Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ജൂതനെ തുടച്ചുനീക്കാന്‍ കഴുകനെ പോലെ വരും; എക്‌സില്‍ ഖമനേയിയുടെ കൊലവിളി

28 OCTOBER 2024 07:18 PM IST
മലയാളി വാര്‍ത്ത

ഹീബ്രു ഭാഷയില്‍ എക്‌സില്‍ കുറിപ്പിട്ട് ജൂതനെ വെല്ലുവിളിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. തോറയിലെ 28 29 ല്‍ പറഞ്ഞിരിക്കുന്ന 'ഒരു കഴുകന്‍ തൂത്തുവാരുന്നത് പോലെ ദൂരെ നിന്ന് ഭൂമിയുടെ അറ്റങ്ങളില്‍ നിന്ന് യഹോവ നിങ്ങള്‍ക്കെതിരെ ഒരു ജനതയെ കൊണ്ടുവരും'. ഇത് എക്‌സില്‍ കുറിച്ചാണ് ഖമനേയിയുടെ പുതിയ വെല്ലുവിളി. ജൂതനെ തുടച്ചുനീക്കാന്‍ വരുന്ന കഴുകന്‍ കരുത്ത് തങ്ങളാണ് എന്ന് ഖമനേയിയുടെ പ്രഖ്യാപനം. ഇറാന്‍ മിലിട്ടറിയാണ് ഇത് കുറിച്ചത്. റെവല്യൂഷ്ണറി ഗാര്‍ഡിന്റെ തലവന്‍ ഖമനേയി ആണ്. അതുകൊണ്ട് ഖമനേയി അറിയാതെ ഇങ്ങനൊരു കുറിപ്പ് സൈനിക തലവന്‍ എക്‌സില്‍ കുറിക്കില്ല.

കഴുകന്‍ തുടച്ച് നീക്കാന്‍ വരുമെന്നുള്ളത് മൂന്നാമത്തെ പോസ്റ്റാണ്. അതിന് മുന്‍പ് രണ്ട് പോസ്റ്റുകല്‍ കൂടി പങ്കുവച്ചിരുന്നു. ഒന്നാമത്തേത് പരമകാരുണികനായ അള്ളാഹുവിന്റെ നാമത്തില്‍. രണ്ടാമത്തേത്...സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റുചെയ്തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇറാനിയന്‍ ഭരണകൂടത്തിന്റെ ശക്തിയും കഴിവും മേല്‍ക്കൈയും ഞങ്ങള്‍ മനസ്സിലാക്കി കൊടുക്കും.' എന്നായിരുന്നു ഹിബ്രു ഭാഷയിലെ അക്കൗണ്ടില്‍ ഖമനേയി കുറിച്ചത്.

ഇതിന് ശേഷമാണ് ജൂതനെ തുടച്ചുനീക്കാന്‍ വരുമെന്നുള്ള തോറയിലെ വാക്യങ്ങള്‍ കുറിച്ചത്. ഇതോടെ ഖമനേയിയുടെ ലക്ഷ്യം ജൂതനെ തീര്‍ക്കുക എന്നുള്ളതാണെന്ന് വ്യക്തമാകുകയാണ്. തുടരെ തുടരെ ഇതുപോലുള്ള കുറിപ്പുകള്‍ വന്നതോടെ ഖമനേയിയുെട എക്‌സ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തു. ഖമേനിയുടെ ഓഫീസ് പരമോന്നത നേതാവിനായി വര്‍ഷങ്ങളായി എക്‌സില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ പരിപാലിക്കുകയും മുമ്പ് വിവിധ ഭാഷകളില്‍ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ഹീബ്രുഭാഷയിലുള്ള അക്കൗമ്ട് വഴിയാണ് കൊലവിളി കുറിപ്പുകല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ കൊലവിളി. ആക്രമണത്തില്‍ ഇറാന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇരാന്‍ ഭരണകൂടം തന്നെ പറഞ്ഞിരിക്കുന്നത്. എന്നിട്ടും എന്തിനാണ് കമനേയി ഇസ്രയേലിന് നേരെ കൊലവിളിക്കുന്നത്. അതിന്‍രെ കാരണം ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത് തന്ത്രപ്രധാന മേഖലകളിലാണ്. ഇറാന്റെ അണുബോംബുകള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നാണ്. ഇതു സംബന്ധിച്ച നിരവധി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇറാന്റെ ബാലിസ്റ്റിക്ക് മിസൈല്‍ നിര്‍ന്മാണ കേന്ദ്രങ്ങളും ഇസ്രയേല്‍ തകര്‍ത്തതായിട്ടാണ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് പലതും അണ്ടര്‍ഗ്രൗണ്ട് ടണലിനുകള്‍ക്കുള്ളിലായിരുന്നു എന്നും സൂചനയുണ്ട്. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ അസോസിയേറ്റഡ് പ്രസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇറാന്റെ പര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലെ നിരവധി കെട്ടിടങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാന്‍ അവരുടെ ആണവായുധങ്ങളും ഇതുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക ഉപകരണങ്ങളും എല്ലാം സൂക്ഷിച്ചിരുന്നത് പര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലാണെന്ന് നേരത്തേ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി സംശയം പ്രകടിപ്പിച്ചിരുന്നു.

ഇറാന്‍ അവരുടെ ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയതും ഇവിടെ വെച്ചായിരുന്നു എന്നാണ് വ്യാപകമായി ആരോപണം ഉയര്‍ന്നത്. ആണവോര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നാണ് ഇറാന്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും ഇക്കാര്യം തള്ളിക്കളയുക ആയിരുന്നു. 2003 മുതല്‍ തന്നെ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്നാണ് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നത്. ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഇറാനില്‍ ആക്രമണം നടത്തിയ മറ്റൊരു പ്രധാന സ്ഥലം ഖോജിര്‍ സൈനിക കേന്ദ്രമാണ്. ഇവിടെ ഇറാന്‍ ഭൂഗര്‍ഭ കേന്ദ്രം ഒരുക്കി മിസൈലുകള്‍ നിര്‍മ്മിക്കുന്നതായി നേരത്തേ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ആകട്ടെ ഇതേ വരെ ഇസ്രയേല്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇനിയും വ്യക്തമാക്കിയിട്ടില്ല. പകരം നാല് വ്യോമസേന ജീവനക്കാര്‍ കൊല്ലപ്പെട്ടതായിട്ടാണ് അവര്‍ അറിയിക്കുന്നത്. ഇവരുടെ മരണത്തില്‍ പ്രസിഡന്റ് പെഷസ്‌ക്യാന്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അതേ സമയം ഇസ്രയേല്‍ തങ്ങള്‍ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ത്തു എന്നാണ് അവകാശപ്പെടുന്നത്.

പശ്ചിമേഷ്യയില്‍ ഇനി എന്ത് സംഭവിക്കും. ? സംഘര്‍ഷം ആളിപ്പടരുമോ ? വര്‍ഷങ്ങളായുള്ള നിഴല്‍ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും ഇറാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമോ ? എല്ലാത്തിനും ഉത്തരം ഇറാന്റെ കൈകളിലാണ്. ഇറാന്റെ അടുത്ത നീക്കം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഗതി നിര്‍ണയിക്കും. ഖമനേയി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടില്ല. ക്യാന്‍സര്‍ രോഗം ഗുരുതരമായതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഇത് പല അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇറാന്‍ അങ്ങനെ ഒതുങ്ങിയിരിക്കുമോ. സംശയമാണ്. അത് തങ്ങളെ ദുര്‍ബലരാക്കി ചിത്രീകരിക്കുമെന്ന് ഇറാന്‍ കരുതുന്നു. സഖ്യ കക്ഷികളായ ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും ഉന്നത നേതാക്കളെ നഷ്ടപ്പെട്ട് ശക്തി ക്ഷയിച്ച അവസ്ഥയിലുമാണ്. ഗാസയില്‍ വെടിനിറുത്തലിനുള്ള ചര്‍ച്ചകളും തുടങ്ങി. ഈ ഘട്ടത്തില്‍ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ഇറാന്‍ ശ്രമിച്ചേക്കില്ലെന്ന് കരുതാം. എന്നാല്‍ അടങ്ങിയിരിക്കാനും സാദ്ധ്യതയില്ല. ഒരു പക്ഷേ നിഴല്‍ സംഘടനകളെ അവര്‍ ആയുധമാക്കാം. കാര്യമെന്തൊക്കെയായാലും ഹമാസും ഹിസ്ബുള്ളയുമല്ല ഇറാന്‍. പടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും ശക്തമായ സൈന്യമാണ് അവര്‍ക്ക്. അതുകൊണ്ട് ഇസ്രയേലും ഇറാനും ഏറ്റുമുട്ടിയാല്‍ മിഡില്‍ ഈസ്റ്റ് മാത്രമല്ല,? ലോകം മുഴുവന്‍ രോഷാഗ്‌നിയില്‍ മുങ്ങുമെന്നതില്‍ സംശയമില്ല.

ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്. അതിനാല്‍ത്തന്നെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഈ രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടേയേക്കാം. ഈ ആക്രമണങ്ങള്‍ രൂക്ഷമായി മാറാന്‍ സാധ്യത വളരെ കുറവായിരിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. കാരണം ആക്രമണം സാധാരണ ജീവിതത്തെ ബാധിച്ചില്ലെന്നും നാശനഷ്ടങ്ങള്‍ തുലോം പരിമിതമായിരുന്നു എന്നാണ് ഇറാനിലെ മാധ്യമങ്ങള്‍ പറയുന്നത്. ഇരു രാജ്യങ്ങള്‍ക്കും പിന്തുണയായി ശക്തരായ രാജ്യങ്ങളുള്ളതിനാല്‍ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകാവുന്ന യുദ്ധം വരെയാകും ഫലമെന്ന് പല വിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends