ഇന്ത്യയിൽ യുദ്ധകാഹളം.. അജിത് ഡോവല്‍ റഷ്യയിലേക്ക്..സെലെന്‍സ്‌കിയെ കണ്ടശേഷം പുട്ടിനെ ഫോണില്‍ വിളിച്ച് മോദി...റഷ്യ- യുക്രെയ്ന്‍ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥതയ്ക്ക് ഇന്ത്യ...ഇന്ത്യയുടെ മധ്യസ്ഥത നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്...
രണ്ടു ദിവസം മുൻപാണ് നമ്മുടെ ഇന്ത്യൻ പ്രതിരോധ മന്ത്രി സേനയ്ക്ക് ഒരു നിർദ്ദേശം നൽകിയത് യുദ്ധത്തിന് തയ്യാറായിക്കൊള്ളൂ ‘ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . ഭാരത്തിനു നേരെയുള്ള വെല്ലുവിളികൾ എല്ലാം ദിനം പ്രതി വർധിക്കുകയാണ് ഈ ഒരു സാഹചര്യത്തിൽ ആണ് അദ്ദേഹത്തിന്റെ നിർദ്ദേശം വന്നിരിക്കുന്നത്. അതിന് പിന്നാലെ തന്നെ കഴിഞ്ഞ ദിവസം വീണ്ടും മണിപ്പൂരിൽ സംഘർഷം പൊട്ടിപുറപ്പെട്ടിട്ടുണ്ട് രാജ്യം ഏറെ ജാഗ്രതയിലാണ്. ഈ ഒരു വേളയിൽ ഇപ്പോൾ പുറത്തു വരുന്ന ഒരു റിപ്പോർട്ടാണ് ചർച്ചയാകുന്നത് അതായത് അജിത് ഡോവൽ റഷ്യയിലേക്ക് പോകുന്നു എന്നുള്ളതാണ്. കഴിഞ്ഞ മാസമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യ സന്ദർശിക്കുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടക്കം വ്ലാഡിമിർ പുട്ടിനുമായി ചർച്ച ചെയുകയും ചെയ്തിരുന്നു.
എന്നാൽ അതിനു തൊട്ടു പിന്നാലെ ഉക്രൈൻ ഈ ഒരു സന്ദർശനത്തിന്റെ പേരിൽ കടുത്ത അമർഷം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ തന്നെ വളരെ സാഹസികത നിറഞ്ഞ ഒരു മറ്റൊരു നയതന്ത്ര യാത്രയും മോഡി ഉക്രൈനിലേക്ക് നടത്തി. അതും ദിവസങ്ങളുടെ വ്യത്യാസത്തിൽ. മോഡി അങ്ങോട്ടേക്ക് കാലുകുത്തിയ സമയത്തെല്ലാം UN അടക്കം പറഞ്ഞത് ഈ ഒരു യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഭാഗത്തു നിന്നും എന്തെങ്കിലും ചെയ്യണം മോദിയെ കൊണ്ട് അതിനു ഉറപ്പായിട്ടും സാധിക്കുമെന്നൊക്കെ പറഞ്ഞിരുന്നു.ഏതായാലും മോഡി അവിടെ സന്ദർശനം എല്ലാം കഴിഞ്ഞു തിരിച്ചു ഇന്ത്യയിലെത്തി. അതിന് പിന്നാലെ തന്നെ എല്ലാവരും റഷ്യയും ഉക്രൈനെയും ഇന്ത്യയും വീക്ഷിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു,
അമേരിക്കയ്ക്ക് ഈ സന്ദർശത്തിൽ വല്യ തലപര്യമില്ല എന്നുള്ളത് മറ്റൊരു കാര്യം എന്നാൽ പ്രത്യക്ഷ്യത്തിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നുമുണ്ട്. ഏതായാലും ആ സന്ദർശനം എല്ലാം കഴിഞ്ഞു വന്നു ദിവസങ്ങൾ കഴിയുമ്പോഴാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലേക്ക് പോകുന്നു എന്നുള്ള റിപ്പോർട്ടുകൾ കേന്ദ്രം പുറത്തു വിട്ടിരിക്കുന്നത് . എന്തായിരിക്കും ഈ സാഹചര്യത്തിൽ വീണ്ടും അജിത് ഡോവൽ റഷ്യയിലേക്ക് പോകാനുള്ള കാരണം .ഇതിനു പിന്നിൽ എന്തെങ്കിലും നയതന്ത്രപരമായിട്ടുള്ള പൊളിറ്റിക്കലായിട്ടുള്ള സ്ട്രാറ്റജികൾ ഉണ്ടോ എന്നുള്ളതാണ് എല്ലാവരും പരിശോധിക്കുന്നത് . എന്തായാലും വളരെ നാളുകൾക്ക് ശേഷമാണ് അജിത് ഡോവലിന്റെ പേര് വാർത്തകളിൽ നിറയുന്നത്, അതിനു മുൻപ് സ്ഥിരം അദ്ദേഹത്തിന്റെ കഥകളും മറ്റുമാണ് കേട്ടിരുന്നത്. അജിത് ഡോവൽ അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി പല രാജ്യങ്ങളും സന്ദർശിക്കാറുണ്ട് . പക്ഷെ അതൊന്നും എക്‌സിൽ ഒന്നും പങ്കുവയ്ക്കാറില്ല കാരണം ആ യാത്രകൾക്കൊക്കെ എന്തെങ്കിലും കൃത്യമായ കാരണവും ഉണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്ന രാജ്യങ്ങളിൽ എല്ലാം അതിന് മുൻപ് ആഴ്ചകൾക്ക് മുൻപോ ദിവസങ്ങൾക്ക് മുൻപോ അജിത് ഡോവലും സംഘവും യാത്ര പോകാറുണ്ട്.ഇതിനു മുൻപും മോദിയും ജയശങ്കറും ഇന്ത്യൻ സംഘവും ചേർന്ന് റഷ്യ ഉക്രൈൻ യുദ്ധം അവസാനപ്പിക്കാനുള്ള 10 ലിസ്റ്റ് അടങ്ങിയിട്ടുള്ള ഫോർമുല തയ്യാറാക്കിയിരുന്നു. അതാണ് ടെലിഫോണിക് വഴിയും മോദി പുട്ടിനുമായും സെലിൻസ്കിയുമായി എല്ലാം ഇതിനെ കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു എന്നുള്ള റിപോർട്ടുകൾ പുറത്തു വന്നിട്ടുണ്ടയിരുന്നു. മാത്രമല്ല അതിൽ ഏകദേശം 4 നിർദ്ദേശങ്ങൾ വിജയിക്കുകയും യുദ്ധം അവസാനിപ്പിക്കുനതിയന്റെ ഒരു 40 ശതമാനം പൂർത്തിയാവുകയും ചെയ്തിരുന്നു. ഇനി ബാക്കി കൂടി ഇരു രാജ്യങ്ങളും ആയിട്ടുള്ള ചർച്ചകൾ വഴി നടപ്പിലാക്കാൻ സാധിച്ചാൽ യുദ്ധം പൂർണമായും അവസാനിപ്പിക്കാൻ സാധിക്കും എന്നുള്ള ആത്മവിശ്വാസം ഉണ്ട്.
അതും കൂടി ഇപ്പോൾ ഈ യാത്രയുടെ ഭാഗമായി പോകുമ്പോൾ ചർച്ചയാകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ടാണ് രണ്ടര വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ഇന്ത്യയുടെ മധ്യസ്ഥത നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.റഷ്യ യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയോടും വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുട്ടിനുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി യുക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച ചെയ്തിരുന്നു.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ കണ്ടശേഷം നരേന്ദ്ര മോദി വ്‌ലാഡിമിര്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ചതോടെയാണ് സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റമുണ്ടായത്. രാഷ്ട്രീയ, നയതന്ത്ര ചര്‍ച്ചകളിലൂടെ യുക്രൈയ്ന്‍ - റഷ്യ പ്രശ്‌ന പരിഹാരത്തിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി, റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഈ ഫോണ്‍ ചര്‍ച്ചയിലാണ് അജിത് ഡോവലിനെ റഷ്യയിലേക്ക് അയയ്ക്കാന്‍ തീരുമാനമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദര്‍ശന തീയതി സംബന്ധിച്ച് വ്യക്തതയില്ല. സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സമാധാനത്തിനായി ഇരു രാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നും നിര്‍ദേശിച്ചിരുന്നു.അതായത് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്ന ഫോർമുല ഇരു രാജ്യങ്ങളും അംഗീകരിക്കാൻ തയ്യാറായാൽ യുദ്ധം അവസാനിക്കും.
മോദി സർക്കാർ ഭരണത്തിൽ വന്നതിന് ശേഷമുള്ള ഇന്ത്യയെ മറ്റു രാജ്യങ്ങൾ അതിൽ വമ്പൻ ശക്തികളടക്കം എങ്ങനെയാണ് കാണുന്നത് എന്നുള്ളത് വിവരിക്കേണ്ട കാര്യമല്ല. ഏത് മേഖലയിൽ ആണെങ്കിൽ പോലും ഇന്ത്യ ഇന്നൊരു ആഗോള ശക്തിയായി മാറിയിരിക്കുകയാണ്.പല കാര്യങ്ങളിലും ഇന്ത്യയുടെ നിലപാട് എല്ലാം രാജ്യങ്ങളും ഏറെ ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നതും. ഇന്ത്യയ്ക്ക് പ്രശ്‌ന പരിഹാരത്തിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് റഷ്യന്‍ അധികൃതരും വ്യക്തമാക്കിയിരുന്നു. യുക്രെയ്‌നില്‍ എത്രയും വേഗം സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഇന്ത്യ ഒരുക്കമാണെന്നു പറഞ്ഞ മോദി, വ്യക്തിപരമായി ഇടപെടാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തിന് അവസാനം കാണാന്‍ റഷ്യയും യുക്രെയ്നും ഉള്ളുതുറന്നു ചര്‍ച്ച നടത്തണമെന്നും പ്രായോഗികമായ ഇടപെടലുകളിലൂടെയേ പരിഹാരം ഉണ്ടാകൂവെന്നും ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യ വ്യക്തമാക്കിരുന്നു.
സെപ്റ്റംബര്‍ 10,11 തീയതികളിലായിരിക്കും അജിത് ഡോവലിന്റെ സന്ദര്‍ശനം. ബ്രിക്‌സ്-എന്‍.എസ്.എ യോഗത്തിലും അജിത് ഡോവല്‍ പങ്കെടുക്കും. യോഗത്തിനിടെ റഷ്യ, ചൈന പ്രതിനിധികളുമായി അജിത് ഡോവല്‍ ചര്‍ച്ച നടത്തും. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യക്കും ചൈനക്കും പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും പറഞ്ഞിരുന്നു. എന്നാല്‍, യുക്രെയ്‌നെ ഒഴിവാക്കി സംഘര്‍ഷം പരിഹരിക്കുകയെന്നത് ഒരിക്കലും ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് റഷ്യക്കും യുക്രൈനുമിടയിൽ മധ്യസ്ഥരായി പ്രവർത്തിക്കാനാവും എന്നും പുടിൻ വ്യക്തമാക്കിയിരുന്നു.
ഈ വർഷം ഒക്ടോബർ 22 മുതൽ 24 വരെ റഷ്യയിൽവെച്ച് ബ്രിക്‌സ് ഉച്ചകോടി നടക്കാനിരിക്കെയാണ് പുടിൻ ചർച്ചകളെക്കുറിച്ച് വീണ്ടും സംസാരിക്കുന്നത്. റഷ്യ, ചൈന, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് അംഗങ്ങൾ. ഇത് മാത്രമല്ല ഇന്ത്യയിലും യുദ്ധത്തിന് സജ്ജമാവുകയാണ് . ബംഗ്ളാദേശിന്റെ ഭാഗത്തു നിന്നുള്ള ഒരു അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് . അതുകൊണ്ട് ആ മേഖലയിൽ എല്ലാം സുരക്ഷാ കർശനമാക്കിയിരിക്കുകയാണ് . ഇപ്പോൾ അതിർത്തി കടന്നു ആരെങ്കിലും നുഴഞ്ഞു കയറുവാണേൽ ഉടനെ വെടി വച്ചിടുക എന്നുള്ളതാണ് ഇന്ത്യ സ്വീകരിക്കുന്നത്.
അതുകൊണ്ടാണ് പണ്ടത്തെ പോലെ നുഴഞ്ഞു കയറ്റം ഒന്നുമില്ലാത്തത്. നമ്മൾ ആണെങ്കിൽ കഴിഞ്ഞ ദിവസം കരുത്ത് വർദ്ധിപ്പിക്കാൻ അഗ്നി-4. മിസൈൽ ഒക്കെ പരീക്ഷണ വിക്ഷേപണം നടത്തിയിരിക്കുന്നത്. പാക്കിന്റെ ഭാഗത്തു നിന്നും അതിർത്തികളിൽ ഇത്തരത്തിൽ നുഴഞ്ഞു കയറ്റക്കാർ തംബ് അടിക്കുന്ന വാർത്തയൊക്കെ വന്നിരുന്നു. ഇന്ത്യ പലപ്പോഴും അവർക്ക് വാണിംഗ് നൽകിയിട്ടും അത് തുടരുകയാണ്. അതുകൊണ്ട് ഇതെല്ലം അവസാനിപ്പിക്കാൻ ആദ്യം വേണ്ടത് അവിടെയും സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകാം. ഇതെല്ലം അവസാനിപ്പിക്കാൻ ആദ്യം വേണ്ടത് ഒരു നയതന്ത്രമാണ് . അതാണ് അജിത് ഡോവലിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്നുള്ളതാണ് .
https://www.facebook.com/Malayalivartha