Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

ഇസ്രയേല്‍-ഇറാന്‍ യുദ്ധം കത്തിപ്പടര്‍ന്നാല്‍ ആരെ പിന്തുണയ്ക്കണം ? തീച്ചൂളയില്‍ അറബ് രാജ്യങ്ങള്‍

10 OCTOBER 2024 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായാണ് ഗള്‍ഫ് രാജ്യങ്ങള്‍ കണക്കാക്കുന്നത്. എന്നാല്‍ സ്വതന്ത്ര പലസ്തീന്‍ രാജ്യമെന്ന ആശയത്തില്‍ എല്ലാവരും ഒരു ചേരിയിലാണ്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് ജിസിസിയില്‍ ഉള്‍പ്പെട്ട ഖത്തറായിരുന്നു. ഈ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഖത്തറുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ ഇസ്രയേല്‍ വധിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് ഖത്തര്‍. ഹിസ്ബുള്ളയ്‌ക്കെതിരെ എന്ന പേരില്‍ ഇസ്രയേല്‍ ഇപ്പോള്‍ ലെബനനിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നടത്തുന്ന ആക്രമണങ്ങളിലും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതേസമയം, ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത് ജിസിസി രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഇറാന്റെ ആണവ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിക്കുമെന്ന സൂചനകള്‍ അറബ് ലോകത്തെ ആശങ്കയിലാക്കുന്നു. പശ്ചിമേഷ്യയാകെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണോ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും അറബ് ലോകത്തിനുണ്ട്. ഇതെല്ലാം മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ ഇറാന്‍ ശ്രമിക്കുന്നത്.

ഗള്‍ഫ് മേഖലയിലെ നിര്‍ണായക ശക്തികളായ സൗദി അറേബ്യയുമായും ഖത്തറുമായും നിലവില്‍ നല്ല ബന്ധങ്ങളിലാണ് ഇറാന്‍. ഇറാന്‍ സൗദി തര്‍ക്കങ്ങള്‍ 2023ല്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയിലേക്കും മദീനയിലേക്കും ഇറാനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗദി അനുമതി നല്‍കിയതും അതിന് പിന്നാലെയാണ്. ഇറാനുമായി നല്ല ബന്ധം നിലനിര്‍ത്തുന്നത് യെമന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ഹൂതി ആക്രമണം തടയാന്‍ സഹായിക്കുമെന്നും മേഖലയില്‍ ഇറാന്റെ പ്രഭാവം കുറയുന്നത് അറബ് ലോകത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന ചിന്തയും സൗദിക്കുണ്ട്.

അടുത്തിടെ ഉണ്ടാക്കിയ കരാറുകള്‍ പ്രകാരം ഇസ്രയേലുമായുള്ള വ്യാപാര ബന്ധം ഉള്‍പ്പെടെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ പുതുക്കിയിരുന്നു. അതേസമയം തന്നെ പലസ്തീന്‍ രാഷ്ട്രമെന്ന പരിഹാരത്തിന് അംഗീകാരം നല്‍കാതെ ഇസ്രയേലുമായി ഗുണപരമായ ബന്ധത്തിനില്ലെന്നുമുള്ള നിലാപാടാണ് സൗദി അറേബ്യയ്ക്കുള്ളത്. ഇക്കാര്യം അമേരിക്കയോട് പരസ്യമായി തന്നെ നിരവധി തവണ പറഞ്ഞും കഴിഞ്ഞു. എന്നാല്‍ ഇറാന്റെ സ്വാധീനം കുറയുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരും പശ്ചിമേഷ്യയിലുണ്ട്. ടെഹ്‌റാന്‍ അശക്തമായാല്‍ ഇറാന്‍ പിന്തുണയ്ക്കുന്ന ഷിയ സംഘടനകളുടെ നിയന്ത്രണം ഏറ്റെടുക്കാം എന്ന ചിന്തയിലാണ് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനി. ഇറാനും ഹിസ്ബുള്ളയും തകര്‍ന്നാല്‍ ലെബനനില്‍ സ്വാധീനം കൂട്ടാമെന്നാണ് ബാഷര്‍ അല്‍ അസദിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല, ജോര്‍ദാനും ബഹ്‌റൈനും കുവൈറ്റിനും ഇറാനുമായി പ്രശ്‌നങ്ങളുണ്ട്.

മുസ്ലിം ബ്രദര്‍ബുഡ് പിന്തുണയുള്ള സംഘങ്ങളെ രാജ്യത്ത് ഇളക്കിവിടാന്‍ ഇറാന്‍ ശ്രമിക്കുന്നുവെന്നാണ് ജോര്‍ദാന്റെ പരാതി. 2020 മുതല്‍ ഇസ്രയേലുമായി നല്ല ബന്ധത്തിലായ ബഹ്‌റൈന്‍ ഇറാന്‍ അനുകൂല പ്രകടനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കുവൈറ്റ് എണ്ണപാടത്തിന്റെ കാര്യത്തില്‍ ഇറാനുമായി തര്‍ക്കത്തിലാണ്. ഇതൊക്കെ കൊണ്ട് തന്നെ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇറാനെ പിന്തുണയ്ക്കുന്നതില്‍ ഒറ്റ തീരുമാനത്തിലേക്കെത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല. ഇതാണ് സാഹചര്യമെങ്കിലും സൗദി അറേബ്യയും ഖത്തറും വിചാരിച്ചാല്‍ ഇസ്രയേലിനെതിരെ അറബ് ഒരുമ സാധ്യമാകുമെന്നാണ് ഇറാന്‍ കണക്കുകൂട്ടല്‍. അറബ് സമ്മര്‍ദം വന്നാല്‍ ഇസ്രയേലിനെ നിലയ്ക്ക് നിര്‍ത്താന്‍ അമേരിക്ക നിര്‍ബന്ധിതരാകുമെന്നാണ് ഇറാന്റെ കണക്കൂട്ടല്‍. അത് കണക്കാക്കി തന്നെയാണ് ഗര്‍ഫ് രാജ്യങ്ങള്‍ക്ക് സ്വീകാര്യനായ മിതവാദിയായ പ്രധാനമന്ത്രി പെസഷ്‌കിയാനെ ഇറാന്‍ പരമോന്നത നേതൃത്വം ചര്‍ച്ചകള്‍ക്ക് നിയോഗിച്ചതുമെന്നാണ് വിലയിരുത്തലുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (31 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (43 minutes ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (51 minutes ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (59 minutes ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (1 hour ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (1 hour ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends