Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ലബനാനോട് നിർദേശിച്ചിട്ടില്ലെന്ന് അമേരിക്ക; താൽക്കാലിക വെടിനിർത്തലിന് തയാറല്ലെന്ന നിലപാടിലുറച്ച് ഹമാസ്...

02 NOVEMBER 2024 04:14 PM IST
മലയാളി വാര്‍ത്ത

ലബനാനിലും, ഗാസയിലും വെടിനിർത്തൽ ശ്രമം തുടരുമെന്നാവർത്തിച്ച് അമേരിക്ക. ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ലബനാനോട് നിർദേശിച്ചിട്ടില്ലെന്നും യു.എസ് വ്യക്തമാക്കി. താൽക്കാലിക വെടിനിർത്തലിന് തയാറല്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് ഹമാസ്. ലബനാനിലും ഗാസയിലും വെടിനിർത്തൽ നടപ്പാക്കാൻ ഊർജിത നീക്കം തുടരുമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു. യു.എസ് പ്രസിഡന്‍റ് നിയോഗിച്ച മക്ഗുർക്ക്, അമോസ് ഹോസ്റ്റിൻ എന്നിവർ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തി റിപ്പോർട്ട് കൈമാറി. ഇരുപക്ഷവുമായും ചർച്ച തുടരുമെന്ന് അമേരിക്ക അറിയിച്ചു. ലബനാൻ ഏകപക്ഷീയമായ വെടിനിർത്തലിന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടതായ റിപ്പോർട്ട് ശരിയല്ലെന്നും യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.

വെടിനിർത്തലിൽ പ്രതീക്ഷയില്ലെന്നും ലബനാനിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നജിബ് മികാതി കുറ്റപ്പെടുത്തി. ഒരു മാസത്തെ താൽക്കാലിക വെടിനിർത്തലും ഏതാനും ബന്ദികളുടെ മോചനവും എന്ന പുതിയ നിർദേശം സ്വീകാര്യമല്ലെന്ന് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ് നേതാവ് സമി അബൂ സുഹ്രി പറഞു. ആക്രമണം നിർത്തി സൈന്യം പിൻവാങ്ങാതെ ചർച്ചക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഗസ്സയിലും ലബനാനിലും നടന്ന ആക്രമണങ്ങളിൽ ഇന്നലെ എൺപതിലേറെ പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ മാത്രം 55 പേരാണ് മരിച്ചത്. മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ആളുകളെ പാർപ്പിച്ചിരുന്ന സ്കൂളിന്‍റെ കവാടത്തിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

തെക്കൻ ലബനാനിലെ കിഴക്കൻ നഗരമായ ബാൽബെക്കിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 2897 പേർ കൊല്ലപ്പെട്ടതായും 13,150 പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. വടക്കൻ സൈനിക കമാൻഡർക്ക് ലബനാൻ അതിർത്തിയിൽ പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.

 

 

വാഹനം അപകടത്തിൽപെട്ടാണ് പരിക്കെന്നാണ് ഇസ്രായേൽ നൽകുന്ന വിശദീകരണം. സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യരേഖ ചോർത്തിയതിന് നെതന്യാഹുവിന്‍റെ ഓഫീസിലെ ചിലർ അറസ്റ്റിലായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ സമ്പൂർണ അധിനിവേശം തുടരാനാണ് ഇസ്രായേൽ തീരുമാനമെന്ന് ധനമന്ത്രി സ്മോട്രിക് വ്യക്തമാക്കി .


അതിനിടെ ലബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാല് വിദേശി തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിനെതിരേ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സംഘര്‍ഷം മൂര്‍ച്ഛിച്ച മേഖലയില്‍ വരുന്ന ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ ഒപ്പുവച്ചേക്കുമെന്ന ലബനന്‍ പ്രധാനമന്ത്രി നജീബ് മികാട്ടിയുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.

അര്‍ധരാത്രിയോടെയാണ് ഹിസ്ബുള്ളയുടെ ആക്രമണം ആരംഭിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഒരേസമയം ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുക്കുകയായിരുന്നു. ഇരുനൂറിലേറെ റോക്കറ്റുകളാണ് വടക്കന്‍ ഇസ്രയേലിലെ ജനവാസ മേഖലയെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തത്. ലബനന്‍-വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തി നഗരമായ മെറ്റിയൂലയിലെ ജനവാസ മേഖലകളായിരുന്നു ഹിസ്ബുള്ളയുടെ ലക്ഷ്യം.

 

ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഇസ്രയേലികളും നാല് വിദേശ തൊഴിലാളികളും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇവരെ ഹെലികോപ്റ്റില്‍ ഹൈഫ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനവാസമേഖലയ്ക്കു നേര്‍ക്കു നടത്തിയ ആക്രമണത്തിന് ഹിസ്ബുള്ള കനത്ത വിലനല്‍കേണ്ടി വരുമെന്നും തിരിച്ചടി രൂക്ഷമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends