Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

28 അടി ഉയരത്തില്‍ ചുഴലിക്കാറ്റ് ....കാറ്റഗറി 5 ലേക്ക് മാറിയതോടെ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്ക. മില്‍ട്ടന്‍ ചുഴലിക്കാറ്റ് കര തൊട്ടു കഴിഞ്ഞു..ഇനി സംഭവിക്കുന്നത്

10 OCTOBER 2024 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

കാറ്റഗറി 5 ലേക്ക് മാറിയതോടെ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്ക. മില്‍ട്ടന്‍ ചുഴലിക്കാറ്റ് കര തൊട്ടു കഴിഞ്ഞു. ഫ്‌ളോറിഡയിലാണ് കര തൊട്ടത്. 28 അടി ഉയരത്തില്‍ ചുഴലിക്കാറ്റ് വെള്ളമെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡ്രോള്‍ ദൃശ്യങ്ങളില്‍ തിരമാല പോലെ വെള്ളം ആര്‍ത്തിരമ്പി വരുന്നത് വ്യക്തം. ഇതോടെ ഈ ചുഴലിയുടെ തീവ്രത ഏവരും തിരിച്ചറിയുകയാണ്. നേരത്തെ ഫ്‌ളോറിഡയില്‍ നിന്നും ആളുകളെ എല്ലാം ഒഴിപ്പിച്ചതിനാല്‍ ആളാപയാമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഭരണകൂടം. എങ്കിലും ഫ്‌ളോറിഡയെ ആകെ ഈ ചുഴലി തച്ചു തകര്‍ക്കുമെന്ന ആശങ്ക ശക്തമാണ്.മിൽട്ടണ്‍ കൊടുങ്കാറ്റ് അമേരിക്കയിലെ സിയെസ്റ്റകീ എന്ന നഗരത്തിൽ കര തൊട്ടു. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളിൽ ഇപ്പോൾ കനത്ത കാറ്റും മഴയുമാണ്. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആറ് വിമാനത്താവളങ്ങൾ അടച്ചു. രണ്ടായിരത്തോളം വിമാന സർവ്വീസുകൾ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്,

 

 

160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മിൽട്ടണെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് ഫ്ലോറിഡയിൽ നടത്തിയത്. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് പ്രവചനം. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിരുന്നു. ലക്ഷക്കണക്കിന് പേർ വൈദ്യുത ബന്ധം നഷ്ടമായി ഇരുട്ടിലാണ്.

 

 

ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മിൽട്ടണ്‍ എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലീൻ 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയിൽ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു.

അതിശക്തമായ കാറ്റും ചുഴലി ഉണ്ടാക്കി. തിരമാലകളാണ് 28 അടിയ്ക്ക് മുകളിലേക്ക് ഉയര്‍ന്ന് തീരത്തിന് ഭീതിയായി മാറുന്നത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കരതൊടുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇത്രയും തീവ്രത കരതൊട്ടപ്പോള്‍ കാറ്റിനുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തില്‍പ്പെട്ടവയെയാണ് കാറ്റഗറി 5ല്‍ ഉള്‍പ്പെടുത്തുക. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫ്‌ലോറിഡ തീരത്ത് അതീവജാഗ്രതയാണ്. മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

 

 

മെക്‌സിക്കോ ഉള്‍ക്കടലിനു കുറുകെ ഫ്‌ലോറിഡ പെനിന്‍സുലയിലേക്കാണ് 'മില്‍ട്ടണ്‍' നീങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. ഇപ്രകാരം തന്നെയാണ് സംഭവിച്ചതും. ദശലക്ഷക്കണക്കിന് ആളുകളെയാണ് മേഖലയില്‍നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഫ്‌ലോറിഡയിലെ മിക്കയിടങ്ങളിലും ചുവപ്പ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് ആളുകള്‍ കൂട്ടപാലായനം നടത്തി. ഇതു കൊണ്ട് മനുഷ്യദുരന്തം കുറയുമെന്നാണ് വിലയിരുത്തല്‍.

രാത്രി കരയിലേക്ക് കടക്കുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുര്‍ബലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാറ്റ് അതിശക്തമാണ്. പടിഞ്ഞാറന്‍-മധ്യ ഫ്‌ലോറിഡയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളില്‍ ഒന്നായി മില്‍ട്ടണ്‍ മാറുമെന്നാണ് വിലയിരുത്തല്‍. രണ്ടാഴ്ച മുമ്പ് 'ഹെലന്‍' ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് കരകയറും മുമ്പാണ് മില്‍ട്ടണും അമേരിക്കയെ ആശങ്കപ്പെടുത്താന്‍ എത്തുന്നത്.

 

ഒരു നൂറ്റാണ്ടിനിടെ ഏറ്റവും നാശനഷ്ടമുണ്ടാക്കുന്ന ചുഴലിക്കാറ്റായി മില്‍ട്ടണ്‍ മാറുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചിരുന്നു. ചിലയിടങ്ങളില്‍ രാക്ഷസ തിരമാലകളുണ്ടാകുമെന്നും അതിനെ അതിജീവിക്കാന്‍ കഴിയില്ലെന്നും ഫ്ളോറിഡ എമര്‍ജന്‍സി മേധാവി അറിയിച്ചിട്ടുണ്ട്. 15 അടി ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ആദ്യ ഡ്രോണ്‍ ദൃശ്യം തന്നെ തിരമാലകള്‍ 28 അടിക്ക് മുകളില്‍ ഉയരുന്നതാണ് പകര്‍ത്തുന്നത്.

രണ്ടാഴ്ച മുന്‍പും മറ്റൊരു ചുഴലിക്കാറ്റ് ഫ്ളോറിഡയില്‍ നാശം വിതച്ചിരുന്നു. ഹെലീന്‍ ചുഴലിക്കാറ്റാണ് ഗള്‍ഫ് കോസ്റ്റില്‍ വീശിയടിച്ചത്. കാറ്റഗറി നാലിന്റെ വേഗത്തിലാണ് ഇതും ഫ്ളോറിഡ, ജോര്‍ജിയ, തെക്കന്‍ കരോലിന, ടെന്നിസി, വിര്‍ജിനിയ, വടക്കന്‍ കരോലിന എന്നിവിടങ്ങളിലായി 225 പേരാണ് കൊല്ലപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (10 minutes ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (30 minutes ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (42 minutes ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (54 minutes ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (1 hour ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (7 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (7 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (7 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (7 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (8 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (9 hours ago)

Malayali Vartha Recommends