Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നെതന്യാഹു ഗാലന്റിനെ ചവിട്ടി പുറത്താക്കാൻ ഈ ഒരൊറ്റ കാരണം...!400 ദിവസത്തെ പക..!

06 NOVEMBER 2024 02:53 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റിനെ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കി. അതിന് പിന്നില്‍ ബന്ദിപ്രശ്‌നത്തിന് എന്തെങ്കിലും പങ്കുണ്ടോ? ഈ സംശയം ഇസ്രയേലില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയവരെ വിട്ടയക്കാനായി ഇസ്രയേല്‍ സര്‍ക്കാര്‍ ഹമാസ് ഭീകരര്‍ക്ക് വന്‍തുക നല്‍കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ഇതിന് കാരണം. ഓരോ ബന്ദിക്കും പകരമായി ലക്ഷക്കണക്കിന് ഡോളറാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് ഗാലന്റ് എതിര്‍ത്തെന്നും അതുകൊണ്ടാണ് പുറത്താക്കലെന്നുമാണ് വിശകലനങ്ങള്‍. ഹമാസ് പ്രവര്‍ത്തകര്‍ക്ക് ഗാസയില്‍ നിന്ന് സുരക്ഷിതമായി പുറത്ത് കടക്കുന്നതിനും ഇസ്രയേല്‍ എല്ലാ വിധ സഹായങ്ങളും നല്‍കുകയും ചെയ്യും. തട്ടിക്കൊണ്ട് പോയവരില്‍ അറുപതിലധികം ബന്ദികള്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളതെന്നും മരിച്ച 35 ഓളം പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ഹമാസിന്റെ കൈവശമാണെന്നും പറയപ്പെടുന്നു. തട്ടിക്കൊണ്ട് പോയവരില്‍ നിരവധി വിദേശ പൗരന്‍മാരും ഉള്‍പ്പെടുന്നുണ്ട്.

 

 

 

ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് നേരേ അതിക്രമം നടത്തിയ ഹമാസ് ഭീകരരേയോ അവരുടെ ബന്ധുക്കളെയോ അറസ്റ്റ് ചെയ്യില്ലെന്നും ഒരു തരത്തിലുമുള്ള നിയമനടപടികള്‍ സ്വീകരിക്കുകയില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഇസ്രയേലിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ കടന്ന് കയറി ഹമാസ് ഭീകരര്‍ കൂട്ടക്കൊലകളും തട്ടിക്കൊണ്ട് പോകലും നടത്തിയിട്ട് 400 ദിവസത്തോളം ആകുമ്പോഴാണ് ഇസ്രയേല്‍ ഇത്തരത്തില്‍ ഒരു അപ്രതീക്ഷിത നീക്കം നടത്തുന്നത്.

ഇസ്രയേല്‍ പ്രതിരോധ മന്ത്രിയായിരുന്ന യവ് ഗാലന്റിനെ മന്ത്രിസഭ.ില്‍ നിന്ന് പുറത്താക്കി മണിക്കൂറുകള്‍ക്കകമാണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് നടപ്പാക്കുന്നത് യവ് ഗാലന്റ് എതിര്‍ത്തിരുന്നു എന്ന് നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യവ് ഗാലന്റിനെ പുറത്താക്കിയ നടപടിയെ എതിര്‍ക്കുന്നവര്‍ ടെല്‍ അവീവില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അവിടെ മാധ്യമങ്ങളോട് സംസാരിച്ച പ്രതിഷേധക്കാര്‍ പലരും ബന്ദി പ്രശ്നത്തില്‍ സജീവമായി ഇടപെടാന്‍ ഇനി ആരുമില്ലാത്ത അവസ്ഥയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

 

 

 

കഴിഞ്ഞ ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു മന്ത്രിസഭാംഗങ്ങളോട് ഇത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായി സൂചിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഹമാസ് ഇനിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെടിനിര്‍ത്തലിനായി മധ്യസ്ഥ ശ്രമം നടത്തുന്ന രാജ്യങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തെ ഹമാസ് നേതാക്കള്‍ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി രണ്ട് ദിവസത്തെ വെടിനിര്‍ത്തലിനായി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

ഇതിന്റെ ഭാഗമായി നാല് ഇസ്രയേല്‍ തടവുകാരയേും ഫലസ്തീന്‍ തടവുകാരേയും വിട്ടയക്കാം എന്നായിരുന്നു ഈജിപ്തിന്റെ നിര്‍ദ്ദേശം. അമേരിക്കയും ഈജിപ്തും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്‍കൈയെടുത്താണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ സ്ഥിരം വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കുകയുളളൂ എന്നാണ് ഹമാസ് നേതൃത്വം വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (26 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (47 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (57 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends