവര്‍ഷം ഉണ്ടാകുന്നത്.ഡെൽറ്റ അക്വാറിഡ്‌സ്, ആൽഫ കാപ്രിക്കോർണിഡ്‌സ് ഉല്‍ക്കാവര്‍ഷങ്ങള്‍ അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് മാസം പകുതിയോട് കൂടി പെഴ്സിയിഡിസ് ഉല്‍ക്കാ വര്‍ഷവും പാരമ്യത്തിലെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ . ഇതോടെ ഒന്നിന് പുറകെ ഒന്നായി ആകാശത്ത് വര്‍ണ പൂരം തീര്‍ക്കപ്പെടാനുള്ള സാധ്യതയും ശാസ്ത്രലോകം തള്ളിക്കളയുന്നില്ല. ഏതായാലും ഇനി അടുത്ത ഉൽക്ക വർഷം എന്നാകുമെന്ന് കൃത്യമായ വിവരങ്ങൾ ശാസ്ത്രജ്ഞർ പുറത്തു വിട്ടിട്ടില്ല. അതെവിടെയായിരിക്കും എന്നായിരിക്കും എന്നുള്ള ആകാംക്ഷയിലാണ് ലോകം.
https://www.facebook.com/Malayalivartha