മൊബൈലുകള്‍ക്ക് മുമ്പ് ലോകത്ത് എത്തിയ പേജറുകള്‍ ...2024-ൽ മൊസാദിനെ തീർക്കാൻ മൊസാദ് തിരഞ്ഞെടുതത്ത് പേജറുകൾ എന്തുകൊണ്ട്..?

ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സ്‌ഫോടനമാണ് ലെബനനില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. പേജറുകള്‍ കൂട്ടത്തോട്ടെ പൊട്ടിത്തെറിച്ചത് ലോകജനതയെ ആശങ്കയില്‍ ആക്കുന്നു. ഈ യുദ്ധമുറ ഇസ്രായേലാണ് സ്വീകരിച്ചതെങ്കിലും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നതാണ് വസ്തുത. ലോകം മൊബൈല്‍ ഫോണുകള്‍ കീഴടക്കുന്നതിന് മുമ്പ് പോപ്പുലറായിരുന്ന ആശയവിനിമയ ഉപകരമായിരുന്നു പേജര്‍.
ചാരഭീഷണി ഉള്ളതു കൊണ്ടാണ് കാലഹരണപ്പെട്ട ഈ പേജറുകള്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്നത്. എന്നാല്‍ അവിരെയും ഞെട്ടിച്ച സ്‌ഫോടമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉണ്ടെങ്കിലും ഇതിനു പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. പേജറുകള്‍ സംബന്ധിച്ചും സ്‌ഫോടനങ്ങള്‍ എങ്ങനെയാണ് നടന്നതെന്നുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.
ഇപ്പോള്‍ പൊട്ടിത്തെറിച്ച സീരീസ് എല്ലാം ഒരേ സമയം വാങ്ങിയതാണോ? ലിഥിയം ബാറ്ററിയല്ലാത്ത മറ്റ് സ്ഫോടക വസ്തുക്കള്‍ അതില്‍ ഉണ്ടായിരുന്നോ? ഏതെങ്കിലും സോഫ്റ്റ് വെയര്‍ ഹാകിങിലൂടെ അറ്റാക്ക് നടന്നതാണോ? അതേത് രീതിയിലാണ് ഹാര്‍ഡ് വെയറിനെ ബാധിക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇതോടെ ഉയരുന്നുണ്ട്. സൈബര്‍ വാറിന്റെ പുതിയ മുഖം തുറന്ന് ഇസ്രായേല്‍ നടത്തുന്ന അറ്റാക്ക് ലോകത്തെ എഐ യുഗത്തില്‍ എവിടെയെത്തിക്കും എന്ന് നമുക്ക് നോക്കിക്കാണേണ്ടിയിരിക്കുന്നു.
എന്താണ് പേജര്‍?
1960കളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ച ചെറിയ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍. പേജറിലൂടെ ഒരാള്‍ മറ്റൊരാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് അറിയിക്കുന്നതിന് റേഡിയോ തരംഗങ്ങളിലൂടെ ഡിജിറ്റല്‍ സിഗ്‌നലുകള്‍ അയയ്ക്കുന്നു. ചെറിയ ടെക്സ്റ്റ് മെസേജുകളും ഈ ഉപകരണത്തിലൂടെ അയയ്ക്കാന്‍ കഴിയും.
മൊബൈല്‍ ഫോണുകള്‍ വ്യാപകമാകുന്നതിന് മുമ്പ്, പേജര്‍ ഒരു സാധാരണ ആശയവിനിമയ മാര്‍ഗമായിരുന്നു. പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും അടിയന്തര സേവന ജീവനക്കാര്‍ക്കും ഇടയില്‍ സാധാരണയായി ഉപയോഗിച്ചിരുന്നു. സൈനിക, സുരക്ഷാ മേഖലകളിലും ഇത് ഉപയോഗിച്ചിരുന്നു.
മിക്ക പേജര്‍മാര്‍ക്കും റേഡിയോ ഫ്രീക്വന്‍സികള്‍ വഴി സന്ദേശങ്ങള്‍ ലഭിക്കുന്നത് ഒരു ബേസ് സ്റ്റേഷനില്‍ നിന്നോ സെന്‍ട്രല്‍ ഡിസ്പാച്ചില്‍ നിന്നോ ആണ്. ഈ സന്ദേശങ്ങള്‍ സംഖ്യാ (ഉദാ. ഫോണ്‍ നമ്പര്‍) അല്ലെങ്കില്‍ ആല്‍ഫാന്യൂമെറിക് (ടെക്സ്റ്റ്) ആകാം. ഉപകരണം പിന്നീട് ഉപയോക്താവിനെ അറിയിക്കുന്നതിനുള്ള സന്ദേശം പ്രദര്‍ശിപ്പിക്കുന്നു. ഒരു സന്ദേശം അയയ്ക്കുമ്പോള്‍, ടു-വേ പേജറുകള്‍ ഉപയോഗിക്കുന്നു, അവ സാധാരണമല്ല, ഇതുപയോഗിച്ച് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ചെറിയ ടെക്സ്റ്റുകളായി മെസേജുകള്‍ കൈമാറാനാകും.
ഒരു ഇന്‍കമിംഗ് സന്ദേശത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കുന്നതിന് പേജറുകള്‍ പലപ്പോഴും ഒരു ടോണ്‍, ബീപ്പ് ശബ്ദമോ അല്ലെങ്കില്‍ വൈബ്രേഷനോ പുറപ്പെടുവിക്കും. ഇത് നോട്ടിഫിക്കേഷന് സമാനമായി വിലയിരുത്താം. ഇത് പിന്നീട് ടെക്സ്റ്റ് മെസേജിലേക്ക് വികസിച്ചു. അറുപതുകളിലാണ് ഇത് വികസിപ്പിച്ചെങ്കിലും ഇന്ത്യയില്‍ അടക്കം വ്യാപകമായത് 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലുമാണ്. മൊബൈല്‍-മുമ്പുള്ള കാലഘട്ടത്തില്‍ പേജറുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. അടിയന്തിരവും വിശ്വസനീയവുമായ ആശയവിനിമയം ആവശ്യമുള്ള മേഖലകളില്‍ പേജറുകള്‍ ജനപ്രിയമായിരുന്നു. മൊബൈല്‍ വ്യാപകമായതിന് ശേഷവും ആരോഗ്യ സുരക്ഷാമേഖലകളില്‍ പേജറുകള്‍ ഉപയോഗിക്കാറുണ്ട്ള്‍.
മൊബൈല്‍ ഫോണുകളുടെ വളര്‍ച്ചയും അവയിലെ വിപുലമായ ഫീച്ചറുകളും കാലക്രമേണ പേജറുകളുടെ ഉപയോഗം ഗണ്യമായി കുറച്ചു. വോയ്‌സ് കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഇന്റര്‍നെറ്റ് ആക്‌സസ് എന്നിവയുള്‍പ്പെടെ കൂടുതല്‍ വിപുലമായ ആശയവിനിമയ ഓപ്ഷനുകള്‍ മൊബൈല്‍ ഫോണുകള്‍ വാഗ്ദാനം ചെയ്തു. ഇതോടെ പേജറുകള്‍ക്ക് അന്ത്യമായി.
https://www.facebook.com/Malayalivartha


























