Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അലി ഖമനേയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായി: രണ്ടാമത്തെ മകന്‍ മൊജ്താബയെന്ന് സൂചന...

28 OCTOBER 2024 04:12 PM IST
മലയാളി വാര്‍ത്ത

ഇറാനിയൻ പരമോന്നത നേതാവ് അലി ഖമനേയി (85) ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ ഇറാനിൽ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ പുറത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചത് എന്ത് രോഗാവസ്ഥയാണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പക്ഷെ ഇസ്രായേൽ ഇരുപത്തിടങ്ങളിലായി നടത്തിയ ആക്രമണത്തിൽ, ഖമേനി ഉണ്ടായിരുന്ന സ്ഥലം കൃത്യമായി മനസിലാക്കിയ സൈന്യം വിഷവസ്തുക്കൾ അടക്കം പ്രയോഗിച്ചുള്ള മാരക ആക്രമണം നടത്തിയെന്നും, ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്ന തരത്തിലും ചില അഭ്യൂഹങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇതിനിടയിലാണ് പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു യുഎസ് മാധ്യമം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.


85 വയസ്സുകാരനായ ഖമനയിയുടെ പിൻഗാമിയാകാൻ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മൊജ്താബയ്ക്കാണ് (55) സാധ്യതയുള്ളതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ ഖമനയിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല റൂഹാള്ള ഖുമൈനിയുടെ മരണത്തെ തുടർന്ന് 1989ലാണ് ഖമനയി നേതൃസ്ഥാനത്തേക്ക് എത്തിയത്. ഇസ്‌ലാമിക വിപ്ലവത്തിൽ ഖമനയിക്കൊപ്പം നേതൃത്വം നൽകി.

ഇറാനിലെ ഏറ്റവും ശക്തനായ നേതാവും സൈന്യത്തിന്റെ മേധാവിയുമാണ്. ഖമനയിയുടെ പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. പുതിയ നേതാവ് ആരെന്നതിൽ സൈന്യത്തിന്റെ നിലപാടും നിർണായകമാകും. 1969ലാണ് മൊജ്താബ ഖമനയിയുടെ ജനനം. ഷിയാ പണ്ഡിതനാണ്. ഇറാൻ–ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.

 

 


ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനിയുടെ ഹീബ്രു ഭാഷയിലെ എക്‌സ് അക്കൗണ്ട് തുറന്ന് ഒരു ദിവസത്തിനുശേഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 'സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്തു' എന്ന് ട്വീറ്റ്‌ചെയ്ത് മണിക്കൂറുകള്‍ക്കുശേഷമാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ' ഇറാനെക്കുറിച്ചുള്ള കണക്കുകൂട്ടലുകളില്‍ അത് തെറ്റി. ഇറാനിയന്‍ രാഷ്ട്രത്തിന് എന്ത് തരത്തിലുള്ള ശക്തിയും കഴിവും ഇച്ഛാശക്തിയുമുണ്ടെന്ന് മനസിലാക്കിത്തരാന്‍ ഞങ്ങള്‍ അവസരമൊരുക്കും' ട്വീറ്റില്‍ പറഞ്ഞിരുന്നു.

 

 

ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ശനിയാഴ്ച ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതുശേഷമാണ് ഇസ്രയേലിന്റെ ഹീബ്രുഭാഷയില്‍ പോസ്റ്റ് ചെയ്യാന്‍ ഖൊമേനി അക്കൗണ്ട് തുറന്നത്. എക്‌സിന്‌റെ നിയമങ്ങള്‍ ലംഘിച്ചതിന് അക്കൗണ്ട് നിര്‍ത്തിവച്ചതായാണ് ഇപ്പോള്‍ കാണിക്കുന്നത്. ഖൊമേനിയുടെ പ്രധാന എക്‌സ് അക്കൗണ്ടില്‍ ഇംഗ്ലിഷിലും ചില അവസരങ്ങളില്‍ ഹീബ്രു ഭാഷയിലും ട്വീറ്റ് ചെയ്യാറുണ്ട്. അറബിക് പോസ്റ്റുകള്‍ക്കായി മറ്റൊരു അക്കൗണ്ടുമുണ്ട്. കൂടാതെ ഖൊമേനി മീഡിയ എന്ന മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍, പ്രധാന അക്കൗണ്ട് റിട്വീറ്റ് ചെയ്യാറുമുണ്ട്. ഇസ്രയേല്‍ ആക്രമണം നടത്തിയേഷം തുടക്കത്തില്‍ നാശനഷ്ടം പരിമിതമാണെന്ന് അവകാശപ്പെട്ട് സംഭലം ലഘൂകരിക്കാനാണ് ഇറാന്‍ അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ ആക്രമണത്തെ നിസാരവത്കരിക്കരുതെന്ന് ഖൊമേനി ഇന്നലെ പറഞ്ഞിരുന്നു.

 

 

'രണ്ട് രാത്രികള്‍ക്ക് മുമ്പ് സയണിസ്റ്റ് ഭരണകൂടം ചെയ്ത തിന്മയെ കുറച്ചുകാണുകയോ പെരുപ്പിച്ച് കാണുകയോ ചെയ്യരുത്,'' ഖൊമേനിയെ ഉദ്ധരിച്ച് ഐആര്‍എന്‍എ പറഞ്ഞു. ' ഇസ്രയേല്‍ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ തടസപ്പെടുത്തണം. ഇറാന്‍ എന്ന രാജ്യത്തിന്റെയും യുവാക്കളുടെയും ശക്തിയും നിശ്ചയദാര്‍ഢ്യവും മുന്‍കൈ എടുക്കാനുള്ള കഴിവിനെയും അവര്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്,' അദ്ദേഹം പറഞ്ഞു. ഇറാന്‌റെ ശക്തി ഇസ്രയേലിനോട് എങ്ങനെ പ്രകടിപ്പിക്കണമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

അതേസമയം ഇസ്രയേലിന്‌റെ വ്യോമാക്രമണം ഇറാന്‌റെ പ്രതിരോധത്തെയും മിസൈല്‍ ഉല്‍പാദനത്തെയും കാര്യമായി ബാധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഒറ്റ രാത്രി കൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമങ്ങൾ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം ഇറാനിലെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞിരുന്നു.

 

 

 

തലസ്ഥാനമായ ടെഹ്‌റാനടുത്തും പടിഞ്ഞാറൻ ഇറാനിലുള്ള മിസൈൽ ഫാക്ടറികൾക്കും മറ്റ് സൈറ്റുകൾക്കും നേരെ പുലർച്ചെ നിരവധി ഇസ്രയേലി ജെറ്റുകൾ മൂന്ന് തരംഗ ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കമുണ്ടായത്. ടെഹ്‌റാന് സമീപമുള്ള പാര്‍ച്ചിന്‍ എന്ന കൂറ്റന്‍ സൈനിക സമുച്ചയമാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെഹ്‌റാന് അടുത്തുള്ള മിസൈല്‍ നിര്‍മാണ കേന്ദ്രമായ ഖോജിറും ഇസ്രയേല്‍ ആക്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends