Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ഇറാന്റെ കീഴിലെ ആണവ കേന്ദ്രങ്ങൾ, അവയിൽ അതീവ രഹസ്യമായി നടക്കുന്ന പ്രവർത്തനങ്ങൾ... ഇറാനിലും ഇസ്രായേലിലും മിതമായ തീവ്രതയിലുള്ള ഭൂചലനം.. പിന്നില്‍ ഇറാന്‍ നടത്തിയ ആണവ പരീക്ഷണമെന്ന് ഊഹാപോഹം...

08 OCTOBER 2024 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

അധികം കളിച്ചാൽ ആഞ്ഞടിക്കുമെന്ന് ഇറാനു നേരെ ഇസ്രയേല്‍ നിരന്തരം വെല്ലുവിളി മുഴക്കുമ്പോഴെല്ലാം ലോകം ആശങ്കയോടെ ചിന്തിക്കുന്ന ഒന്നുണ്ട്; ഇറാന്റെ കീഴിലെ ആണവ കേന്ദ്രങ്ങൾ, അവയിൽ അതീവ രഹസ്യമായി നടക്കുന്ന ആണവ സംപുഷ്ടീകരണ പ്രവർത്തനങ്ങൾ... ഇതിനോടകം ഈ രഹസ്യകേന്ദ്രങ്ങളിലൊന്നിൽ ഇറാൻ ഒരു അണുബോംബ് നിർമിച്ചെടുത്തിട്ടുണ്ടാകുമോ? നിലവിലെ ആണവ സൗകര്യങ്ങളുപയോഗിച്ച് ഒരു അണുബോംബ് നിർമിച്ചെടുക്കാൻ ഇറാന് എത്ര സമയം വേണ്ടിവരും? എന്നുള്ള സംശയങ്ങൾ എല്ലാം തന്നെ നിലനിക്കുകയാണ് . 

 

മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഇറാനെതിരായ നിർണായക നടപടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇറാന്റെ ആണവ ശക്തി നശിപ്പിക്കണമെന്നും അവരുടെ പ്രധാന ഊർജ സംവിധാനങ്ങൾ തകർക്കണമെന്നും ഈ ഭീകര ഭരണകൂടത്തിന് ശക്തമായ പ്രഹരമേൽപ്പിക്കണമെന്നുമായിരുന്നു ബെന്നറ്റിന്റെ വാക്കുകൾ. ആണവായുധ ശേഷി ഇല്ലെങ്കിലും ഇറാന്റെ ആണവ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്.അതേസമയം, ഇപ്പോൾ വീണ്ടും ഒരു സംശയം ഉടലെടുക്കുകയാണ് . അതായത് . ഒക്ടോബര്‍ 5 ശനിയാഴ്ച രാത്രി ഇറാനിലും ഇസ്രായേലിലും മിതമായ തീവ്രതയിലുള്ള ഭൂചലനം സംഭവിച്ചതിന് പിന്നില്‍ ഇറാന്‍ നടത്തിയ ആണവ പരീക്ഷണമെന്ന് ഊഹാപോഹം.

സമയത്തിന്റെ നേരിയ വ്യത്യാസത്തിലാണ് ഇരു രാജ്യങ്ങളിലും ഭൂചലനമുണ്ടായതെന്നാണ് ആണവ പരീക്ഷണ സംശയത്തിന് കാരണമായത്. ഇറാനിലെ സെംനാന്‍ പ്രവിശ്യയിലെ അരദാന്‍ നഗരത്തിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.5 ആയിരുന്നു തീവ്രത. പ്രാദേശിക സമയം രാത്രി 10:45ഓടെയാണ് ഭൂകമ്പം ഉണ്ടായത്. അതിന്റെ പ്രഭവകേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം ആഴത്തിലായിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ടെഹ്റാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഇസ്രായേലില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു.

 

യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മിക് സെന്ററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പം ഏകദേശം 12 മണിക്കാണ് സംഭവിച്ചതെങ്കിലും തീവ്രത വളരെ കുറവായിരുന്നു.ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഈ രണ്ട് രാജ്യങ്ങളിലെയും ഭൂകമ്പങ്ങളെ ഇറാന്റെ ആണവ പരീക്ഷണങ്ങളുമായി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ബന്ധിപ്പിക്കാന്‍ തുടങ്ങി.ഭൂകമ്പമല്ല ഇറാന്‍ നടത്തിയ ഭൂഗര്‍ഭ ആണവപരീക്ഷണങ്ങളെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളിലും ഞെട്ടല്‍ അനുഭവപ്പെട്ടത് എന്ന് പല റിപ്പോര്‍ട്ടുകളിലും ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.ഇറാനില്‍ ഭൂകമ്പം ഉണ്ടായത് ആണവ നിലയത്തിന് വളരെ അടുത്താണെന്നും അതിനാല്‍ ഭൂകമ്പമാണോ ആണവ പരീക്ഷണമാണോ ആഘാതത്തിന് കാരണമെന്ന് പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇറാനിലെ ഭൂകമ്പത്തിന്റെ കേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം താഴ്ചയിലായതിനാല്‍ ഭൂഗര്‍ഭ ആണവ പരീക്ഷണമായിരിക്കാമെന്ന് മറ്റൊരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇറാന്റെ ആണവപരീക്ഷണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമാകുന്നത്.ആണവായുധ വികസനത്തിന് ഇറാന് എത്രമാത്രം സാധിക്കും എന്നതിലാണ് ചർച്ചകളേറെയും . അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവർത്തികളും . പോരെങ്കില്‍ ഇസ്രയേലിന് അമേരിക്ക തന്നെ ആണവായുധം നല്‍കാനും സാധ്യതയുണ്ട്. പക്ഷെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്‌ഷ്യം വയ്ക്കുന്നതിനോട് അമേരിക്ക ആദ്യമേ എതിർപ്പ് അറിയിച്ചിട്ടുണ്ട് . 

ഈ പശ്ചാത്തലത്തില്‍ ആണവായുധം ഉപയോഗിക്കുമോ എന്ന ഭയം ലോകത്തിനുണ്ടാകുന്നതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ തിരിച്ചടിക്ക് പ്രതികാരമായി ഇറാനിലെ ആണവ നിലയങ്ങള്‍ ആക്രമിക്കാനുള്ള ഇസ്രയേല്‍ നീക്കത്തില്‍ ചങ്കിടിക്കുന്നതിപ്പോള്‍ അമേരിക്കയ്ക്കാണ്. ഒരു കാരണവശാലും ആണവ നിലയങ്ങള്‍ ആക്രമിക്കരുതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ അത് വലിയ ആണവയുദ്ധത്തില്‍ കലാശിക്കുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (3 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends