Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

ഇറാനില്‍ ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരമുണ്ടായ അസാധാരണ ഭൂമികുലുക്കത്തില്‍ സംശയങ്ങളുയര്‍ത്തി ലോകം...CIA റിപ്പോർട്ട് പുറത്ത്

11 OCTOBER 2024 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

ഇറാനില്‍ ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരമുണ്ടായ അസാധാരണ ഭൂമികുലുക്കത്തില്‍ സംശയങ്ങളുയര്‍ത്തി ലോകം. ഭൂകമ്പ മാപിനിയില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സെംനാന്‍ പ്രവിശ്യയിലെ അറദാന്‍ ആയിരുന്നു. പ്രഭവകേന്ദ്രത്തില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ടെഹ്റാനോളം ഈ കുലുക്കത്തിന്‍റെ വ്യാപ്തിയെത്തിയെന്നും ഇത് സ്വാഭാവികമായി സംഭവിച്ചതല്ലെന്നുമാണ് റിപ്പോര്‍ട്ട്. യുഎസ് ജിയോളജിക്കല്‍ സര്‍വെയും ഭൂചലനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ ആദ്യമായി നടത്തിയ അണുബോംബ് സ്ഫോടനമാണിതെന്ന ആശങ്കയാണ് പരക്കുന്നത്.

ഭൂചലനമുണ്ടായി നിമിഷങ്ങള്‍ കഴിഞ്ഞതോടെ ചെറുചലനം ഇസ്രയേലില്‍ അനുഭവപ്പെട്ടു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതും ആക്രമണത്തിന്‍റെ പശ്ചാത്തലവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടുകയും ചെയ്തു.

 

 

'ഇറാന്‍ കഴിഞ്ഞ രാത്രിയില്‍ അവരുടെ അണുബോംബ് പരീക്ഷിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയായാണ് ബോംബ് സ്ഫോടനം നടത്തിയതെ'ന്നും കുറിക്കുന്നു. ഇറാന്‍റെ ആണവ സംഭരണികള്‍ക്കടുത്തായാണ് ഭൂചലനമുണ്ടായതെന്നതും ഭൂഗര്‍ഭ പരീക്ഷണത്തിന്‍റെ സാധ്യതകളെ ശരി വയ്ക്കുന്നുണ്ട്. ഇറാനിലെ ഭൂചലനത്തില്‍ ഇസ്രയേല്‍ ഭയന്നുവെന്നും അതാണ് ഇറാനെതിരെ തുടരാക്രമണങ്ങള്‍ക്ക് മുതിരാത്തതെന്നും ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

ഭൂമിക്കടിയില്‍ നടത്തുന്ന ആണവ പരീക്ഷണങ്ങള്‍ ഭൂചലനങ്ങള്‍ക്ക് കാരണമാകാമെന്നത് കൊണ്ടുതന്നെ ഒക്ടോബര്‍ അഞ്ചിനുണ്ടായ ഭൂചലനത്തെ അതീവ ഗൗരവത്തോടെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇറാന്‍റെ ആണവശേഖരം സൂക്ഷിച്ചിരിക്കുന്നതില്‍ ഒരു സ്ഥലം നഥാന്‍സിനടുത്താണെന്നും അതിനാല്‍ തന്നെ അതിനടുത്ത് 4.6 തീവ്രതയുള്ള ഭൂചലനത്തിനൊക്കെ കാരണമാകുന്ന തരത്തില്‍ ബോംബ് പരീക്ഷിച്ചുവെന്ന വാര്‍ത്ത അവിശ്വസനീയമാണെന്നും ആകെയുള്ള സുരക്ഷയെ തന്നെ അത് അപകടത്തിലാക്കാന്‍ പോന്നതാണെന്നും വിദഗ്ധര്‍ വാദിക്കുന്നു. എന്നാല്‍ 2013 ല്‍ ഉത്തര കൊറിയയില്‍ ഒരു ഭൂചലനം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് അത് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതാണെന്നും വാര്‍ത്തകളില്‍ വന്നുവെന്നും 2017 ല്‍ ഇറാനിലുണ്ടായ ഭൂചലനവും ആണവ പരീക്ഷണത്തെ തുടര്‍ന്നാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നതും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.

 

 

ഇറാന്‍റെ പക്കല്‍ ആണവായുധമുണ്ടെന്നും അത് ലോകത്തിന് ഭീഷണിയാണെന്നുമുള്ള വാദങ്ങള്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇറാനെതിരെ ഇസ്രയേല്‍ ആണവായുധം പ്രയോഗിക്കുന്നതിനെ അനുകൂലിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞപ്പോള്‍ ആണവായുധമാണ് ഭീഷണി ആദ്യം അത് തകര്‍ക്കണമെന്നായിരുന്നു ഇസ്രയേലിന് ട്രംപിന്‍റെ ഉപദേശം.

 

ഇറാൻ ആണവായുധ നിർമാണത്തിലാണോ?

ഒക്‌ടോബർ ഒന്നിന് ദി ഹെറിറ്റേജ് ഫൗണ്ടേഷൻ പറഞ്ഞത് പ്രകാരം, പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ തന്നെ ഇറാന് ആണവായുധങ്ങൾ നിർമിക്കാൻ സാധിക്കും. ആണവ ബോംബ് നിർമിക്കാനുള്ള ഉത്തരവ് ലഭിക്കുന്നത് മുതൽ അതിന്റെ ആദ്യഘട്ട പരീക്ഷണം വരെ ഒരാഴ്‌ച സമയം മതി എന്നാണ് ഒരു മുതിർന്ന ഇറാനിയൻ നിയമനിർമ്മാതാവിനെ ഉദ്ധരിച്ച് അതിൽ പറഞ്ഞിരിക്കുന്നത്. അതിനാൽ, ഇറാന്റെ ആണവായുധ പദ്ധതി വിപുലമായ ഘട്ടത്തിലാണെന്ന് ഇതിലൂടെ വ്യക്തമാണ്. ദ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹുദ് ബരാക് രാജ്യത്തിന്റെ പ്രതിരോധത്തെക്കുറിച്ച് പരാമർശിച്ചിരുന്നു.

സിവിലിയൻ ആണവ പദ്ധതിയുടെ മറവിൽ ഇറാൻ, സൈനിക ആണവ പദ്ധതി നടപ്പാക്കുകയാണെന്ന് പതിറ്റാണ്ടുകൾ മുമ്പ് തന്നെ പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. 2010ൽ ഇറാനിലെ ഏറ്റവും വലിയ ആണവ കേന്ദ്രമായ നടാൻസിൽ നിന്ന് സ്റ്റക്‌സ്‌നെറ്റ് മാൽവെയർ (വിവരങ്ങൾ ചോർത്തുന്ന പ്രോഗ്രാമുകൾ) കണ്ടെത്തിയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഒക്‌ടോബറിൽ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. അണുബോംബ് നിർമ്മിക്കാൻ ആവശ്യമായ 90 ശതമാനം യുറേനിയം സമ്പുഷ്ടീകരണ ഗ്രേഡിലേക്ക് ഇറാൻ അടുത്തെത്തിയെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.

 

 


സത്യാവസ്ഥ എന്ത്?

'ഇറാൻ ഒരു തുടക്കക്കാരനായ രാജ്യമാണ്. അവർക്ക് ഇതുവരെ സ്വന്തമായി ആയുധം ഇല്ല. അവർക്കൊരു ആയുധം ലഭിക്കാൻ ഒരു വർഷമെടുക്കും. ഒരു ആയുധശേഖരം ഉണ്ടാകാൻ അര പതിറ്റാണ്ടും എടുത്തേക്കാം ', എന്നാണ് മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹുദ് ബരാക് പറഞ്ഞത്. ഇറാൻ ആണവായുധം നിർമിക്കാൻ ഇനിയും മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാമെന്നാണ് ന്യൂയോർക്ക് ടൈംസ് ഒക്‌ടോബർ രണ്ടിന് പുറത്തുവിട്ട ഈ അഭിമുഖത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഇറാൻ ഈ വർഷം ആണവായുധ പരീക്ഷണം നടത്തുമെന്ന് താൻ കരുതുന്നില്ലെന്നാണ് വിർജീനിയ സർവകലാശാലയിലെ മെക്കാനിക്കൽ ആൻഡ് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിന്റെ എമറിറ്റസ് പ്രൊഫസറായ ഹ്യൂസ്റ്റൺ ജി വുഡ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്.

പല തരത്തിലുള്ള നിഗമനങ്ങളും അഭിപ്രായങ്ങളും ഉയരുന്നുണ്ടെങ്കിലും ഇറാൻ ആണവായുധ നിർമാണത്തിനോടടുത്തു എന്ന് തന്നെ കരുതാവുന്നതാണ്. ഇത്രയും വലിയ പ്രകോപനമുണ്ടായിട്ടും ഇസ്രായേലിന്റെ പ്രത്യാക്രമണം വൈകുന്നതിനും കാരണമിതാകാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (5 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (22 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (35 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (9 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (9 hours ago)

Malayali Vartha Recommends