Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

ഇസ്രയേലിനെ ഞെട്ടിച്ച് 200 ബാലിസ്റ്റിക് മിസൈലുകള്‍; ഒരേ സമയം ആള്‍നാശവും മാനക്കേടും: തിരിച്ചടിക്കാൻ മണിക്കൂറുകൾ മാത്രം...

02 OCTOBER 2024 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

ഒരേ നിമിഷം 200 ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതോടെ ഇസ്രായേല്‍ ഞെട്ടി. പ്രതിരോധം ഒരുക്കുന്നതിനു മുന്‍പ് പന്ത്രണ്ടാം മിനിറ്റില്‍ മിലൈസുകളേറെയും ജറുസലേമിലും ടെല്‍ അവൈവിലും സ്‌ഫോടനം നടത്തി. ഇസ്രായേലിനെ നടുത്തി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനിടെ മലയാളികള്‍ ഉള്‍പ്പെടെ ഒരു കോടി ഇസ്രായേല്‍ പൗരന്മാര്‍ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഏതു നിമിഷവും മിലൈസുകള്‍ വീഴാമെന്നിരിക്കെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

ഒരേ സമയം ആള്‍നാശവും മാനക്കേടുമുണ്ടായ സാഹചര്യത്തില്‍ ഇനിയുള്ള മണിക്കൂറുകളില്‍ തിരിച്ചടിക്കാന്‍ ഇസ്രായേല്‍ അമേരിക്കയ്‌ക്കൊപ്പം കോപ്പു കൂട്ടുകയാണ്. ഫ്രാന്‍സും ബ്രിട്ടണും ഇസ്രായേലിന് പിന്‍തുണ അറിയിച്ചതോടെ വന്‍യുദ്ധത്തിലേക്കാണ് കാര്യങ്ങളുടെ നീക്കം. ആളും ആയുധവുമായി അമേരിക്ക സഹായവുമായി ഇസ്രായേലിന് ഒപ്പം കൂടിയതോടെ ലോകയുദ്ധത്തിന്റെ പ്രതീതിയിലേക്ക് നീങ്ങുകയാണ് പശ്ചിമേഷ്യ.

ഇസ്രായേല്‍ അടുത്ത മണിക്കൂറുകളില്‍ ഇറാനെ മാത്രമല്ല ലബനോനെയും സിറിയയെയും പാലസ്തീനെയും തകര്‍ത്തു തരിപ്പണമാക്കുമെന്ന ഭീതിയാണ് ലോകമെമ്പാടും. ഗാസയിലേക്കും ലബനനിലേക്കും നടത്തിയ ആക്രമണത്തിനും ഹമാസ് മേധാവി ഇസ്മയില്‍ ഹനിയേയുടെയും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറള്ളയുടെയും കൊലപ്പെടുത്തിയതിനുമുള്ള തിരിച്ചടിയാണ് ഇറാന്റെ ആക്രമണത്തിനു പിന്നിലെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് പ്രസ്താവിച്ചിരിക്കുന്നു.


ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലുള്ള മൂന്ന് സൈനിക കേന്ദ്രങ്ങളാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ലക്ഷ്യമിട്ടത്. ചൊവ്വാഴ്ച രാത്രിയോടെ ടെല്‍ അവീവിലേക്കും ജറുസലേമിലേക്കുമായിരുന്നു ഇറാന്റെ മിസൈല്‍വര്‍ഷം. ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും വലിയ തോതില്‍ നഷ്ടം ഇസ്രായേലില്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനവാസ മേഖലകളില്‍ മിസൈലുകള്‍ പതിച്ചതിനാള്‍ ഏറെപ്പേര്‍ക്ക് പരിക്കുണ്ടായതായി പറയുന്നു.

 

 

അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇറാന്റെ മിസൈലുകള്‍ സ വെടിവെച്ചിട്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നതെങ്കിലും കുറെ മിസൈലുകള്‍ ടെല്‍ അവൈവിലും ജറുസലേമിലും പതിച്ചുവെന്ന് വ്യക്തമാണ്. തൊടുത്തുവിട്ട എണ്‍പതു ശതമാനം മിസൈലും ലക്ഷ്യം കണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ശബ്ദത്തിന്റെ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന ഇമാദ്, ഗദര്‍ മിസൈലുകളും ഇന്നലെ രാത്രി ഇറാന്‍ പ്രയോഗിച്ചിരുന്നു. ഇത് ഇറാനില്‍ നിന്ന് 12 മിനിറ്റിനുള്ളില്‍ ഇസ്രായേലില്‍ പാഞ്ഞെത്തുകയും ചെയ്തു.

 

 

 

ഇറാന്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള ഒരുക്കത്തിലാണെന്ന് ഇസ്രായേല്‍ ഇന്നലെ രാത്രിതന്നെ പ്രസ്താവിച്ചിരുന്നു. ഇസ്രായേലിനെ സഹായിക്കുന്നതിനും മേഖലയിലെ അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കുന്നതിനുമുള്ള തയാറെടുപ്പിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കുക മാത്രമല്ല നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വൈറ്റ്ഹൗസില്‍ അടിയന്തര യോഗവും വിളിച്ചുകൂട്ടി.

 

 

ഇറാന്റെ മിസൈലുകള്‍ പതിക്കുന്നതിന് മുന്നോടിയായി ഇസ്രയേലില്‍ രാത്രി 10.8ന് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയിരുന്നു. ജനങ്ങള്‍ ബങ്കറുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറ്റണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഇത്രയും വലിയൊരു ആക്രമണം ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇന്നലത്തെ ആക്രമണത്തിനു പിന്നാലെ ഇറാനെ തരിപ്പണമാക്കുന്ന തിരിച്ചടി നല്‍കുമെന്നാണ് ഇസ്രയേല്‍ പ്രസ്താവിച്ചിരിക്കുന്നത്. തെക്കന്‍ ലബനോനിലെ ഐനുല്‍ ഹില്‍വയില്‍ നിരവധി പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഫലസ്തീനി അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ ശക്തമായ ബോംബാക്രമണം നടത്തിയതില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്.

 

 

ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിനു നേരെ ഫാദി-4 റോക്കറ്റുകള്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെടുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. തെല്‍ അവീവിന് സമീപം കഫര്‍ ഖാസിമില്‍ റോക്കറ്റ് വീണ് റോഡ് തകര്‍ന്നിട്ടുണ്ട്. അപ്പര്‍ ഗലീലി മേഖലയില്‍ 15 റോക്കറ്റുകള്‍ പതിച്ചതായും ഇസ്രായേല്‍ സ്ഥിരീകരിക്കുകയും ചെയ്തു.

മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുറിയോണിലെ വിമാനസര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനു മുന്‍പ് ഏപ്രിലിലിലും ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചെങ്കിലും അന്ന് അയച്ച മിസൈലുകളില്‍ ഏറെയും ഇസ്രയേല്‍ വെടിവെച്ചിട്ടിരുന്നു. തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഇസ്രായേല്‍ കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്‍ ഭീകരമായ ആക്രമണവുമായി രംഗത്തുവരുന്നത്.

 

ലബനോനെ പിടിച്ചെടുക്കാന്‍ തന്നെയാണ് ഇസ്രായേലിന്റെ തീരുമാനം. അധിനിവേശത്തിനു മുന്നോടിയായി അതിര്‍ത്തിയിലെ 25 ഗ്രാമങ്ങളൊഴിയാന്‍ ലെബനീസ് പൗരരോട് ഇസ്രയേല്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇസ്രായേലിനെ ചെറുക്കാന്‍ പശ്ചിമേഷ്യയിലെ ഇസ്ലാമിക ശക്തികള്‍ ഒന്നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (14 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (37 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (45 minutes ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (58 minutes ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (2 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (3 hours ago)

Malayali Vartha Recommends