Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ശത്രുക്കളിൽ നിന്ന് ആക്രമണങ്ങൾ ശക്തമാകുമ്പോൾ, തന്ത്രങ്ങൾ മെനഞ്ഞ് ഇസ്രായേൽ: ലേസർ ഇൻ്റർസെപ്ഷൻ സിസ്റ്റം അയൺ ബീം ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് പ്രതിരോധ മന്ത്രാലയം...

29 OCTOBER 2024 11:22 AM IST
മലയാളി വാര്‍ത്ത

ശത്രുക്കളിൽ നിന്ന് ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഇസ്രായേൽ തങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള അനുബന്ധ തന്ത്രങ്ങൾ മെനയുകയാണ്. ഇതിന്റെ ഭാഗമായി ലേസർ ആയുധങ്ങൾ വിന്യസിക്കാനുള്ള നീക്കത്തിലേയ്ക്ക് ഇസ്രായേൽ കടക്കുന്നതായാണ് വിവരം. 'അയൺ ബീം' ലേസർ പ്രതിരോധ സംവിധാനത്തിനായി മാത്രം ഏകദേശം 530 മില്യൺ ഡോളർ അല്ലെങ്കിൽ 500 മില്യൺ യൂറോയ്ക്ക് തുല്യമായ തുക നീക്കിവച്ചതായി ഇസ്രായേലിൻ്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പദ്ധതിയിൽ പ്രതിരോധ കമ്പനികളായ റാഫേൽ, എൽബിറ്റ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും ഫൈബർ ലേസർ ഉപയോഗിച്ച് നശിപ്പിക്കാൻ കഴിയുന്ന അയൺ ബീമിന്റെ വിന്യാസം ത്വരിതപ്പെടുത്തുന്ന പരീക്ഷണങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2021 ജൂണിൽ വിമാനങ്ങളിൽ സ്ഥാപിച്ച കരുത്തുറ്റ ലേസർ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ ഇസ്രയേൽ തകർത്തിരുന്നു. 100 ശതമാനം വിജയമായിരുന്നു ഈ സംവിധാനം. ഇതിൽ ഉപയോഗിച്ചതു പോലെ 100 കിലോവാട്ട് പവറുള്ള കരുത്തേറിയ ലേസറാകും പുതിയ സംവിധാനത്തിലും ഉപയോഗിക്കുക. 20 കിലോമീറ്റർ വരെയാകും ഇതിന്റെ റേഞ്ച്. ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് എന്നിവർ സംയുക്തമായാണ് അയൺ ഡോം വികസിപ്പിച്ചത്.

4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തകർക്കാനുള്ള ശേഷി ഈ സംവിധാനത്തിനുണ്ട്. കടലിൽ യുദ്ധക്കപ്പലിലും സ്ഥാപിക്കുന്ന അയൺ ഡോം സംവിധാനങ്ങൾ ഇസ്രയേലിനുണ്ട്. അയൺ ഡോമിന്റെ ഉൽപാദന, പ്രവർത്തന ചെലവ് കൂടുതലായതിനാൽ ഇതു വലിയ സാമ്പത്തിക ബാധ്യത ഇസ്രയേലിനുണ്ടാക്കിയിരുന്നു.

ഇതെത്തുടർന്നാണ് ചെലവു കുറവും ക്ഷമത കൂടുതലുമുള്ള പ്രതിരോധ സംവിധാനങ്ങൾക്കായി ഇസ്രയേൽ ഗവേഷണ പദ്ധതികൾ ഒരുക്കിരുന്നു. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനത്തിൽ അഞ്ച് ഭാഗങ്ങളുണ്ട്. അതിലൊന്നാണ് അയൺ ഡോം.ആരോ 2, ആരോ 3 മിസൈൽവേധ മിസൈലുകൾ, ഡേവിഡ്സ് സ്ലിങ് തുടങ്ങിയവയാണ് മറ്റുള്ളത്.

ആറാമത്തെ സംരക്ഷണ സംവിധാനമാണ് അയൺ ബീം. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത അയൺ ബീം ഒരു ഡയറക്ട് എനർജി എയർ ഡിഫൻസ് സിസ്റ്റമാണ്. ശക്തമായ പ്രകാശരശ്മികൾ ഉപയോഗിച്ച് അതിവേഗം ചലിക്കുന്ന പ്രൊജക്റ്റൈലുകളെ തടസ്സപ്പെടുത്തുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2014-ൽ പ്രഖ്യാപനമുണ്ടായിട്ടും, സജീവമായ പോരാട്ട പ്രവർത്തനങ്ങളിൽ ഈ സംവിധാനം ഇതുവരെ ഉപയോഗിച്ചിട്ടില്ല. അയൺ ബീം സംവിധാനം 2025-ൽ വിന്യസിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ഹമാസിനെതിരെയുള്ള യുദ്ധത്തിനായി ഈ പ്രതിരോധ സംവിധാനം ഉപയോഗിക്കാനാണ് നീക്കം.

ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും നശിപ്പിക്കാൻ ഫൈബർ ലേസർ ഉപയോഗിച്ചാണ് അയൺ ബീം പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ടെൽ അവീവ് നഗരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ സെക്യൂരിറ്റി സ്റ്റഡീസിന്റെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രയേലി പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് തൊട്ടടുത്ത വർഷത്തോടെ സംവിധാനം രാജ്യത്തു സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് ഉടൻ തന്നെയുണ്ടാകും.

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇസ്രായേൽ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും ഇറാന്റെ തിരിച്ചടിയെന്നാണ് വിദേശകാര്യ മന്ത്രി ഇസ്മയിൽ ബഗായി വ്യക്തമാക്കിയത്. ഇതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കും.

 

ഫലപ്രദമായ രീതിയിൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ഇസ്രായേലിനെതിരെ തിരിച്ചടിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾക്കിടയിലാണ് ഇസ്രായേൽ തങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends