Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ആ രാത്രി തട്ടിയെടുത്ത നിരപരാധികളായ 250 ഇസ്രായേലികളെ ഹമാസുകള്‍ കൊന്നൊടുക്കി? ഹമാസുകളുടെ ഭൂഗര്‍ഭ തുരങ്കത്തിലും ഒളിത്താവളങ്ങളിലും ഇസ്രായേല്‍ രഹസ്യ നീരീക്ഷണം

08 OCTOBER 2024 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

ആ രാത്രി  തട്ടിയെടുത്ത നിരപരാധികളായ 250  ഇസ്രായേലികളെ  ഹമാസുകള്‍ കൊന്നൊടുക്കിയതായി ഇസ്രായേല്‍ കരുതുന്നു. അവരൊരിക്കലും തിരികെ വരാനിടയില്ല. അവരെ ജീവനോടെ കിട്ടിയിട്ടു കാര്യവുമില്ല.  ഇസ്രായേലി സ്ത്രീകളെ ഹമാസുകള്‍ പീഢിപ്പിച്ചുകൊന്നുവെന്നും നൂറിലേരെ കുഞ്ഞുങ്ങളെ ചാമ്പലാക്കിയെന്നുമാണ് ഇസ്രായേല്‍ കരുതുന്നത്. ഹമാസുകളുടെ ഭൂഗര്‍ഭ തുരങ്കത്തിലും ഒളിത്താവളങ്ങളിലും ഇസ്രായേല്‍ രഹസ്യ നീരീക്ഷണം നടത്തിയിട്ടും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അതിനിടെ ഹമാസിനെതിരെ ഇസ്രായേല്‍ യുദ്ധം  തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മരണം നാല്‍പത്തി രണ്ടായിരം കഴിഞ്ഞിരിക്കുന്നു.

ഇതോടകം പരിക്കേറ്റവര്‍ എട്ടു ലക്ഷം പേരാണ്. ലക്ഷ്യം നേടിയെന്നതിനു സൂചകമായി  ഹമാസിനെ പൂര്‍ണമായി കീഴക്കിയെന്നും ഹമാസ് തീവ്രവാദം ഇനി തലപൊക്കില്ലെന്നും ഇസ്രായേല്‍ പ്രസ്താവിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദി സംഘം ഇസ്രയേലിലേക്ക് കടന്നുകയറി മിന്നലാക്രമണം നടത്തുകയും ആയിരത്തിലേറെപ്പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അതിനുശേഷം ഇസ്രയേല്‍ തുടങ്ങിയ പ്രതികാര യുദ്ധം ഇന്നും രൂക്ഷമായി തുടരുകയാണ്.

ഇസ്രായേലിനു നേരെ ഹമാസ് നടക്കിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികവേളയിലാണ് ഹമാസിന് തീര്‍ക്കുവെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഹിസ്ബുള്ള തീവ്രവാദികളെയും ഉന്‍മൂലനം ചെയ്യുമെന്നും അതിനായി യുദ്ധം തുടരുമെന്നും നെതന്യാഹു പറയുന്നു.  ഹമാസുകള്‍ തട്ടിക്കൊണ്ടുപോയ  ആയിരത്തിലേറെ ഇസ്രയേലി ജനതയെ തിരിച്ചുകൊടുക്കാന്‍ തയാറാകാത്തിടത്തോളം കാലം പോരാട്ടം തുടരുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചതോടെ ഇനിയും യുദ്ധം  തുടരുമെന്ന് തീര്‍ച്ചയായിരിക്കുന്നു.

ഹമാസുകളെ ഉന്‍മൂലനം ചെയ്തതിനു പിന്നാലെ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ആക്രമണം ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.  തെക്കന്‍ ബെയ്‌റൂട്ടില്‍ ഹിസ്ബുല്ലയുടെ സാന്നിധ്യമുള്ള മേഖലകള്‍ അപ്പാടെ  തകര്‍ത്തുകഴിഞ്ഞു. ഹിസ്ബുല്ലയുടെ ആയുധശേഖരം  സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ മിസൈല്‍  സ്‌ഫോടനം നടത്തുക മാത്രമല്ല ഹിസ്ബുല്ലയുടെ രണ്ട് കമാന്‍ഡര്‍മാരെയും വകവരുത്തി. ഹിസ്ബുല്ല കമാന്‍ഡര്‍ ഖാദര്‍ അലി താവിലിനെ കഴിഞ്ഞ ദിവസം  വധിച്ചെന്ന സൈന്യത്തിന്റെ പ്രഖ്യാപനത്തില്‍ ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. സിറിയയുടെ മധ്യമേഖല ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പരക്കെ നാശനഷ്ടമുണ്ടായി. ഒരു വര്‍ഷം നീണ്ട യുദ്ധം എന്നു പറഞ്ഞാല്‍പോരാ  ഇസ്രയേലിന്റെ  ചരിത്രത്തിലെ ഏറ്റവും വലിയ മുറിവിന് ഇന്ന് ഒരു വര്‍ഷമായി എന്നതാണ് യാഥാര്‍ഥ്യം.  

ലോകത്തിലെതന്നെ  ഏറ്റവും മികച്ച   രഹസ്യാന്വേഷണ ഏജന്‍സിയായ ഇസ്രായേലിന്റെ  മൊസാദിന്റെ ചാരക്കണ്ണുകളെ വെട്ടിച്ചാണ്  ഹമാസ്  അര്‍ധരാത്രി ഒളിയാക്രമണം നടത്തിയത്. അന്നേ ദിവസം ഇസ്രായേലികള്‍ക്ക് കൂടാരത്തിരുന്നാള്‍ ദിവസമായിരുന്നു.  ഗാസ അതിര്‍ത്തി വഴി കടന്നുകയറിയ ആയിരത്തോളം ഹമാസ് സായുധ സംഘാംഗങ്ങള്‍ വീടുകളിലേക്കും സംഗീത പരിപാടി നടന്ന സ്ഥലങ്ങളിലേക്കുമെല്ലാം ഇരച്ചുകയറി തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു.
അന്നു രാവിലെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക മാത്രമല്ല  ഇസ്രയേല്‍ നടത്തിയ  പ്രത്യാക്രമണത്തില്‍ ഗാസ മുനമ്പ് പൂര്‍ണമായി തകര്‍ത്തുതരിപ്പണമായി.  വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അഭയാര്‍ഥി ക്യാംപുകള്‍ അങ്ങനെ എല്ലായിടങ്ങളിലും ഇസ്രയേല്‍ സൈന്യം ഇരച്ചുകയറി.  ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയ്ക്കും ഹൂതികള്‍ക്കും നേരെ ഇസ്രേയേല്‍ തലങ്ങും വിലങ്ങും മിസൈലുകള്‍ വര്‍ഷിച്ചു.
 

ഒക്ടോബര്‍ ഏഴിന്  ഒളിയാക്രമണം നടത്തിയ എല്ലാ ഹമാസ് നേതാക്കളെയും ഇസ്രായേല്‍ ഇതോടകം കൊന്നുകഴിഞ്ഞു. ഹമാസ് ഇപ്പോള്‍ നേതാക്കളില്ലാത്ത പ്രസ്ഥാനമാണ്. ഗാസയില്‍ മാത്രം നാല്‍പത്തോരായിരത്തിലധികം പേരാണ് ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചത്. ഗാസയില്‍ നിന്നു മാത്രം അഞ്ചു ലക്ഷം പേര്‍ പലായനം ചെയ്തു. ഇന്നലെ രാത്രി മുതല്‍ വടക്കന്‍ ഗാസയിലും തെക്കന്‍ ബെയ്‌റൂട്ടിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഗാസ മുനമ്പില്‍  അഭയകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മോസ്‌കിനു നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 19 പേരാണ്  കൊല്ലപ്പെട്ടത്. ഇതേ് നഗരത്തിലെ അഭയകേന്ദ്രമായ സ്‌കൂളിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബെയ്റൂട്ടില്‍ ഹിസ്ബുല്ലയുടെ സാന്നിധ്യമുള്ള മേഖലകള്‍ ഇസ്രായേല്‍ തകര്‍ത്തു.

ബദ്ധശത്രുവായി ഇസ്രായേല്‍ വീക്ഷിക്കുന്ന ഇറാനെതിരായ തിരിച്ചടിക്ക് എല്ലാ ഓപ്ഷനുകളും തുറന്നിട്ടുണ്ടെന്ന് ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചതിനാല്‍ ഇസ്രായേല്‍ ഇന്നു രാത്രി ഇറാനെ ആക്രമിക്കുമെന്നാണ് സൂചന.  ഈ ഭിതിയില്‍  ഇറാന്‍ ഒമ്പത് മണിക്കൂര്‍ രാജ്യവ്യാപകമായി വിമാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. യുദ്ധം  ഒരു വര്‍ഷം പിന്നിടുമ്പോഴും ഗാസ, ലെബനന്‍, ഇറാന്‍ എന്നിവിടങ്ങളിലെ നഗരങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (3 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends